ജീവിതമാകുന്ന നൗക – 9അടിപൊളി  

Kambi Kuttan – Jeevitha Nauka Part 9 | Author  : Red Robin | Previous Part

അർജ്ജുവും അന്നയും പോയതോടെ ജോസ് ഭയങ്കര ദേഷ്യത്തിലാണ്. അച്ചായൻ്റെ അടുത്തു എന്തു പറയും.

“ജോസച്ചായൻ ഇപ്പോൾ എൻ്റെ കൂടെ വാ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം. അവർ പോയ വണ്ടിയുടെ ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പറയാം. “ ലെന ജോസിനോടായി പറഞ്ഞു

സുരേഷും മീരമാം കൂടി നിർബന്ധിച്ചതോട് ജോസ് ലെനയുടെ കൂടെ പോയി.

വാഹനത്തിൽ കയറിയതും പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അന്ന പോയ വാഹനം തിരയാൻ നിർദേശം നൽകി. ലെന ഫോൺ വെച്ചതും സേർച്ച് വേണ്ടെന്ന് വെച്ച് കൊണ്ടുള്ള ADGP യുടെ നിർദേശം പോലീസ് കണ്ട്രോൾ റൂമിലെത്തി.

ഇനി അവിടെ നിന്നിട്ട് കാര്യമൊന്നുമില്ലാത്തതിനാൽ പെണ്ണുങ്ങൾ എല്ലാവരും ഹോസ്റ്റലിലേക്ക് പോയി. ആൺപിള്ളേർ ക്ലാസ്സിൽ തന്നെയിരിക്കുകയാണ്. എല്ലാവരുടയും സംസാരം കുറച്ചു മുൻപ് അവിടെ നടന്ന സംഭവങ്ങളെ കുറിച്ചാണ്.

ദീപു ഭയന്നിട്ടുണ്ട്. അർജ്ജുവും രാഹുലും അന്നയും കയറി പോയ വാഹനങ്ങൾ തൃശ്ശൂർ മുതലേ ഉണ്ടായിരുന്നു എന്നവനറിഞ്ഞത് അപ്പോൾ മാത്രമാണ് കാരണം ട്രാവലറിൽ ഉള്ള ആരും തന്നെ ബസ് തൃശ്ശൂരിൽ നിർത്തിയ കാര്യമൊന്നും അറിഞ്ഞിട്ടില്ല. കാര്യങ്ങളുടെ പോക്ക് തനിക്കനുകൂലമല്ല. ജയിലിൽ പോകാതിരിക്കാൻ ചെയ്‌ത പണി ഇപ്പോൾ ജീവൻ പോകും എന്ന നിലയിലായിട്ടുണ്ട്. അകെ ഉള്ള സമാധാനം കുറ്റകൃത്യത്തിന് തുല്യ പങ്കാളിയായി കീർത്തന ഉണ്ടെന്നുള്ളതാണ്.

രമേഷ് എന്താണ് സംഭവം എന്ന് ഗോവ മുതൽ ചോദിക്കുന്നു. കാര്യങ്ങൾ ചെറുതായി സൂചിപ്പിച്ചപ്പോൾ തന്നെ ആൾ ആകെ അകെ ദേഷ്യത്തിലാണ്. കുറെ തെറി കേട്ടു തല്ലിയില്ലന്നേ ഉള്ളു. അവൻ്റെ അടുത്ത് ഫോട്ടോ എടുത്ത കാര്യം ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ ചെല്ലണം എന്നിട്ട് അവിടന്ന് വീട്ടിലേക്ക് പോകണം. ഇവിടത്തെ സിറ്റുവേഷൻ നോക്കിയിട്ട് തിരിച്ചു വന്നാൽ മതി.

ഡയറക്ടർ മീര മാമിൻ്റെ ഓഫീസ് റൂമിൽ.
മീര അവരുടെ കസേരയിൽ ഇരിക്കുന്നുണ്ട്. ഭർത്താവ് സുരേഷ് ഒന്നും മിണ്ടാതെ അവിടെ ഉള്ള സോഫയിൽ ഇരിക്കുകയാണ്. ഒപ്പം കീർത്തനയുമുണ്ട്.

കീർത്തന പഞ്ച പാവമായി ആണ് അവിടെ ഇരിക്കുന്നത്. അന്ന അർജ്ജുവിൻ്റെ ഒപ്പം ചാടി കയറിപോയതു കൊണ്ട് തത്കാലം രക്ഷപെട്ടു. അതിൻ്റെ ആശ്വാസത്തിലാണ് അവൾ.

ഒരു നടപടിയും എടുക്കാൻ പറ്റാത്ത അമർഷത്തിലാണ് മീര. കാരണം അർജ്ജുൻ്റെ കേസായത് കൊണ്ട് ഒരു നടപടിയും വേണ്ട എന്ന് ചെയർമാൻ അമ്മായിയപ്പൻ ഉത്തരവിട്ടു കഴിഞ്ഞു. അന്നക്കെതിരെ നടപടി എടുക്കാം എന്ന് വെച്ചാൽ അതും സാധിക്കില്ല. അന്നയുടെ പഠിപ്പ് തന്നെ നിർത്താൻ പോവുകയാണ് എന്ന് ജോസ് സൂചിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ദേഷ്യം മുഴുവൻ അരുൺ സാറിൻ്റെയും ബീന മിസ്സിൻ്റെയും അടുത്തു തീർക്കാനുള്ള പുറപ്പാടിലാണ് അവർ. ബോയ്‌സിനെ ഹോസ്റ്റലിൽ കൊണ്ടു വിടാനുള്ള ക്രമീകരണം നടത്താൻ പോയിരിക്കുകയാണ് അരുൺ. ബീന മിസ്സാകട്ടെ അരുൺ സാർ വരാൻ വേണ്ടി വെയ്റ്റ് ചെയ്‌ത്‌ നിൽക്കുകയാണ്.

അരുൺ വരാൻ വൈകുന്ന ഓരോ മിനിറ്റിലും മീരയുടെ ദേഷ്യം കൂടി കൂടി വന്നു. രണ്ട് പേരും അകത്തോട്ട് കയറിയതും പൂര പാട്ട് തുടങ്ങി. ബീന മിസ്സ് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവരുടെ ചീത്ത വിളിക്ക് മുൻപിൽ വായടക്കേണ്ടി വന്നു.

10 മിനിറ്റ് കയർത്തു കഴിഞ്ഞപ്പോൾ അവർ നിർത്തി.

“മാം ഇനി ഞാൻ പറയട്ടെ “

“അരുൺ ഒന്നും പറയേണ്ട. നാളെ മെമ്മോ തരും, അതിന് ഉത്തരം തന്നാൽ മതി. നിങ്ങൾക്ക് ഇപ്പോൾ പോകാം”

ബീന മിസ്സ് ഇപ്പോൾ കരയും എന്ന മട്ടിലാണ് നിൽക്കുന്നത്.

അരുൺ സർ മിസ്സിനെ കൂട്ടി പുറത്തേക്കിറങ്ങി

“മിസ്സ് ഇവിടെ തന്നെ നിൽക്കു. ഞാൻ പോയി ഒന്നുകൂടി സംസാരിച്ചിട്ട് വരാം.”

അരുൺ ഓഫീസിലേക്ക് കിടന്നു വരുന്നു കണ്ട് മീരയും അവരുടെ ഭർത്താവ് സുരേഷും ഒന്നമ്പരന്നു. അവൻ നേരെ പോയി അവരുടെ മുൻപിലെ കസേരയിൽ ഇരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ ഫോണിൽ ഹോട്ടൽ കോറിഡോറിലെ വീഡിയോ പ്ലേയ് ചെയ്‌തു. ഫോണിൽ റെക്കോർഡ് ചെയ്‌ത ക്ലിയർ ആകാത്ത ആ വീഡിയോ അല്ല. മറിച്ച ത്രിശൂല ടീം കളക്ട ചെയ്‌ത്‌ ശേഷം അരുണിൻ്റെ ഫോണിലേക്ക് അയച്ചു കൊടുത്ത ക്ലിയർ ആയിട്ടുള്ള വീഡിയോ. അത് വരെ കത്തി നിന്ന മീരക്ക് വാക്കുകൾ കിട്ടാതെയായി. അവർ കീർത്തനയെ തുറിച്ചു നോക്കി. അപ്പുറത്തു സോഫയിൽ മാറി ഇരിന്ന സുരേഷ് സാറിനും കാര്യം മനസ്സിലായില്ല. പക്ഷേ അരുൺ സാർ വീഡിയോ പ്ലേ ചെയ്തപ്പോൾ തന്നെ കീർത്തനക്ക് താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായി. അവൾ ഒറ്റ കരച്ചിൽ
“ചെറിയാമ്മേ ഞാനല്ല ആ ദീപുവാണ്. അവൻ എന്നെക്കൊണ്ട് ചെയ്യിച്ചതാണ്.”

സുരേഷ് സർ മീരയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വീഡിയോ കണ്ടു.

കീർത്തനയെ എങ്ങനെ ഇതിൽ നിന്ന് രക്ഷിക്കണം എന്നായിരുന്നു അവളുടെ ചെറിയമ്മ മീരയുടെ ചിന്ത. അതേ സമയം ഇത് പുറത്തായാൽ MLA കുര്യൻ എങ്ങനെ റിയാക്ട ചെയ്യുമെന്നായിരുന്നു സുരേഷിൻ്റെ ചിന്ത.

“ഇത് വേറെ ആരും കണ്ടിട്ടില്ലല്ലോല്ലേ. സുരേഷ് വിനയത്തോടെ ചോദിച്ചു.”

“ബീന മിസ്സും അർജ്ജുവും ഞാനും അല്ലാതെ ഇത് വേറെ ആരും തന്നെ കണ്ടിട്ടില്ല.”

“ഇത് പുറത്താകാതിരിക്കാൻ നമ്മക്ക് എന്തു ചെയ്യാൻ പറ്റും.”

ഈ സംഭവം ഒതുക്കാൻ തന്നെയും കൂടി കൂട്ട് പിടിക്കുകയാണ് എന്ന് അരുണിന് മനസ്സിലായി. പക്ഷേ ക്രൈം ചെയ്‌ത ആളെ വെറുതെ വിടുന്നത് അരുണിന് ഇഷ്ടമല്ല അത് ഒരു സ്റ്റുഡന്റ് ആണെങ്കിൽ കൂടി.

അപ്പോഴാണ് അരുണിൻ്റെ ഫോൺ റിങ് ചെയ്‌തത്. സുരേഷ് ഫോൺ അരുണിന് തിരിച്ചു നൽകി. ജീവിയാണ് വിളിക്കുന്നത്.

“നിങ്ങൾ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തു ഞാൻ ഇപ്പോൾ വരാം “

അരുൺ പുറത്തേക്കിറങ്ങി.

“അരുൺ ഒരു പ്രശ്നമുണ്ട്. അവർ രണ്ട് പേരുടെയും ഫോട്ടോസ് ദീപു എന്ന് ഒരു ക്ലാസ്സ്‌മേറ്റ് മൊബൈലിൽ എടുത്തിട്ടുണ്ട്. ബ്ലാക്‌മെയിലിംഗിന് ഉള്ള ശ്രമം ആണ്. ഫോട്ടോസ് പുറത്തായാൽ അത് വൈറൽ ആകും. ശിവയുടെ ഐഡൻറ്റിറ്റി പുറത്താകും. അതു കൊണ്ട് പെട്ടന്ന് ആക്ഷൻ എടുക്കണം. ഫോൺ നം. ഇവിടെ ടെക് ടീമിന് കൈമാറിയിട്ടുണ്ട്. ഡിവൈസ് ഈസിയായി സ്പൈക്ക് ചെയ്യാം എന്ന് അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്‌താൽ വേറെ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ ക്‌ളൗഡിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കില്ല. മൊബൈൽ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ അറിയിക്കണം”

അത് കേട്ടതും അരുൺ സർ ക്ലാസ്സ് റൂമിലേക്ക് ഓടി. പക്ഷേ അപ്പോഴേക്കും ദീപു ഹോസ്റ്റലിലേക്ക് പോയിരുന്നു.

അരുൺ വേഗം ജീവയെ വിളിച്ചു.

“അവൻ ഹോസ്റ്റലിലേക്ക് പോയി. എൻ്റെ അടുത്തു വാഹനമില്ല ടീമിനെ അയച്ചാൽ ഞാൻ പോകാം. ഞാനാകുമ്പോൾ അവന് സംശയം തോന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *