ഒപ്പം അവളെന്നോട് അവളുടെ ചുണ്ടിൽ ഒരു വിരൽ വെച്ചുകൊണ്ട് എന്നോട് ക്ഷമയോടെ ഇരിക്കാൻ മാത്രം അപേക്ഷിച്ചു. അവളുടെ വിടർന്ന കണ്ണുകൾ കൊണ്ട് എന്റെ ശ്രദ്ധ ആ താടിക്കാരന്റെ ഇടുപ്പിലേക്ക് എത്തിച്ചു. അയാളുടെ ഇടം കൈയിൽ ഒരു തോക്ക് പിടിച്ചിരുന്നു പക്ഷെ അതിന്റെ മുഴുവൻ ഭാഗവും എനിക്ക് കാണാമായിരുന്നില്ല. ഞാൻ ആ തോക്കിലേക്ക് നോക്കിയപ്പോൾ തന്ന ഞാൻ ആകെവിയർത്തു. അയാൾ എന്നെ തീക്ഷ്ണമായി നോക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് പേടിച്ചിട്ടാണെങ്കിലും ഒന്ന് നോക്കി….അയാൾ പക്ഷെ ആ നിമിഷം നോക്കി ദഹിപ്പിക്കും പോലെ ഒരു ചിരി ചിരിക്കുകയും ചെയ്തു.
“അവിടെ ഇരിക്കടാ..” അയാളുടെ കനമുള്ള ശബ്ദത്തിൽ ഒരാൾ മാത്രം ഇരിക്കുന്ന അയാളുടെ വലതു വശത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി, ബ്ലാങ്കറ്റ് എടുക്കാൻ പോകുമ്പോ അവിടം കാലി ആയിരുന്നു, അപ്പൊ ഉറപ്പായും ഇപ്പൊ അവിടെയിരിക്കുന്ന വായിൽ മുറുക്കാൻ ഇട്ടു ചവക്കുന്ന ആ മെലിഞ്ഞ മനുഷ്യൻ ഈ താടിക്കാരന്റെ കൂട്ടാളിയാവും. ആ ഇരുട്ടിലും അവനെന്നെ നോക്കികൊണ്ട് തിളങ്ങുന്ന മൂർച്ചയേറിയ ഒരു കത്തി കാണിച്ചു.
“ഇങ്ങോട്ടിരി സാറെ..” കൂട്ടാളി എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവനെ വേണെങ്കിൽ എനിക്ക് അടിച്ചിടാമായിരുന്നു. പക്ഷെ അവന്റെ കയ്യിലെ കത്തിയുടെ മൂർച്ച കണ്ടപ്പോൾ ഒരു ഞാൻ ചാൻസ് എടുക്കാൻ നിന്നില്ല. അവനൊരു മെലിഞ്ഞവൻ ആയതുകൊണ്ട് എനിക്കവനെ നിഷ്പ്രഭം കീഴ്പെടുത്താമായിരുന്നു, പക്ഷെ അവന്റെ കയ്യിലെ കത്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
ഇരുപ്പുറയ്ക്കാതെ ഒരു ചന്തിയിൽ ഇരുന്നുകൊണ്ട് താടിക്കാരനോട് അപേക്ഷിച്ചു.
“ഭായി …. പ്ലീസ് ഞങ്ങളെ …..ശല്യം ചെയ്യരുത്.”
“ആദ്യം നീ ആദ്യം ഞങ്ങളെ ശല്യം ചെയ്യാതെയിരി …മോനെ.” ഘുര്‍ഘുരാരവത്തോടെ ആയാളും എന്നെ നോക്കി കലിപ്പിച്ചു പറയുമ്പോ ഞാൻ അയാളുടെ കാതിലെ കടുക്കനിലേക്ക് നോക്കി, സിനിമകളിലും മറ്റും കണ്ടിട്ടുള്ള കൊള്ള സങ്കേതത്തിലെ തലവനെ പോലെ എനിക്ക് തോന്നി. കൊമ്പൻ മീശയും മുകളിലേക്ക് ഒതുക്കിയ മുടിയും വലിയ ചുണ്ടുകളും. വസ്ത്രം ആണെങ്കിൽ ഓം എന്നെഴുതിയ ഓറഞ്ച് ജുബ്ബയും, നീല ജീൻസും.
ഞാൻ വീണ്ടും ശബ്ദം ഉയർത്താൻ നോക്കുമ്പോൾ അയാൾ അരയിലെ തോക്കിൽ പിടിച്ചുകൊണ്ട് എന്നെ കൂർത്ത ഒരു നോട്ടം നോക്കിയപ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അയാളുടെ തിളങ്ങുന്ന പൂച്ചക്കണ്ണിലെക്ക് നോക്കി. ആ ഒരു നിമിഷം ഞാൻ പതറിപ്പോയി. എന്റെ വാക്കുകൾ ഞാൻ വിഴുങ്ങുന്നത് കൂടെ കണ്ടപ്പോൾ കൂട്ടാളി എന്റെ തോളിൽ തട്ടി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നേരം താടിക്കാരൻ എന്നെ നോക്കാതെ സ്‌മൃതിയുടെ മെറ്റാലിക് ബ്രൗൺ നിറമുള്ള പോണിടെയിൽ മുടിയുടെ താഴെ കഴുത്തിൽ ഒന്ന് മൂക്ക് കൊണ്ട് ഉരച്ചുകൊണ്ട് ചോദിച്ചു.
“സുന്ദരിക്കോതയ്ക്ക് വല്ലാതെ തണുക്കുന്നുണ്ട് തോന്നുന്നല്ലോ? ഏഹ്? ഞാൻ നിന്നെയൊന്നു ചൂടാക്കട്ടെ….”
ആശങ്കയും നിസ്സഹായവസ്‌ഥയും കൊണ്ട് ഞാൻ ചുറ്റുമുള്ളവരെ നോക്കി. ജസ്റ്റ് ഞങ്ങളുടെ മുന്നിലുള്ള ഒന്ന് രണ്ടു സീറ്റെല്ലാം ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പിന്നെ ആകെയുള്ള ആളുകൾ അവരെല്ലാം മുൻപിൽ ആണ്, എല്ലാരും തന്നെ സുഖമായി ഉറങ്ങുകയാണ്.
എങ്ങനെ ഇവിടെ നിന്ന് രക്ഷപെടാമെന്നു ഞാൻ ആലോചിക്കുമ്പോ, തോക്കു ചൂണ്ടുന്ന താടിക്കാരന്റെ മുഖം മനസിനെ ഓരോ തവണയും തോൽപിച്ചുകൊണ്ടിരുന്നു. ഞാൻ സ്‌മൃതിയെ നോക്കുമ്പോ അവളും നിസ്സഹായവസ്‌ഥയിൽ എന്നെ ഒരു നോട്ടം നോക്കി, എന്റെ കണ്ണുകൾ പൊട്ടുന്നപോലെ എനിക്ക് തോന്നി. അവളുടെ നോട്ടത്തിൽ നിന്നും കണ്ണ് തെന്നി മാറുമ്പോ അയാളുടെ കൈവിരലുകൾ സ്‌മൃതിയുടെ തോളിൽ അയാൾ വളരെ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാൻ എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോ കൂട്ടാളി എന്റെ തോളിൽ അമർത്തുന്നത് എന്നെ നിഷ്പ്രഭമാക്കി. ആ സമയം ബസിന്റെ ചെറിയ കുലുക്കത്തിൽ സ്‌മൃതിയെ അയാൾ സീറ്റിന്റെ വിന്ഡോയിലേക്ക് തോള്കൊണ്ട് കൂടുതൽ അമർത്തുകയും ചെയ്തുകൊണ്ടിരുന്നു.
