ഋതംഅടിപൊളി  

പക്ഷെ പിന്നീട് ഒരിക്കലും അവൾ എനിക്ക് ഭക്ഷണമോ പുസ്തങ്ങളോ കൊണ്ട് വന്നില്ല. പകരം ഞാൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോ എത്തിച്ചേരാൻ ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റിന്റെ അഡ്രെസ്സ് മാത്രം.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ എത്തിയപ്പോൾ, എന്റെ അതെ പൂച്ച കണ്ണുകൾ ഉള്ള ഒരു മിടുക്കനായ കുട്ടി വാതിൽ തുറന്നു. സ്‌മൃതിയാണ് ആ കുട്ടിയുടെ അമ്മയെന്ന് ഞാൻ മനസിലാക്കി. എന്റെ മകൻ !!

എനിക്കിനി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ള ഒരേ ഒരു കാരണം അത് തന്നെയാണ്……എന്റെ തുടർന്നുള്ള ജീവിതവും !! സത്യമറിഞ്ഞ നിമിഷം എന്റെ മകനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ കരഞ്ഞു, കണ്ണീർ വര്‍ഷം പൊഴിഞ്ഞു. സ്‌മൃതിയും ഒത്തിരി കരഞ്ഞപ്പോൾ …….

അവൾ അവനോടു പറഞ്ഞു …..

“മോന്റെ ……….അച്ഛൻ ………….”

അവൾ ആ നിമിഷം എന്നെ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാനും അവളോട് കാലിൽ വീണു ഒരുപാടു തവണ മാപ്പു ചോദിച്ചു. ഇടറുന്ന മനസുമായി അവളോട് ഞാൻ മാപ്പു പറഞ്ഞത് അന്ന് ചെയത പൊറുക്കാൻ കഴിയാത്ത തെറ്റ് കൊണ്ടാണെങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടായ ബന്ധം ഇനി തകർന്നു പോകരുത് എന്ന് അവളും ആഗ്രഹിച്ചു. അവളാഗ്രഹിക്കുന്ന പുരുഷന്റെ കണ്ണുകൾ അവളെ തേടിയെത്തുമ്പോൾ അവൾ മനസുകൊണ്ട് കരഞ്ഞത് ഞാനും മനസിലാക്കി.

എന്നെ അവൾ ഒരു ഭർത്താവായോ അല്ലെങ്കിലൊരു കാമുകനായോ കാണുന്നത് എന്ന് എനിക്കറിയില്ല. ചോദിക്കാൻ എനിക്ക് ആഗ്രഹവുമില്ല, ഇനിയുള്ള കാലം അവളുടെ കൂടെ നിക്കാമോ എന്ന് അവൾ തിരിഞ്ഞു നടക്കാൻ തുനിഞ്ഞ എന്റെ കൈത്തണ്ടയിൽ പിടിച്ചു ചോദിച്ചപ്പോൾ.

എന്നെ ഇങ്ങനെ സ്നേഹിക്കാനും കാത്തിരിക്കാനും ഞാൻ എന്താണ് ചെയ്തത് എന്ന ചോദ്യമാണ് ഞാൻ ചോദിച്ചത്. അവളതിന് മറുപടി പറഞ്ഞത്.

കഴിവുകൊണ്ട് മാത്രമല്ല, ഒരാളുടെ കുറവുകൾ മനസ്സിലാക്കിയിട്ടും സ്നേഹിക്കാം എന്നാണ്. എന്റെ നെഞ്ച് ആർദ്രതയുടെ വക്കിലായിരുന്നു. വാക്കുകൾ കിട്ടാതെ ഞാൻ വിങ്ങി.

ഞാനൊരു നിമിഷം സ്‌മൃതിയോടു ചെയ്തത് .

ആ രാത്രി….

വേണ്ട ഇനി അതേക്കുറിച്ചു നമുക്ക് ഓർക്കണ്ട.. പക്ഷെ ആ രാത്രി അവസാനിക്കുമ്പോ പരസ്പരം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്നു…. അത് മാത്രം അറിയാമെനിക്ക്….

കൂടെ ഉണ്ടെന്നു എനിക്കുള്ള ആ തോന്നൽ തന്നെയാണ് എന്റെ ഏറ്റവും വലിയ സംരക്ഷണം, ഒരു പെണ്ണിന് ആണിന് കൊടുക്കാൻ കഴിയുന്നതും അത് തന്നെയാണ്.

ജയിലിൽ നിന്നിറങ്ങി റയിൽ പാളത്തിലേക്ക് നടക്കാൻ തുനിഞ്ഞ എനിക്ക് ഇങ്ങനെ ഒരു ജീവിതം ദാനമായി തന്ന സ്‌മൃതിയെ എന്ത് കൊടുത്താ ഞാൻ പകരം വീട്ടുക? …..എനിക്കറിയില്ല. ഗദ്ഗദത്തോടെ അയാൾ പറഞ്ഞൊപ്പിച്ചു.

സത്യത്തിൽ അന്ന് നടന്നത് അത്രയും വിധിയാണ് …. അതിന്റെ ഫലം നമ്മൾ മൂന്നു പേരാണ് തുല്യമായോ അല്ലാതെയോ അനുഭവിക്കുന്നത്, നമ്മുടെയെല്ലാം ജീവിതമാണ് അന്ന് മാറി മറിഞ്ഞത് അല്ലെ ?

മുൻവശത്തെ ചാരിയ വാതിൽ പതിയെ തുറന്നു, സ്‌മൃതിയും മകനും അകത്തേക്ക് കടന്നു. “സഞ്ജയ്” എന്ന് അവന്റെ അച്ഛൻ വിളിച്ചപ്പോൾ…

അവൻ ഓടി പ്രജ്വൽ ദേവിന്റെ മടിയിലിരുന്നു അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. സ്‌മൃതിയും അടുത്തിരുന്നു. ഞങ്ങൾ തമ്മിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം ഇത്രയും കാലം അവളെ മനസിലാക്കാത്തിതിൽ ഉള്ള കുറ്റബോധം എന്റെ ഇരുകരണത്തും മാറി മാറി അടിക്കുന്നുണ്ടയിരുന്നു.

അവളിലെ പൂർണ്ണതയെ അദ്ദേഹത്തിനു കാണാൻ ആയപോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, അവളുടെ മനസ് ഇപ്പോഴും എനിക്ക് വിദൂരമാണ്, പിന്നെ അവളുടെ സ്നേഹത്തിനു ഞാനെങ്ങനെ അർഹനാകും.?

ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകൊണ്ട് ഞാൻ എന്റെ പാതി മകന്റെ കവിളിൽ ഉമ്മ കൊടുത്തു. ഏന്റെ ചുണ്ടുകൾ കൊണ്ടല്ല മറിച്ചു എന്റെ ആത്മാവുകൊണ്ടുള്ള ആദ്യ ചുംബനം. അവനു പിറന്നാൾ ആശംസകൾ നേർന്നു. ഒരു പുതിയ ജീവിതം സ്‌മൃതിയും പ്രജ്വൽ ദേവും ആരംഭിച്ചു. ഞാൻ തിരികെയെത്തി. സത്യതിൽ സ്‌മൃതിയുടെ ഹൃദയത്തിൽ ഞാൻ ഒരു വാടകക്കാരൻ ആയിരുന്നു , പുതിയ താമസക്കാർ വരുമ്പോ ഒഴിഞ്ഞുകൊടുക്കേണ്ട വെറുമൊരു വാടകക്കാരൻ.

******************************************************************** ഒരു വർഷം കഴിഞ്ഞു, സാം അങ്കിളിന്റെ മകൻ ജിജോയുടെ അകാല മരണത്തോടെ അനാഥയായ നിയയെ കാലിഫോര്ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി തുടങ്ങി, ഞാനും നിയയും സ്വാഭിവികമായും അടുത്തു, സാം അങ്കിളിനും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നതിൽ സമ്മതമെന്നു അറിയച്ചപ്പോൾ ഞാൻ നിയയെ വിവാഹം ചെയ്തു. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്‌മൃതിക്ക് due date അടുത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിലും എന്നെയോർത്തു സന്തോഷിക്കുന്നു എനിക്കും നിയക്കും ഭാവി ജീവിതത്തിൽ എല്ലാ ആശംസകളും എന്നയച്ച സ്‌മൃതിയുടെ മെസ്സേജ് വായിച്ചുകൊണ്ട് ഞാൻ ഞാനും നിയയും കെട്ടിപിടിച്ചു കിടന്നു ……

********************************************************************

ഞങ്ങൾക്കും ഒരു കുഞ്ഞു പിറന്നതിനു ശേഷം സ്‌മൃതിയെ വീണ്ടും കാണുവാനും സ്‌മൃതിയെ നിയക്ക് പരിചയപ്പെടാനും വേണ്ടി ഇന്ത്യയിലേക്ക് പറന്നു. സഞ്ജയുടെ അനിയത്തി ചാരുവിന്റെ പിറന്നാളായിരുന്നു, അന്ന്. പ്രജ്വൽ ദേവ് ഞങ്ങളെ ഒന്നിച്ചു കണ്ടതും വല്ലാതെ സന്തോഷിച്ചിരുന്നു, എനിക്കു പറ്റിയ ഒരാളെ കിട്ടിയതിൽ ….ആവണം.

നിയക്കും ആ രാത്രിയിൽ നടന്നത് എല്ലാം ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിട്ടും ഞാൻ ഉള്ളിൽ പേടിച്ചപോലെ അദ്ദേഹത്തോട് വെറുപ്പോ ദേഷ്യമോ ഒന്നും ഉണ്ടായില്ല. അദ്ദേഹം ഇപ്പൊ അടുത്തുള്ള സ്‌കൂളിൽ ടീച്ചർ ആയി ജോലി തുടരുന്നു, സ്‌മൃതി ഒരു നഴ്സറി(ചെടികൾ) നടത്തുന്നു.

തൊട്ടിലിൽ കിടക്കുന്ന രണ്ടു അനിയത്തിമാരെയും നോക്കികൊണ്ട് സഞ്ജയ് പറഞ്ഞു. ലോകത്തു പെൺകുഞ്ഞുങ്ങൾ എവിടെയുണ്ടോ അവിടെ ആർക്കും മനസ്സിലാവാൻ സാധിക്കാത്ത മാജിക് സംഭവിക്കുന്നു എന്ന്.! ഞങ്ങൾ ആ 10 വയസുകാരന്റെ സൂക്ഷ്മമായ തുറന്നു പറച്ചിൽ കേട്ടുകൊണ്ട് അവന്റെ കണ്ണിലെ തിളക്കം നോക്കികൊണ്ട് സോഫയിലിരുന്നു ഞങ്ങളുടെ ഋതസംസാരം തുടർന്നു.

**** ശുഭം !!!

വായിച്ചിട്ടു ഒട്ടും എനിക്കിഷ്ടപെടാത്ത ഒരു കഥയുടെ കുറച്ചു ഭാഗങ്ങൾ ഇതിൽ ഞാൻ പരിഭാഷ ചെയ്തിട്ടുണ്ട്, ആ കഥയുടെ പേര് എനിക്ക് പറയാൻ താല്പര്യമില്ല.

സ്റ്റേ ഹെൽത്തി, സ്റ്റേ സേഫ്. മിഥുൻ.

******

Leave a Reply

Your email address will not be published. Required fields are marked *