ഡൈനിങ്ങ് ടേബിളിന്റെ അടിയിലും, ഷോക്കേസിലും, പത്രങ്ങൾക്കിടയിലും അങ്ങനെ കണ്ണിൽ കണ്ട ഇടത്തൊക്കെ ഞങ്ങൾ ആ ഫയൽ തിരഞ്ഞു.
ഏകദേശം ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. വീട് മൊത്തം തലകീഴായി മറിഞ്ഞിട്ടും ആ ഫയൽ മാത്രം കിട്ടിയില്ല.
അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്. ടയർ ചരലിൽ ഉരസുന്ന ആ ശബ്ദം കേട്ടതും വീടിനുള്ളിലെ ബഹളം പാടെ നിലച്ചു.
പിൻ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അമ്മയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന വെപ്രാളം മാറി, പകരം ഒരു വല്ലാത്ത ഭയം നിഴലിച്ചു. ചേച്ചിയും ഏട്ടത്തിയും അനങ്ങാൻ പോലും കഴിയാതെ, ശ്വാസമടക്കിപ്പിടിച്ച് വാതിലിന് നേരെ നോക്കി നിൽക്കുന്നു. അവരുടെ മുഖം വിളറി വെളുത്തിരുന്നു.
അച്ഛൻ കയ്യിലിരുന്ന സാധനങ്ങൾ മടക്കി വെച്ച്, നേരെ നിന്ന് ഷർട്ട് ഒക്കെ ഒന്ന് ശരിയാക്കി, ഒരു സൈനികനെപ്പോലെ അറ്റൻഷനായി നിൽക്കുന്നു.
ആ മുഖങ്ങളിലെ ഭാവമാറ്റം കണ്ടപ്പോൾ എനിക്കും ഉള്ളിലൊന്ന് കാളിയതുപോലെ തോന്നി. വരുന്നത് ആരായാലും ചില്ലറക്കാരിയല്ല എന്ന് ഉറപ്പ്!
ഒരൊറ്റ ശ്വാസത്തിൽ ഞങ്ങളെല്ലാവരും കൂടി പൂമുഖത്തേക്കിറങ്ങി.
മുറ്റത്തെ കരിങ്കൽ പാളികളിൽ ടയറുകൾ അമരുന്ന ശബ്ദത്തോടെ ആ കറുത്ത ഭീമൻ വന്നുനിന്നു. സാക്ഷാൽ റോൾസ് റോയ്സ് കള്ളിനൻ!
പോർച്ചിലെ വെളിച്ചത്തിൽ അതിന്റെ രാജകീയമായ ഗ്രില്ലും ആ തിളക്കവും കണ്ട് എന്റെ ശ്വാസം നിലച്ചുപോയതുപോലെ തോന്നി. വണ്ടിയോടുള്ള എന്റെ ഭ്രാന്ത് കൊണ്ട് ഞാനതിനെ കണ്ണെടുക്കാതെ നോക്കി നിന്നു.
ഇതിലൊക്കെ വന്നിറങ്ങാൻ മാത്രം ആരാണ് ഇവൾ എന്ന അമ്പരപ്പോടെ ഞാൻ ആ കാറിന്റെ ഡോറിലേക്ക് തന്നെ ഉറ്റുനോക്കി.
ഡ്രൈവർ ഓടിവന്ന് പിൻസീറ്റിന്റെ ഡോർ തുറന്നു.
ആദ്യം വെളിയിലേക്ക് വന്നത് പാദസരമിട്ട, വെളുത്തു തുടുത്ത ഒരു കാൽപ്പാദമാണ്. പിന്നാലെ ആ രൂപം കാറിൽ നിന്നും പുറത്തേക്കിറങ്ങി.
സത്യം പറയാലോ, ഒരു നിമിഷം ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്തവണ്ണം കണ്ണ് മഞ്ഞളിച്ചുപോയി.
വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ ഒരപൂർവ്വ ശില്പം ഉയിർത്തെഴുന്നേറ്റ് വന്നതുപോലൊരു പെണ്ണ്!
ഇളം പച്ച നിറത്തിലുള്ള സാരിയാണ് വേഷം.
ആ സാരിയുടെ നിറം അവളുടെ പാല് പോലത്തെ നിറത്തെ ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
തോളിലൂടെ മുന്നിലേക്ക് ഇട്ടിരിക്കുന്ന,മിനുസമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു.
സ്ലീവ്‌ലെസ് ബ്ലൗസിനും സാരിയുടെ നേർത്ത മടക്കുകൾക്കും ഇടയിലൂടെ, ഒട്ടും മേദസ്സില്ലാത്ത, സ്ഫടികം പോലെ തെളിഞ്ഞ ആ വെളുത്ത വയർ എച്ച് ഡി ദൃശ്യമികവോടെ കാണാം. വെണ്ണയിൽ കടഞ്ഞെടുത്തതുപോലത്തെ ആ വയറിന്റെ ഒതുക്കവും, അവിടെ ഒരു നീർച്ചുഴി പോലെ ആഴമുള്ള, വടിവൊത്ത ആ പൊക്കിൾച്ചുഴിയും… സാരിയുടെ മടക്കുകൾക്കിടയിൽ അത് വല്ലാത്തൊരു വശ്യതയോടെ എടുത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്റെ കണ്ണുകൾ മെല്ലെ ആ മുഖത്തേക്ക് പാഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലത്തെ, കളങ്കമില്ലാത്ത വട്ടമുഖം. കരിമഷി പടർത്തിയ വിടർന്ന കണ്ണുകൾ. നീണ്ടു കൂർത്ത നാസികയിൽ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന ഒരു ചെറിയ വജ്രമൂക്കുത്തി. താഴെ, മാതളപ്പൂവിന്റെ നിറമുള്ള, അല്പം വിരിഞ്ഞ, നനവാർന്ന അധരങ്ങൾ. ഒരു ശംഖുപോലെ, വടിവൊത്ത ആ വെളുത്ത നീണ്ട കഴുത്തും…
ഉഫ്… പെട സാധനം… 🫦
സ്വർഗ്ഗത്തിൽ നിന്നും വഴിതെറ്റി വന്ന ഏതോ ഒരു അപ്സരസ്സാണിവൾ!അല്ലെങ്കിൽ, ഇങ്ങനെയൊക്കെ സൗന്ദര്യമുള്ള പെണ്ണുങ്ങൾ ഈ ലോകത്തുണ്ടാവുമോ?
കണ്ണിമയ്ക്കാൻ പോലും മറന്ന്, വായ തുറന്ന് ഞാൻ അവളെ വിഴുങ്ങാനെന്നവണ്ണം നോക്കി നിന്നുപോയി.
എന്റെ വായിൽ ഈച്ച കേറിയാൽ പോലും ഞാനറിയില്ല, അത്രയ്ക്ക് മയങ്ങിപ്പോയിരുന്നു ആ സ്ത്രീ സൗന്ദര്യത്തിന്റെ മുന്നിൽ ഞാൻ…

Continue bro nice story
Nice feel good story
Manassu niranju