ജീവിതമാകുന്ന നൗക – 9 Likeഅടിപൊളി  

***************************************

ഇതേ സമയം അന്നയുടെ അപ്പച്ചി ലെനയുടെ വീട്ടിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർക്കോസും എത്തിയിട്ടുണ്ട്.

ജോണിയെ കൊണ്ട് തന്നെ അന്നയെ കെട്ടിക്കണം എന്നാണ് മാർക്കോസിൻ്റെ കണക്ക് കൂട്ടൽ. ആ പേരും പറഞ്ഞു കുര്യൻ്റെ കൈയിൽ നിന്ന് സ്ത്രീധനം കൂടുതൽ വാങ്ങാം. അത് പറഞ്ഞില്ലെങ്കിലും അതിൻ്റെ ആവേശം അയാൾക്കുണ്ട്. അവരെ ഒതുക്കാൻ പുതിയ ടീമിനെ ഇറക്കാമെന്നായി മാർക്കോസ്. ജോസ് അതിനോട് പൂർണ്ണമായി യോജിച്ചു. കാര്യങ്ങൾ ശരിക്കും മനസിലാക്കിയിട്ട് മതി എന്നായി കുരിയൻ. സൈബർ സെല്ലിൽ വിളിച്ചു ലൊക്കേഷൻ കിട്ടിയില്ല എന്ന് ലെന കള്ളം പറഞ്ഞു.

സംഭവം പുറത്തറിയാതിരിക്കാൻ പോലീസ് വഴിയുള്ള അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചു. പകരം വിശ്വസ്‌തരായ ആളുകളെ മാത്രം ഉപയോഗിച്ചു.

ഡയറക്ടർ മീരയെ വിളിച്ചു അർജ്ജുവിൻ്റെ രാഹുലിൻ്റെയും ഡീറ്റെയിൽസ് ഒക്കെ എടുത്തു. അർജ്ജുവിൻ്റെ പെറൻറ്റ്സ് അമേരിക്കയിൽ ആയത് കൊണ്ട് അവിടെ പരിചയത്തിലുള്ളവരെ വെച്ചു അവരെ കുറിച്ചറിയാൻ തീരുമാനമായി. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ്റെ അടുത്ത് അന്വേഷിക്കാനായി ഒരാളെ വിട്ടു.

അപ്പോഴേക്കും സ്റ്റീഫൻ എത്തി. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഗോവയിൽ നടന്ന സംഭവങ്ങൾ സ്റ്റീഫൻ അറിഞ്ഞിരുന്നില്ല. കുരിയനും കൂട്ടരും അത് അവനിൽ നിന്ന് മറച്ചു വെച്ചു. കോളേജിന് പുറത്തു നടന്ന സംഘർഷത്തെ കുറിച്ചും അവനോട് പറഞ്ഞില്ല ടൂർ കഴിഞ്ഞു വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ ഒപ്പം പോയി എന്ന് മാത്രമാണ് അവർ പറഞ്ഞത്. അന്നയുടെ കല്യാണം ഉടനെ നടത്താൻ നിർബന്ധിച്ചതാകും അവൾ അർജ്ജുവിൻ്റെ ഒപ്പം പോകാനുള്ള കാരണമായി പറഞ്ഞത്. അന്നയെ കല്യാണത്തിന് നിർബന്ധിച്ചതിന് വഴക്കായി. അതോടെ മാർക്കോസ് പതുക്കെ സ്ഥലം കാലിയാക്കി.

അന്നയും അർജ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അവൻ അത് അവരുടെ അടുത്ത് പറഞ്ഞില്ല. ജോസ് കൊച്ചാപ്പയുടെ സ്വഭാവം വെച്ച് സമയം വൈകും തോറും കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് സ്റ്റീഫന് മനസ്സിലായി. അവൻ ഒരു പരിഹാരം എന്ന രീതിയിൽ അവരോട് പറഞ്ഞു.
“പപ്പ, അർജ്ജു താമസിക്കുന്ന സ്ഥലം എനിക്കറിയാം. ഞാൻ ഒറ്റക്ക് പോയി അന്നയെ കൂട്ടികൊണ്ട് വരാം. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങളിൽ ഉറപ്പ് തരണം അന്നയെ അവൾക്കിഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിക്കരുത് രണ്ടാമത് ഇപ്പോൾ നടന്ന കാര്യത്തിൻ്റെ പേരിൽ അവളെ ഉപദ്രവിക്കാൻ പാടില്ല.”

കുരിയൻ ശരി എന്ന രീതിയിൽ തലയാട്ടി.

“നീ ഒറ്റക്ക് പോകേണ്ട ജോസും കൂടെ വരും. ഒറ്റക്ക് പോകുന്നത് സുരക്ഷിതമല്ല. “

പിന്നെ അതും പറഞ്ഞു തർക്കമായി. അവസാനം അപ്പച്ചി ലെന കൂടെ വരാം എന്നായി. വേറെ വഴി ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അതിന് സമ്മതിച്ചു.

രണ്ട് പേരും കൂടി ലെനയുടെ പോലീസ് വാഹനത്തിലാണ് സ്റ്റീഫൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയത്. സിറ്റി പോലീസ് കമ്മീഷണറുടെ വണ്ടി ആയതു കൊണ്ട് സെക്യൂരിറ്റി തടഞ്ഞൊന്നുമില്ല നേരെ അകത്തോട്ട് കയറി. കാര്യം തിരക്കാനായി അസോസിയേഷൻ സെക്രെട്ടറി ഓടി വന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അർജ്ജു താമസിക്കുന്ന ഫ്ലാറ്റ് ഏതാണ് എന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി.

അർജ്ജുവിൻ്റെ ഫ്ലാറ്റിരിക്കുന്ന ടവറിൽ കയറിയപ്പോൾ തന്നെ നെയിം ബോർഡ് ലെന ശ്രദ്ധിച്ചു Tapasee Exports Pvt. Ltd.

അപ്പോൾ കോർപ്പറേറ്റ് ഗസ്റ്റ് ഹൗസാണ് കമ്പനിയെ കുറിച്ചും ഡയറക്ടർസിനെ കുറിച്ചും അന്വേഷിക്കണം എന്ന് ലെന മനസ്സിൽകുറിച്ചു.

ഏറ്റവും ടോപ്പ് ഫ്ലോർ പെൻറ്ഹൗസ് കോടികൾ വിലയുള്ള ഫ്ലാറ്റ് അർജ്ജു വിചാരിക്കുന്ന പോലെയല്ല കാശുള്ളവനാണ്

ബെല്ലടിച്ചതും മണിചേട്ടൻ വന്ന് വാതിൽ തുറന്നു

“അർജ്ജു ഇല്ലേ?”

സ്റ്റീഫനാണ് ചോദിച്ചത്

“ഇല്ലല്ലോ മോനെ അവൻ ടൂർ പോയിരിക്കുകയാണ് നാളെയെ എത്തുകയുള്ളൂ .”

“ഞാൻ സ്റ്റീഫൻ എനിക്ക് അർജ്ജുവിനെ അറിയാം. ഇത് എൻ്റെ ആന്റി”

Leave a Reply

Your email address will not be published. Required fields are marked *