എന്റെ തൊണ്ട വറ്റി.
”എന്നിട്ട്? അവൾ അമ്മയെ ചീത്ത വിളിച്ചോ?”
ഞാൻ പേടിയോടെ ചോദിച്ചു.
അപ്പഴേക്കും ചേച്ചിയും ഏട്ടത്തിയും പരസ്പരം നോക്കി. അവരുടെ മുഖത്ത് വിരിയുന്ന ഭാവം എനിക്ക് മനസ്സിലായില്ല. ദേഷ്യമല്ല, പകരം ഒരു അവിശ്വസനീയതയാണ്.
”ഇല്ല…”
ചേച്ചി പതിയെ പറഞ്ഞു.
“അവൾക്ക് നിന്നെപ്പറ്റി അറിയണം എന്ന്! നിന്റെ പേര്, വയസ്സ്, പഠിപ്പ്… പിന്നെ…”
ചേച്ചി നിർത്തി.
”പിന്നെ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
”പിന്നെ നിനക്ക് കല്യാണം ആലോചിക്കുന്നുണ്ടോ എന്നും!”
ഏട്ടത്തി അത് പറഞ്ഞതും ഞാൻ നിന്ന നിൽപ്പിൽ കരിങ്കല്ല് പോലെ മരവിച്ചുപോയി.
കിളികൾ മൊത്തം കൂട്ടത്തോടെ പറന്നുപോയ അവസ്ഥ…
അനു ചൈതന്യയ്ക്ക് എന്നെയോ? ഈ തൊഴിൽരഹിതനായ, PSC പഠിക്കാൻ പോവുന്ന അഭിമന്യുവിനെയോ?
എന്റെ കിളി പോയ മുഖം കണ്ട് ചേച്ചിയും ഏട്ടത്തിയും അത്ഭുതത്തോടെയും, ഒപ്പം ചെറിയൊരു അസൂയയോടെയും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
ഞാൻ സ്വപ്നം കാണുവാണോ അതോ ഇവരെന്നെ വല്ല പ്രാങ്കും മറ്റോ ചെയ്യുവാണോ?
തുടരും….
എന്റെ അടുത്ത ഇറോട്ടിക് ലവ് സ്റ്റോറിയാണ് ഇത് കുറേ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന എല്ലാ കഥകളും ചേർത്ത് തയ്യാറാക്കുന്ന കഥയാണിത്. ഇഷ്ടപ്ടെന്നുണ്ടെങ്കിൽ മാത്രമേ തുടർന്ന് എഴുതുകയുള്ളു…

Continue bro nice story
Nice feel good story
Manassu niranju