ഋതംഅടിപൊളി  

ഇവിടം വരും മുൻപ് ഞങ്ങൾ ആരാണ്….എന്താണ്…എന്നൊക്കെ ബസിന്റെ മുൻവശത്തേക്ക് ആ മഞ്ഞു മൂടിയ ഇരുട്ടിൽ തന്നെ നോക്കുമ്പോ ആലോചിച്ചു….

ഞാനും എന്റെ ഭാര്യ സ്‌മൃതിയും, രണ്ടുപേരും മുപ്പത് വയസിനോട് അടുക്കുകയാണ്, താമസിക്കുന്നത് ഡൽഹിയിൽ ആണ്. നല്ല ഒരു കോർ ഐഡിയ ഉള്ള ടെക് സ്റ്റാർട്ട് അപ്പിന്റെ രണ്ട് കോ-ഫൗണ്ടർമാരിൽ ഒരാളാണ് ഞാൻ, സ്‌മൃതിയും എന്റെ സ്റ്റാർട്ടപ്പിൽ പങ്കാളിയാണ്.

രണ്ടാളും എം‌ബി‌എ കഴിഞ്ഞതിനു ശേഷമാണു ബഹുരാഷ്ട്ര കമ്പനികളിൽ ജോലിക്ക് കയറിയത് ഞങ്ങളുടെ ആരോഗ്യവും സമയവും അവർ ചുളു വിലക്ക് എടുക്കുകയാണ് എന്ന സത്യം വർഷങ്ങൾക്ക് ശേഷം സ്വാഭിവകമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന തിരിച്ചറിവിനുശേഷം ഇരുവരും സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനായി തീരുമാനിച്ചു, നിലവിൽ കുട്ടികളില്ലാത്തത് കൊണ്ട് മാത്രമാണ് ഞങ്ങൾ ആ റിസ്ക് എടുക്കാൻ തീരുമാനിച്ചത്.

പ്രകാരം ഞങ്ങളുടെ ജോലി ഉപേക്ഷിച്ച് ബി-സ്കൂളിൽ നിന്നുള്ള എന്റെ സഹപാഠികളിലൊരാളുമായി സ്റ്റാർട്ടപ്പ് ലോകത്തേക്ക് പ്രവേശിച്ചു. തുടങ്ങാൻ എളുപ്പമാണ് എങ്കിലും , ഫണ്ടിങ് കിട്ടാത്തത് കൊണ്ട് കാര്യങ്ങൾ അത്ര സ്മൂത്ത് ആയില്ല. അങ്ങനെയിരിക്കെ എന്റെ കോ-ഫൗണ്ടർ ശ്യാം മൈസൂരിൽ തന്റെ തറവാട്ടിൽ വച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചിത്. മൈസൂർ എന്ന് പറയുമ്പോ എയര്‍പോര്‍ട്ടിൽ നിന്നും 30km ഉള്ളിലേക്ക് ചെല്ലണം. ആ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണിപ്പോ. ഈ ക്രിസ്മസ് അവധിക്കാലത്ത് കല്യാണം കഴിച്ചതിന് ഞാൻ അദ്ദേഹത്തെ ശപിച്ചു, കാരണം ഈ വൊക്കേഷന്‍ സമയത്തു എല്ലാവരും യാത്രയിലാണെന്നും ഫ്ലൈറ്റ് ടിക്കറ്റുകൾ വളരെ വിലയേറിയതും ഉയർന്ന ഡിമാൻഡുള്ളതുമാണെന്നും സത്യമാണ്. ഞങ്ങൾ ആണെകിൽ ഈ സ്റ്റാർട്ടപ്പ് തുടങ്ങിയിട്ട് കുറച്ചായതേ ഉള്ളു, അതുകൊണ്ട് അത്തരം അനാവശ്യ ചെലവുകളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരുന്നു. പിന്നെ ലോൺ അടക്കാനും ഉണ്ട്. ഞങ്ങളുടെ ഫ്ലാറ്റിനും കാറിനും ഒക്കെ ആയിട്ട്.

അവന്റെ ബന്ധുക്കൾക്കും കുട്ടികളുമായുള്ള സുഹൃത്തുക്കൾക്കും മൈസൂർക്ക് എത്താൻ കഴിയുന്ന ഒരേയൊരു സമയമാണിതെന്ന് അവൻ പറഞ്ഞിരുന്നു. അവന്റെ നിർബന്ധം മനസ്സിലായെങ്കിലും വേറെ വഴിയില്ലാതെ ഞങ്ങൾ രണ്ടുപേരും വരാമെന്നു തീരുമാനിച്ചു.

അങ്ങനെ ഞങ്ങൾ ഡൽഹിയിൽ നിന്നും മൈസൂർക്ക് പറന്നു. കല്യാണ വീട്ടിലേക്ക് ഒരു സ്വകാര്യ കാബ് എടുത്തു. അവന്റെ മൾട്ടി-ഡേ കല്യാണത്തിൽ ഞങ്ങൾ ആശംസകൾ അർപ്പിച്ചും മൈസൂരിലെ പരമ്പരാഗത ഭക്ഷണവും താമസവും എല്ലാം ആസ്വദിച്ചുകൊണ്ട് ഇരിക്കുമ്പോളാണ്.

ഒരു വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചത്. ഇന്ത്യ സന്ദർശിക്കുന്ന ഒരു സിലിക്കൺ വാലി നിക്ഷേപകന്റെ ശ്രദ്ധ ഞങ്ങളുടെ സ്റ്റാർട്ടപ്പ് പിടിച്ചുപറ്റിയെന്നും. ഞങ്ങളുടെ സ്റ്റാർട്ടപ്പിൽ മിനിമം 50 കോടി നിക്ഷേപിക്കാം എന്ന് സാധ്യത ഉണ്ടെന്നും അറിയാൻ ഇടയായി. അതായതു ഞങ്ങളുടെ ഫിർമ്മിനെ ഒരു ബില്യൺ ഡോളർ കമ്പനിയാക്കാൻ ഉള്ള യഥാർത്ഥ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതിയതുകൊണ്ടുമാവാം അയാൾക്ക് ഞങ്ങളെ നേരിട്ട് കാണാൻ ഉള്ള അവസരം തരാമെന്നു പറഞ്ഞത്. ആളുടെ പേര് സാമുവൽ (സാം) .

സാം വളരെ വലിയ ഒരു ഇൻവെസ്റ്റ്മെന്റ് ചെയ്യുമെന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ ആകെയുള്ള പ്രശ്നം, അദ്ദേഹം കുറച്ച് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചു യുഎസിലേക്ക് മടങ്ങും എന്നതാണ്. അതിനാൽ ഞങ്ങളിൽ ഒരാൾക്ക് അതിനുമുമ്പ് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ആ അവസരത്തിനായി കാലിഫോർണിയയിലേക്ക് ഒന്ന് പോകണം എന്നുളളതും എന്റെയീ സുഹൃത്തു പറഞ്ഞു നിർത്തി.

മൂന്നാം ദിവസം അവന്റെ കല്യാണം കഴിഞ്ഞതിന് ശേഷം അവനോട് ഞാൻ അതേപ്പറ്റി സംസാരിച്ചു. ഇന്ന് രാത്രി അവനും ഞാനും കൂടെ ഡൽഹിക്ക് പോകാമെന്നു ശ്യാം തൽക്ഷണം പറഞ്ഞു. ആ മണ്ടൻ- തീരുമാനത്തിൽ നിന്നും ഞാനവനെ പിന്തിരിപ്പിച്ചതാണ്. കാര്യം ഇത്രയും വലിയ ഇൻവെസ്റ്റ്മെന്റ് ഞങ്ങളുടെ സ്റ്റാർട്ടപ്പിനു നല്ലതാണു എന്നിരിക്കെ മധുവിധു ആഘോഷിക്കേണ്ട ഈ സമയത്ത് അവനു ഇങ്ങനെ ഒരു യാത്ര! ഒരിക്കലുമത് നല്ലതല്ലല്ലോ.

അങ്ങനെ ഞാനും സ്‌മൃതിയും ഇൻവെസ്റ്ററെ കാണാമെന്നു പറഞ്ഞതിൻ പ്രകാരം ആ കല്യാണചടങ്ങുകൾ കഴിഞ്ഞയുടനെ തിരിച്ചിറങ്ങി, എയർ പോർട്ടിലേക്ക് ചെല്ലും വഴി ഞങ്ങളുടെ കാലക്കേടിനു ആ ഫ്ലൈറ്റ് റദ്ദാക്കിയെന്നു ഒരു SMS ഞങ്ങൾക്ക് ലഭിച്ചു. നാശം!

ഞാൻ അന്നേരം എയർലൈൻസ്നെ വിളിച്ചു. മൂടൽമഞ്ഞ് കാരണം മൈസൂർ നിന്നും എല്ലാ വിമാനങ്ങളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു എന്നവർ ക്ഷമാപണം അറിയിച്ചു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിയാതെ മൂടൽ മഞ്ഞ് മാറുമെന്ന് അവർ പ്രതീക്ഷിക്കുന്നുമില്ല. ഇതിനർത്ഥം ആ ഇൻവെസ്റ്ററുമായുള്ള മീറ്റിംഗ് നു വേണ്ടി എനിക്ക് കൃത്യസമയത്ത് ഡൽഹിയിലേക്ക് എത്താൻ കഴിയില്ല എന്നതാണ്. സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളെയും വിളിച്ചു, എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരോടൊക്കെ ഞാൻ ഉപദേശവും ചോദിച്ചു. ഏറ്റവും ഒപ്റ്റിമൽ ആയ ഒരു പ്ലാൻ തന്നെ ഒടുവിൽ ഞാൻ ഉണ്ടാക്കിയെടുത്തു. അങ്ങനെ ബാംഗ്ലൂർ വരെ എത്തിയാൽ അവിടെ നിന്നും ഫ്ലൈറ്റ് ഇല് ഡൽഹിക്ക് ചെല്ലാം എന്നും തീരുമാനം ആയി.

അതിനാൽ ഒരു പ്രൈവറ്റ് ക്യാബ് എടുത്തു ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു പദ്ധതി. അവിടെ നിന്ന് ഡൽഹിയിലേക്ക് 1 PM ഫ്ലൈറ്റ് ഉണ്ട് അതെടുക്കാം എന്നും. അതിനാൽ ഞങ്ങൾ കാബിൽ പുറപ്പെട്ടു. അടുത്ത നിർഭാഗ്യകരമായ കാര്യം എന്തെന്നാൽ മൂടൽമഞ്ഞ് കാരണം, ഹൈവേയിൽ രണ്ട് അപകടങ്ങൾ സംഭവിക്കുകയും ഗതാഗതം ഒരു തരത്തിൽ മന്ദഗതിയിലാവുകയും ചെയ്തു.

അതോടെ ഞങ്ങൾ മണിക്കൂറുകളോളം റോഡിലും പോസ്റ്റായി നിന്നു. ഞങ്ങൾ സംസാരിച്ച പോലീസുകാരിൽ ഒരാൾ പറഞ്ഞു, മൂടൽ മഞ്ഞ് മാറാതെ റോഡിൽ അപകടപ്പെട്ട വാഹനങ്ങൾ സമയത്തിനുള്ളിൽ അവർക്ക് നീക്കാൻ കഴിയില്ലെന്നും, ഇനി മെയിൻ റോഡിലൂടെയുള്ള യാത്ര നല്ല ബുദ്ധിമുട്ടാണ് എന്നും.

അതിനാൽ ഡ്രൈവർ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പഴഞ്ചൻ റോഡുകൾ എടുക്കാൻ തീരുമാനിച്ചു. ആ പ്രദേശം തനിക്ക് നന്നായി അറിയാമെന്നും പെട്ടന്ന് പോകാമെന്നും അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി.

അതിനാൽ ഞങ്ങൾ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ളിൽ ഉള്ള ചെറിയ കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെ പുറപ്പെട്ടു. അപ്പോഴാണ് ഞാൻ മീറ്റിംഗ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. പക്ഷെ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് എന്തായാലും കാലിഫോർണിയയിലേക്ക് പോകേണ്ടിവരും. അതിനു കുറച്ച് കൂടി ചിലവ് വരും. ഇത്രയധികം ദശലക്ഷം ഡോളറിന്റെ മൊത്തമായുള്ള ഇൻവെസ്റ്റ്മെന്റ് വെച്ച് നോക്കുമ്പോൾ അത് വലിയ ചിലവല്ല. എന്നാൽ ഞങ്ങളുടെ ഇപ്പോഴുള്ള അവസ്‌ഥ കുറച്ചു കഷ്ടവുമാണ്. നിലവിൽ ഉള്ള ബാങ്ക് ബാലൻസ് കൊണ്ട് കഷ്ടിച്ച് മുന്നോട്ടു പോകുകയാണ്, അതിനാൽ അതും ഞങ്ങൾക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ട് മാത്രം ഞാൻ ഇപ്പോൾ എടുത്ത തീരുമാനത്തിൽ ഉറച്ചു സഞ്ചരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *