ജീവിതമാകുന്ന നൗക – 9അടിപൊളി  

അപ്പോൾ കോർപ്പറേറ്റ് ഗസ്റ്റ് ഹൗസാണ് കമ്പനിയെ കുറിച്ചും ഡയറക്ടർസിനെ കുറിച്ചും അന്വേഷിക്കണം എന്ന് ലെന മനസ്സിൽകുറിച്ചു.

ഏറ്റവും ടോപ്പ് ഫ്ലോർ പെൻറ്ഹൗസ് കോടികൾ വിലയുള്ള ഫ്ലാറ്റ് അർജ്ജു വിചാരിക്കുന്ന പോലെയല്ല കാശുള്ളവനാണ്

ബെല്ലടിച്ചതും മണിചേട്ടൻ വന്ന് വാതിൽ തുറന്നു

“അർജ്ജു ഇല്ലേ?”

സ്റ്റീഫനാണ് ചോദിച്ചത്

“ഇല്ലല്ലോ മോനെ അവൻ ടൂർ പോയിരിക്കുകയാണ് നാളെയെ എത്തുകയുള്ളൂ .”

“ഞാൻ സ്റ്റീഫൻ എനിക്ക് അർജ്ജുവിനെ അറിയാം. ഇത് എൻ്റെ ആന്റി”

സ്റ്റീഫൻ പരിചയപ്പെടുത്തി

“അകത്തേക്ക് വാ ഞാൻ ചായ എടുക്കാം.”

അവർ രണ്ടു പേരും അകത്തേക്ക് കയറി.

മണി ചേട്ടൻ ചായ എടുക്കാൻ പോയി. സ്റ്റീഫൻ അടുക്കളയിൽ ചെന്ന് പുള്ളിയുടെ അടുത്ത ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ലെനയാകട്ടെ ഫ്ലാറ്റ് കാണാൻ എന്ന ഭാവേനെ എല്ലാ മുറിയിലും കയറി നോക്കി. പക്ഷേ അർജ്ജുവിനെയും അന്നയെയും വന്നതിൻ്റെ ലക്ഷണമൊന്നുമില്ല.

“അവർ ഇവിടെ എത്തിയിട്ടില്ല. അയാൾ പറഞ്ഞത് ശരിയാണ്.”
കിട്ടിയ സമയം അർജ്ജുവിനെ കുറിച്ച് എന്തെങ്കിലും അറിയാനായി അടുത്ത ശ്രമം. അവർ പെട്ടന്നു തന്നെ മുറികൾ പരിശോധിക്കാൻ തുടങ്ങി . മൂന്ന് ബെഡ്‌റൂം ഉണ്ട്. എല്ലാം അടുക്കി ഭംഗിയായി വെച്ചിട്ടുണ്ട്. ഒരു ബെഡ്‌റൂമിൽ മാത്രമേ കിടക്കാൻ ഉപയോഗിക്കുന്നുള്ളു. അതിൽ ഒന്ന് രണ്ട് ഷെൽഫ് ഒക്കെ തുറന്നു നോക്കി. കാര്യമായി ഒന്നുമില്ല. കുറച്ചു ഡ്രസ്സ് മാത്രം. അലമാരിയുടെ അകത്തു ഒരു ലോക്കർ ഉണ്ട്. തുറക്കണമെങ്കിൽ ഫിംഗർ പ്രിന്റ് വേണം. അതിൽ പണം കാണാൻ ചാൻസ് ഉണ്ട്. രണ്ടാമത്തെ റൂം പഠനത്തിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലായി മേശയിൽ കോളേജ് ലാപ്ടോപ്പ്. ബുക്‌സും അടുക്കി വെച്ചിട്ടുണ്ട്. മേശ വലിപ്പിൽ വലിപ്പമുള്ള ഒരു മൊബൈൽ ഫോൺ കിടക്കുന്നുണ്ട് കീപാഡ് ഒക്കെയുള്ള പഴയ മോഡൽ പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആണ് തുറക്കാൻ കഴിഞ്ഞില്ല. പിന്നെ കുറച്ചധികം പണം. ഒരു ലക്ഷം രൂപയുടെ അടുത്തുണ്ട്. ലെന തൊട്ടു നോക്കി കള്ളനോട്ടല്ല. പിന്നെ മൂന്നാല് വണ്ടികളുടെ കീ, നാല് ചെക്ക് ബുക്കുകൾ ഉണ്ട്. മൂന്നെണ്ണവും അർജ്ജുൻ ദേവ് എന്ന പേരിൽ. ഒരെണ്ണം രാഹുൽ കൃഷ്ണ എന്ന പേരിലും. ലെന വേഗം തന്നെ അക്കൗണ്ട് നമ്പറുകൾക്ക് വേണ്ടി ഓരോ ചെക്ക് ലീഫിൻ്റെ ഫോട്ടോസ് എടുത്തു. എന്നിട്ട് എല്ലാം പഴയതു പോലെ വെച്ചിട്ട് ഒന്നുമറിയാത്ത പോലെ ബാൽക്കണിയിൽ പോയി നിന്നു.

പിന്നെ ചായ ഒക്കെ കുടിച്ചു കുറച്ചു കുശലവും ഒക്കെ പറഞ്ഞു നിന്നു. ലിഫ്റ്റിൽ എത്തിയപ്പോഴേക്കും സ്റ്റീഫൻ്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു. അന്ന ചേച്ചി അവിടെ കാണുമെന്നാണ് അവൻ കരുതിയത്, ലെന ഒരു തരത്തിൽ ആശ്വസിപ്പിച്ചു അവനെ കൂട്ടി തിരിച്ചു പോയി. ഇനി എന്തു ചെയ്യും എന്ന ചിന്തയിലായിരുന്നു ലെന IPS.

അർജ്ജുവിനെ കുറിച്ച് ബാംഗ്ലൂരിൽ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ അപ്പച്ചിയുടെ അടുത്ത് പറയാനോ എന്നായി സ്റ്റീഫൻ്റെ ചിന്ത. പിന്നെ അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിഞ്ഞതിനു ശേഷം മതി എന്നവൻ തീരുമാനിച്ചു

അതേ സമയം തന്നെ കുരിയനും ജോസും കൂടി ഒരു തീരുമാനത്തിൽ എത്തി. ഇരു ചെവിയറിയാതെ അർജ്ജുവിനെ എങ്ങനെയെങ്ങിലും വക വരുത്തണം എന്ന്. അതും ഒരു അപകട മരണം എന്ന രീതിയിൽ ആർക്കും സംശയം തോന്നാത്ത വിധം . അതിന് പറ്റിയ ടീമിനെ കണ്ടു പിടിക്കാം എന്ന് ജോസ് ഏറ്റു.
ലെനയും സ്റ്റീഫനും തിരിച്ചെത്തി അർജ്ജുവിനെ കണ്ടെത്താൻ സാധിച്ചില്ല എന്ന് പറഞ്ഞതും കുര്യൻ നല്ലൊരു അഭിനയം കാഴ്ച്ച വെച്ചു. കാരണം മകൻ സ്റ്റീഫൻ്റെയും പെങ്ങൾ ലെനയെയും തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവിശ്യമായിരുന്നു. അർജ്ജുവിൻ്റെ കഥ കഴിയുമ്പോൾ താനാണ് ഇതിന് പിന്നിൽ എന്ന് സംശയം തോന്നരുത്.

ഒളിച്ചോടി പോയ മകളുടെ അപ്പൻ്റെ ഭാവത്തിൽ അയാൾ തകർത്തഭിനയിച്ചു . സങ്കടവും നിരാശയും കലർത്തി അയാൾ തെറ്റ് ഏറ്റു പറഞ്ഞു പറഞ്ഞു.

“എല്ലാം എൻ്റെ തെറ്റാണ്. ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന് ഞാൻ അറിഞ്ഞില്ല. അവൾ ആരുടെ ഒപ്പമെങ്കിലും ജീവിക്കട്ടെ തിരിച്ചു വരണമെന്ന് തോന്നുമ്പോൾ വരട്ടെ. ”

അയാൾ വിതുമ്പി കൊണ്ട് പറഞ്ഞു.

കുരിയൻ കണ്ണു നിറച്ചതും ജോസ് ചേട്ടനെ ആശ്വസിപ്പിക്കാൻ എന്ന പോലെ ബാക്കി റോൾ ഭംഗിയായി ചെയ്‌തു. ആ അഭിനയത്തിൽ സ്റ്റീഫൻ വീണു. പക്ഷേ ലെന IPS വീണില്ല.

ചേട്ടന്മാർ രണ്ട് പേരും കൂടി എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് എന്ന് ലെനയ്ക്ക് മനസ്സിലായി. എങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല.

അൽപ്പ നേരം കഴിഞ്ഞു കുരിയനും ജോസും കൂടി പാലയിലേക്ക് തിരിച്ചു.

സ്റ്റീഫനെ ലെന വിട്ടില്ല. അപ്പച്ചിയുടെ കൂടെ നിൽക്കട്ടെ എന്ന് പറഞ്ഞവിടെ പിടിച്ചു നിർത്തി. ലെന പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അർജ്ജുവും അന്നയും പോയ വാഹനങ്ങളെ കുറിച്ച് വിവരം കിട്ടിയോ എന്ന് അന്വേഷിച്ചു.

അത് മാഡം വിളിച്ചതിന് പിന്നാലെ ADGP വിളിച്ചു സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്യണ്ടതില്ല എന്ന് പറഞ്ഞായിരുന്നു ”

അതോടെ ലെനക്ക് കാര്യം മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ ആയിട്ടു കൂടി തൻ്റെ ഫോൺ ചോർത്തുന്നുണ്ട്. രാജീവ് കുമാർ എന്ന അർജ്ജുവിൻ്റെ കസിൻ സിസാരക്കാരനല്ല. അയാൾക്ക് പോലീസിൽ നല്ല സ്വാധീനം ഉണ്ട്. അല്ലാതെ ഇതൊന്നും നടക്കില്ല

ലെന ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസിനെ വിളിച്ചിട്ടു അയാളുടെ ഫോൺ വാങ്ങി. എന്നിട്ട് വിശ്വാസമുള്ള ഒരു സി.ഐ യെ വിളിച്ചു ഫ്ലാറ്റിൽ നിന്ന് ലഭിച്ച അക്കൗണ്ട് നമ്പറുകൾ കൈമാറി. എന്നിട്ട് രഹസ്യമായി അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെകൾ എടുക്കാൻ ആവശ്യപ്പെട്ടു.

ത്രിശൂർ:

ദീപു വീട്ടിലെത്തി അവൻ്റെ അച്ഛനും അമ്മയുടെയും അടുത്തു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ടൂർ കഴിഞ്ഞു മൂന്നു ദിവസം അവധിയാണെന്ന് അവൻ നുണ പറഞ്ഞു. പതിവ് പോലെ അവർ ഓഫീസിൽ പോയി.
ദീപു ചാർജ് ചെയ്യാൻ കുത്തിയിട്ട് ഫോൺ ഓണക്കാൻ നോക്കി. എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവൻ വീട് പൂട്ടി ടൗണിൽ ഉള്ള മൊബൈൽ റിപ്പയറിങ് ഷോപ്പിലേക്ക് പോയി.

ചേട്ടാ ഈ മൊബൈൽ വർക്ക് ചെയ്യുന്നില്ല ഒന്ന് നോക്കാമോ ?

കുറച്ചു നേരം വെയിറ്റ് ചെയ്യൂ.

ടെക്‌നീഷൻ ഫോൺ പരിശോദിച്ചു. എത്ര ശ്രമിച്ചിട്ടും ഓണക്കാൻ ആയില്ല.

ഇത് സമയമെടുക്കും ഞാൻ നോക്കിയിട്ടു വിളിച്ചാൽ മതിയോ.

എന്നാൽ അന്നയുടെയും അർജ്ജുവിൻ്റെയും ഫോട്ടോസ് ഉള്ള ഫോൺ കൊടുക്കുന്നത് സേഫ് അല്ല. അത് കൊണ്ട് അവൻ അത് തിരികെ വാങ്ങി.

‘തത്കാലം പുതിയ ഒരു ഫോൺ വാങ്ങാം. എന്നിട്ട് കീർത്തനയോട് ഫോട്ടോസ് ഒന്ന് കൂടി അയക്കാൻ പറയാം. ‘

അവൻ പുതിയ ഒരു ഫോൺ വാങ്ങി. സിം അതിലേക്കിട്ടു. കാര്യങ്ങൾ അറിയാൻ ആയി രമേഷിനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *