ലവ് ബൈറ്റ് – 1 23

ലവ് ബൈറ്റ് – 1

Love Bite – 1 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


fyv R73l

“എന്റെ പൊന്ന് ഏട്ടത്തീ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അല്ലെങ്കിലേ നാട്ടിലിറങ്ങി നടക്കാൻ വയ്യ, ഇനി ഇതും കൂടി വേണോ?”

 

​കയ്യിലിരുന്ന ബലൂൺ ഊതി വീർപ്പിക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് ഞാൻ ഏട്ടത്തിയോടായി ചോദിച്ചു.

 

​”നീയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ വീട്ടിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ബർത്ത്ഡേ ആണിത്. എനിക്കിത് ആഘോഷിച്ചേ പറ്റൂ…”

 

​ഏട്ടത്തിയുടെ മറുപടിക്ക് ഒട്ടും താമസമുണ്ടായില്ല. ഇനി പുള്ളിക്കാരിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉറപ്പ്.

 

​”എടി ചേച്ചി… നീയെങ്കിലും ഇവളോടൊന്ന് പറയടി…”

 

ഞാൻ അവസാനത്തെ പ്രതീക്ഷയെന്നോണം ചേച്ചിയെ കൂട്ടുപിടിച്ചു.

 

“എന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല വാവേ, നീ അവളോട് തന്നെ പറഞ്ഞാൽ മതി. ഈ കാര്യം പറഞ്ഞ് അവളെന്നെ ഇന്നലെ മുതൽ ചെവിതുളയ്ക്കാൻ തുടങ്ങിയതാ…”

 

ഡെക്കറേഷൻ തിരക്കിലായിരുന്ന ചേച്ചി തിരിഞ്ഞുനോക്കാതെ തന്നെ പറഞ്ഞു

 

​ഞാൻ ദയനീയമായി ഏട്ടത്തിയെ ഒന്ന് നോക്കി. മറുപടിയായി ആ പല്ല് കാണിച്ചുള്ള ചിരി കിട്ടിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി; ഇന്നിനി നാട്ടുകാരുടെ മുന്നിൽ നാണംകെടുക തന്നെ!

 

ഇവിടെ ഇപ്പൊ എന്താണിത്ര ബഹളം എന്നല്ലേ?

 

​സംഭവം വേറൊന്നുമല്ല, ഇന്ന് എന്റെ ബർത്ത്ഡേയാണ്! ഏട്ടത്തി ഈ വീട്ടിൽ വന്നതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാൾ.

 

​ഇനി എന്നെയൊന്ന് പരിചയപ്പെടുത്താം. പേര് അഭിമന്യു ബലരാമൻ. സാക്ഷാൽ ബലരാമന്റെയും ഉർവശിയുടെയും മൂന്നാമത്തെയും അവസാനത്തെയും സന്തതി.

 

​അച്ഛൻ ടൗണിലെ ഒരു ജ്വല്ലറിയിൽ മാനേജറാണ്. അമ്മയാണെങ്കിൽ ഡോക്ടറും.

​എനിക്ക് മൂത്തത് ഒരു ഏട്ടനും ചേച്ചിയുമാണുള്ളത്; രണ്ടും ഇരട്ടകൾ.

 

ഏട്ടന്റെ പേര് അർജുൻ ബലരാമൻ, കക്ഷി പോലീസാണ്. ചേച്ചിയുടെ പേര് ഗൗരി ബലരാമൻ.

 

​ഇനി എന്റെ ഏട്ടത്തിയുടെ കാര്യം പറയാം. പേര് മഹിമ. ഒമ്പത് കൊല്ലം നീണ്ട പ്രണയത്തിനൊടുവിലാണ് ഏട്ടൻ മഹിമയെ കെട്ടിയത്. ചേച്ചിയുടെ ഫ്രണ്ട് എന്ന നിലയിലായിരുന്നു തുടക്കം, പിന്നെ ഏട്ടൻ അതങ്ങ് ഏറ്റെടുത്തു. കല്യാണത്തിന് മുൻപേ തന്നെ ഏട്ടത്തി ഇവിടെ സ്ഥിരം വിസിറ്റർ ആയിരുന്നു…. ആ കാര്യത്തിലൊന്നും ഏട്ടത്തിയുടെ വീട്ടുകാർക്കും പ്രശ്നമൊന്നുമുണ്ടായിരുന്നില്ല….

 

ചേച്ചിയും ഏട്ടത്തിയും ഒരേ കമ്പനിയിൽ തന്നെയാണ് വർക്ക്‌ ചെയ്യുന്നത് അതും അത്യാവശ്യം നല്ല പൊസിഷനിലും നല്ല സാലറിയിലും

 

​ഏട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ, ഞാൻ ഉണ്ടാക്കുന്ന സകല പ്രശ്നങ്ങളിൽ നിന്നും ഒരു ഡിങ്കനെപോലെ എന്നേ പറന്ന് വന്ന് രക്ഷിച്ചെടുക്കുന്നത് ഏട്ടനാണ്.

 

ഇതുക്കൊണ്ടൊക്കെതന്നെ ഞാനെന്ന് പറഞ്ഞാൽ ചേച്ചിക്കും ഏട്ടത്തിക്കും ഏട്ടനുമൊക്കെ ജീവനാണ്

 

​വീട്ടിൽ എല്ലാവർക്കും നല്ല ജോലിയും കാര്യങ്ങളുമൊക്കെ ഉണ്ട്. എന്നാൽ എന്റെ കാര്യം മാത്രം ചോദിക്കരുത്. പണി ഒന്നുമില്ല! പഠിത്തം കഴിഞ്ഞ് ‘PSC പഠനം’ എന്ന ഒരൊറ്റ കച്ചിത്തുരുമ്പിൽ തൂങ്ങിയാണ് ഈ വീട്ടിൽ പിടിച്ചുനിൽക്കുന്നത്…

 

അതുകൊണ്ട് തന്നെ ഈ ഇരുപത്തിനാലാം വയസ്സിൽ, ഒരു ജോലിയും കൂലിയുമില്ലാത്ത ഞാൻ, ഇങ്ങനെ കേക്കും മുറിച്ച്, ബലൂണും തൂക്കി ആഘോഷിക്കുന്നത് എന്ത് അരോചകമാണെന്ന് ഇവർക്കൊന്നും മനസ്സിലാവുന്നില്ലല്ലോ എന്നായിരുന്നു എന്റെ വിഷമം.

 

“എന്റെ പൊന്ന് ഏട്ടത്തീ, എനിക്ക് വയസ്സ് ഇരുപത്തിനാലായി എന്ന് വല്ല ബോധവുമുണ്ടോ? ഈ പ്രായത്തിൽ കൊച്ചുകുട്ടികളെപ്പോലെ തൊപ്പിയും വെച്ച് കേക്ക് മുറിക്കാൻ എനിക്ക് ലേശം ഉളുപ്പുണ്ട്. വല്ല ജോലിയും കിട്ടിയിട്ട് പോരേ ഈ ആഘോഷമൊക്കെ?”

 

ഞാൻ വീണ്ടും എന്റെ ഭാഗം ന്യായീകരിക്കാൻ നോക്കി.

 

സത്യമല്ലേ, നാട്ടുകാരുടെ ഇടയിൽ അത്യാവശ്യം വിലയും നിലയുമൊക്കെ ഉള്ള വീട്ടിലെ ഇളയ മകൻ, ഇപ്പോഴും ‘PSC പഠനം’ എന്ന ബോർഡും വെച്ച് വീട്ടിലിരിക്കുവാ. അതിനിടയിലാ ഈ ആർഭാടം. കാണുന്നവർ കളിയാക്കി ചിരിക്കില്ലേ?

Updated: February 16, 2026 — 9:04 pm

2 Comments

Add a Comment
  1. Continue bro nice story

  2. Nice feel good story
    Manassu niranju

Leave a Reply

Your email address will not be published. Required fields are marked *