ചേച്ചി നിന്ന് തുള്ളുകയാണ്….
“അഭി, മോനേ നീയാ ഗൂഗിളിൽ ആ പേരൊന്ന് സെർച്ച് ചെയ്ത് നോക്ക്..”
ഒന്നും മനസ്സിലാവാത്തത് പോലെയുള്ള നിൽപ്പ് കണ്ടിട്ടാവും ഏട്ടത്തി എന്നോട് സംസാരിച്ചത്…
ഏട്ടത്തിയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എനിക്ക് പന്തികേട് തോന്നി. വെറുതെ ഒന്ന് വിരട്ടാൻ പറയുന്നതാവും എന്നാദ്യം കരുതിയത്. പക്ഷെ അവരുടെ നിൽപ്പ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.
ഞാൻ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗൂഗിൾ തുറന്ന് അൽപ്പം വിറയ്ക്കുന്ന കൈകളോടെ ടൈപ്പ് ചെയ്തു:
Anu Chaithanya
സെർച്ച് ബട്ടൺ അമർത്തിയതും സ്ക്രീനിൽ തെളിഞ്ഞു വന്ന വിവരങ്ങൾ കണ്ട് എന്റെ കിളി മാത്രമല്ല, കിളിക്കൂടും പറന്നുപോയി.
സ്ക്രീനിൽ കണ്ടത് ഏകദേശം ഇതുപോലെയായിരുന്നു:
Dr. Anu Chaithanya
(Indian Cardiothoracic Surgeon & Entrepreneur)
Born: 12 October 1998 (Age 27 years), Kochi, Kerala
Profession:
* World’s Top 3 Most Demanded Cardiothoracic Surgeons.
* Chairperson of Chaithanya Group of Companies.
Net Worth: $4.2 Billion (Estimated)
Parents: Viswanathan Menon (Late), Lakshmi Viswanathan.
Organizations / Subsidiaries:
* Chaithanya Medicity & Research Centre (Parent Organization)
* Viswa Gold & Diamonds (Chain of Jewelry)
* Chaithanya Info-Park & Solutions (IT & Software)
* Viswa Charitable Trust
* Royal Drive Imports etc
വായിക്കും തോറും എന്റെ കൈകൾ താനേ വിറയ്ക്കാൻ തുടങ്ങി. തൊണ്ട വറ്റി വരളുന്നു.
ഈ ലിസ്റ്റ് കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് കത്തിയത്.
ചൈതന്യ മെഡിസിറ്റി: എന്റെ അമ്മ സീനിയർ ഡോക്ടർ ആയി വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ!
വിശ്വ ഗോൾഡ് & ഡയമണ്ട്സ്: എന്റെ അച്ഛൻ കഴിഞ്ഞ 20 വർഷമായി മാനേജർ ആയി ജോലി ചെയ്യുന്ന ജ്വല്ലറി!
ചൈതന്യ Info-Park: ചേച്ചിയും ഏട്ടത്തിയും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഐടി കമ്പനി!
ചുരുക്കത്തിൽ പറഞ്ഞാൽ, എന്റെ അച്ഛനും അമ്മയും ചേച്ചിയും ഏട്ടത്തിയും… എന്തിന്, ഈ വീട് മുഴുവനും പുലരുന്നത് ആ പെണ്ണിന്റെ കാരുണ്യം കൊണ്ടാണെന്ന് അർത്ഥം!
ഞങ്ങളുടെയൊക്കെ അന്നദാതാവിനെയാണ്, അല്ലെങ്കിൽ എന്റെ കുടുംബം മൊത്തം പണിയെടുക്കുന്ന കമ്പനിയുടെ മുതലാളിയെയാണ് ഞാൻ ഇന്നലെ…
“ചെരുപ്പ് ഊരിയിട്ട് കയറടി…” എന്ന പോലേ പറഞ്ഞ് ഗമ കാണിച്ചത്!
ഞാൻ മെല്ലെ തലയുർത്തി ചേച്ചിയേയും ഏട്ടത്തിയേയും നോക്കി. അവർ സഹതാപത്തോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
“ഇപ്പൊ മനസ്സിലായോടാ നാറി നീ ആരോടാണ് അങ്ങനെയൊക്കെ സംസാരിച്ചതെന്നും പെരുമാറിയതെന്നും?”
ചേച്ചി പല്ലിരുമ്മിക്കൊണ്ട് ചോദിച്ചു.
എന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാതിരിക്കാൻ ഞാൻ പാടുപെട്ടു.
പടച്ചോനേ… പണി പാളിയെന്ന് പറഞ്ഞാൽ പോരാ, പാളീസായി!
എന്നാലും ഞാൻ മനസ്സാനിധ്യം കൈ വിട്ടില്ല..
”അതിന് ഞാനിന്നലെ ഒന്നും ചെയ്തില്ലല്ലോ… ആകെപാടെ ചെരുപ്പ് ഊരി കയറാനല്ലേ പറഞ്ഞിട്ടുള്ളു അത് ഇത്രക്കും വലിയ പ്രശ്നം ആണോ…”
ഞാൻ വീണ്ടും ന്യായീകരിക്കാൻ നോക്കി.
”അതൊന്നുമല്ലടാ പ്രശ്നം…”
ഏട്ടത്തി ഇടയിൽ കയറി.
”പിന്നെന്താ?”
”നീ ഒന്ന് ഹാളിലേക്ക് ചെന്ന് നോക്ക്. അമ്മ അവിടെ സോഫയിൽ ബോധം കെട്ടപോലെ ഇരിപ്പുണ്ട്.”
”എന്തിന്? അമ്മയ്ക്ക് വല്ല നെഞ്ചുവേദനയും വന്നോ?”
എനിക്ക് പേടിയായി.
”നെഞ്ചുവേദനയല്ല… ആ പെണ്ണ്, അനു ചൈതന്യ… അവൾ ഇപ്പോൾ അമ്മയെ വിളിച്ചിരുന്നു!”
”എന്ത്?!!”
എന്റെ കണ്ണ് തള്ളിപ്പോയി. അവൾ അമ്മയെ വിളിച്ചെന്നോ? ചെരുപ്പ് ഊരാൻ പറഞ്ഞതിന് വല്ല കേസും കൊടുക്കാനാണോ? അതോ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ?

Continue bro nice story
Nice feel good story
Manassu niranju