ജീവിതമാകുന്ന നൗക – 9അടിപൊളി  

ജീവ കുറച്ചു നേരം ആലോചിച്ചു
“വേണ്ട ഞാൻ ഹാൻഡിൽ ചെയ്തോളാം “

അരുൺ ഫോൺ കട്ടാക്കിയ ശേഷം ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് പോയി.

അതേ സമയം ഹോസ്റ്റലിൽ എത്തിയ ദീപു രമേഷിനോട് സംസാരിച്ചു കോമ്പ്രോമിസ് ആക്കാൻ ശ്രമിക്കുകയാണ്.

“ഡാ മൈനേ നീ എന്തു പണിയാൻ കാണിച്ചത്. അവൾക്കിട്ട് പണിയും എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു പണി പണിയും എന്ന് ഞാൻ വിചാരിച്ചില്ല ,

“കീർത്തന അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചെയ്‌തു പോയതാടാ.”

“കീർത്തന പറഞ്ഞപ്പോൾ ചെയ്‌തു പോലും അതിന് അവൾ നിൻ്റെ ആരാ. നിനക്ക് അവന്മാരെ അറിഞ്ഞു കൂടെ ഇടിച്ചു നിൻെറ പരിപ്പിളക്കും. പോരാത്തതിന് ആ MLA കുര്യൻ്റെ മോളാണ് അന്ന എന്ന ബോധം എങ്കിലുമുണ്ടോ നിനക്ക്.”

ദീപു ഒന്നും മിണ്ടിയില്ല.

“നേരം വെളുത്താലുടൻ ഞാൻ വീട്ടിൽ പോവുകയാണ്. കുറച്ചു ദിവസം കഴിഞ്ഞു നിന്നെ വിളിക്കാം. നീ കാര്യങ്ങൾ എന്നെ അപ്ഡേറ്റ് ചെയ്‌താൽ മതി. “

“ഡാ നീ വീട്ടിൽ പോകേണ്ട അന്നയുടെ അപ്പച്ചി പോലീസ് അല്ലേ. അത് കൊണ്ട് വേറെ എവിടെയെങ്കിലും പോ പിന്നെ ഫോൺ ഓഫ് ആക്കിയേരെ. അല്ലെങ്കിൽ പോലീസ് നിന്നെ പോക്കും “

ദീപു ബാഗ് പാക്ക് ചെയാൻ തുടങ്ങിപ്പോൾ ഒരു മിസ്സ് കാൾ. അവൻ ഫോൺ എടുത്തു കീർത്തനയാണ്, തിരിച്ചു വിളിച്ചതും ഫോൺ കട്ടാക്കി. whatsappil കുറെ മെസേജ് ഉണ്ട് ക്ലാസ്സ് ഗ്രൂപ്പിൽ ഇപ്പോഴും ചർച്ചയാണ്. കീർത്തനയുടെ ഒരു മെസ്സേജ് കിടക്കുന്നുണ്ട്

“അരുൺ സർ. വീഡിയോ പ്രോബ്ലം”

ഇവൾ ഇത് എന്തു തേങ്ങയാണ് അയച്ചത്.”

അവൻ വീണ്ടും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണ്.

ദീപു ചെറുതായി ഒന്ന് പേടിച്ചു. അപ്പോഴാണ് വേറെ ഒരു മെസ്സേജ് . പരിചയമില്ലാത്ത നമ്പർ.

‘”ARJUN ANNA PHOTOS” അർജ്ജുവും അന്നയും ഫോട്ടോസ്” ഒപ്പം ഒരു ലിങ്ക് ഉണ്ട്.

അവൻ ഒന്ന് ഞെട്ടി. ഇനി കീർത്തന ഇത് പുറത്താക്കിയോ എന്നായി അവൻ്റെ ചിന്ത.

അവൻ വേഗം തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്‌തു. ഒന്നും സംഭവിച്ചില്ല. ഫോൺ സ്ക്രീൻ ഒന്ന് മിന്നി. പിന്നെ ഓഫ് ആയി പോയി. ഓണക്കാൻ എത്ര ശ്രമിച്ചിട്ടും ഓണായില്ല. ചാർജ് തീർന്നതായിരിക്കും എന്ന് കരുതി അവൻ അത് ചാർജ് ചെയ്യാനായി കുത്തി വെച്ചു. എന്നിട്ട് വീണ്ടും പാക്കിങ്ങിലേക്ക് കടന്നു. അതിനു ശേഷം അവൻ ഫോണും എടുത്ത് രമേഷിനോട് യാത്ര പറഞ്ഞു ഇറങ്ങി.
ത്രിശൂൽ ടെക്ക് ടീം :

“സർ സ്പൈക്ക് വിജയിച്ചു. ഫോണിൽ നിന്ന് ഒരു ഡാറ്റയും ഇനി റിട്രീയവ് ചെയ്യാൻ സാധിക്കില്ല. സെക്കണ്ടറിയായി എവിടെയെങ്കിലും സ്റ്റോർ ചെയ്‌തിട്ടില്ലെങ്കിൽ പ്രശ്നമാണ്. “

“ശരി. എന്തായാലും എത്രയും പെട്ടന്ന് ഫോൺ പിടിച്ചെടുക്കാൻ അരുണിന് നിർദേശം കൊടുക്കണം. “

എന്നാൽ ഇതേ ഫോട്ടോസിൻ്റെ ഒർജിനൽ കീർത്തനയുടെ ഫോണിലും ദീപു ഭീക്ഷിണിപെടുത്താനായി അയച്ച കോപ്പി അന്നയുടെ ഫോണിലും ഉണ്ടെന്നുള്ള കാര്യം അവരാർക്കും അറിയില്ലായിരുന്നു.

അരുൺ തിരിച്ചു ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് കയറാൻ നോക്കിയപ്പോൾ ബീന മിസ്സ് പ്രതീക്ഷയോടെ നോക്കുകയാണ്. അകത്തു എന്താണ് സംഭവിച്ചത് എന്നറിയാൻ ആണ്.

“മിസ്സ് പൊക്കോ ഞാൻ ഇത് ഹാൻഡിൽ ചെയ്തോളാം. “

“എനിക്ക് പോകാൻ വണ്ടി ഇല്ല. ആറു മണിയാകാതെ ബസ്സ് സർവീസ് തുടങ്ങില്ല. ഞാൻ ഇവിടെ തന്നെ വെയിറ്റ് ചെയ്യാം.”

“ശരി മിസ്സ്.”

അരുൺ വീണ്ടും അകത്തേക്ക് കയറി

“അരുൺ ഇരിക്കൂ.”

കഴിഞ്ഞ തവണത്തെ പോലെയല്ല ഈ തവണ മീരയുടെ മനോഭാവം. സാമാന്യ മര്യാദ ഒക്കെ വന്നിട്ടുണ്ട്.

ഓന്തു നിറം മാറുന്ന പോലെയാണെല്ലോ ഈ പെണ്ണുമ്പിള്ളയുടെ സ്വാഭാവം. അരുൺ മനസ്സിൽ ഓർത്തു. എങ്കിലും പുറത്തു കാണിച്ചില്ല, മീരയുടെ കെട്ടിയവൻ സുരേഷും വെളുക്കെ ചിരിച്ചു കാണിച്ചു. കീർത്തന മുഖം പൊത്തിയിരിക്കുന്നുണ്ട്. എങ്കിലും ചെവി ഇങ്ങോട്ട് വട്ടം പിടിച്ചിരിക്കുകയാണ്.

“സർ നമുക്കിത് ആരും അറിയാതെ സോൾവ് ചെയ്യണം. അതിന് അരുൺ ഒന്ന് സഹകരിക്കണം. സുരേഷ് ആണ് പറഞ്ഞത്.”

അരുൺ ഒന്നും മിണ്ടിയില്ല. ഫോട്ടോസ് പുറത്താകാതിരിക്കണം. പുറത്തായാൽ അർജ്ജുവിന് ആപത്താണ്. പിന്നെ അന്ന എന്ന കൊച്ചിൻ്റെ ജീവിതം നശിക്കും. ഏത് രീതിയിൽ പ്രശ്നമായാലും മീഡിയ മൊത്തം ഇളകും കാരണം MLA യുടെ മോളാണ് ഇര .

“അരുൺ ഇപ്പോൾ അസിസ്റ്റ് പ്രൊഫസർ ഗ്രേഡ് സാലറി അല്ലേ വാങ്ങുന്നത്. മാനേജ്‌മെൻ്റെ പ്രൊഫസ്സർ ഗ്രേഡ് സാലറി തരാം. “

കൈക്കൂലി പെണ്ണുമ്പിള്ള ആൾ കൊള്ളാമെല്ലോ.

“മാമും സാറും പറയുന്നതൊക്കെ ശരി. ഞാൻ സഹകരിക്കാം. പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ അപ്പുറത്തു അർജ്ജുവാണ്. അവൻ തിരിച്ചു ക്ലാസ്സിൽ വന്നാൽ കീർത്തനയുടെ ഗതി എന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ. അത് കൊണ്ട് എൻ്റെ അഭിപ്രായത്തിൽ കീർത്തനയുടെ പഠിപ്പ് നിർത്തുന്നതായിരിക്കും നല്ലത്.”
“സർ ഒന്ന് അർജ്ജുവിൻ്റെ അടുത്ത് സംസാരിച്ചു നോക്ക്.”

അപ്പോഴാണ് കീർത്തന എഴുന്നേറ്റ് അവരുടെ അടുത്തേക്കു വന്നു. അർജ്ജുവിൻ്റെ പേര് കേട്ടത് കൊണ്ട് മുഖത്തു ഭയമുണ്ട്.

“ചെറിയമ്മേ ഞാൻ ഇനി ഇവിടെ പഠിക്കുന്നില്ല.”

അതൊക്കെ വീട്ടിൽ ചെന്നിട്ട് തീരുമാനിക്കാം

“മീര മാഡം ഒരു ഹെല്പ് വേണം ഇവിടെ കിടക്കുന്ന കോളേജിൻ്റെ ഇന്നോവയുടെ കീ ഒന്ന് തരാമോ ബീന മിസ്സിനെ വീട്ടിൽ കൊണ്ടുപോയി ആക്കാനാണ്.”

സാധരണ ഗതിയിൽ അങ്ങനെയൊക്കെ ചോദിച്ചാൽ മീര ചീത്ത വിളിക്കേണ്ടതാണ്. പക്ഷേ ഇപ്പോൾ അരുണിനെ കൊണ്ട് ആവിശ്യമുണ്ട് അത് കൊണ്ട് അവർ വേഗം തന്നെ വണ്ടിയുടെ കീ കൈമാറി

കൂടുതൽ സംസാരിക്കാനില്ലാത്തത് കൊണ്ട് അരുൺ അവരുടെ ഓഫീസ് റൂമിൽ നിന്നിറങ്ങി.

നേരെ ബോയ്‌സ് ഹോസ്റ്റലിൽ പോയി ജീവിയുടെ നിർദേശം വരെ കാത്തിരിക്കാനായിരുന്നു അരുണിൻ്റെ പ്ലാൻ. പക്ഷേ പുറത്തിറങ്ങിയതും കാര്യങ്ങൾ അറിയാനായി ബീന മിസ്സ് കൂടെ കൂടി.

“സാറെ എന്തായി കാര്യങ്ങൾ?”

“മിസ്സ് വാ ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കം. പോകുന്ന വഴിക്ക് കാര്യങ്ങൾ പറയാം.”

**************

MLA കുരിയനെ നിലക്ക് നിർത്തുക എന്ന ഏറ്റവും വിഷമം പിടിച്ച കാര്യം എങ്ങനെ നടത്തണം എന്നാലോചനയിലാണ് ജീവ. രണ്ട് ഫൈലുകൾ റെഡിയാണ്. കുര്യൻ്റെയും അനിയൻ ജോസിൻ്റെയും ഇവിടത്തെയും ഗൾഫിലെയും ബിനാമി ഇടപാടുകളുടെ ചില രേഖകൾ. ഒരു മാസം മുൻപ് ഇങ്ങനെ ഒരു ഫയൽ തന്നെയുണ്ടായിരുന്നില്ല, എങ്കിലും ഇത് കൊണ്ട് പിടിച്ചു കെട്ടുക എളുപ്പമല്ല. ഇങ്ങനെയൊക്കെ വരുമെന്നറിഞ്ഞിരുന്നേൽ ഏതെങ്കിലും അഴിമതി കേസിൽ തളച്ചിടാമായിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന് വന്നാൽ മാത്രമേ ഈ വർഗ്ഗം നിലക്ക് നിക്കു. അത് ജീവക്ക് ശരിക്കുമറിയാം. MLA അല്ല കേന്ദ്ര മന്ത്രിമാരെ വരെ ത്രിശൂലിന് വേണ്ടി വരച്ച വരയിൽ നിർത്തിയിട്ടുണ്ട് . പക്ഷേ ഇവിടെ പ്രശ്‍നം അർജ്ജുവിൻ്റെ ഐഡൻറ്റിറ്റി വെളുപ്പെടുത്താതെ എങ്ങനെ സാധിക്കും എന്നതാണ്. ജീവിയുടെ മനസ്സിൽ ഒരു ഉപായം തോന്നി. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാനുള്ള ഉപായം. തീക്കളിയാണ് എന്നാലും സാരമില്ല. വേറെ വഴി ഇല്ല. രണ്ട് ഫയലും എടുത്ത് ജീവ ഇന്നോവയിൽ കയറി പാലായിലേക്ക് MLA കുര്യൻ്റെ വീട്ടിലേക്ക് വിട്ടു.
കുറച്ചു പോയപ്പോ തന്നെ ടെക്ക് ടീം വീണ്ടും വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *