ലവ് ബൈറ്റ് – 1 23

 

എന്റെ ചോദ്യം കേട്ട് ഏട്ടത്തി കയ്യിലിരുന്ന തോരണം ഭിത്തിയിൽ ഒട്ടിച്ചുകൊണ്ട് എന്നെയൊന്ന് നോക്കി.

 

“ജോലി കിട്ടിയിട്ട് ആഘോഷിക്കാൻ അത് നിന്റെ വിജയത്തിന്റെ ആഘോഷം. ഇതിപ്പോ നിന്റെ പിറന്നാളാ… ഞങ്ങളുടെ വീട്ടിലെ കുട്ടിയുടെ പിറന്നാൾ. അത് ഞങ്ങൾക്ക് ആഘോഷിച്ചേ പറ്റൂ. നീയിപ്പോ നാട്ടുകാരെ പേടിച്ചാണോ ഈ മടി പിടിക്കുന്നത്?”

 

“അതല്ല ഏട്ടത്തീ… എന്നാലും…”

 

“ഒരു എന്നാലും ഇല്ല. നിനക്ക് 24 അല്ല, 44 വയസ്സായാലും ഈ വീട്ടിൽ നീ ഞങ്ങൾക്ക് കുട്ടി തന്നെയാ. അതുകൊണ്ട് മറുത്തൊന്നും പറയാതെ മര്യാദയ്ക്ക് പോയി കുളിച്ചൊരുങ്ങി വരാൻ നോക്ക്. ഏട്ടൻ വരുമ്പോഴേക്കും നമുക്ക് കേക്ക് മുറിക്കണം.”

 

ഏട്ടത്തിയുടെ ആ സ്നേഹത്തിന് മുൻപിൽ എന്റെ എല്ലാ എതിർപ്പുകളും അലിഞ്ഞുപോയി. ചേച്ചി അപ്പോഴും ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് എല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.

 

ഒടുവിൽ മറ്റു വഴിയില്ലാതെ, എന്നാൽ മനസ്സിൽ ചെറിയൊരു സന്തോഷത്തോടെ ഞാൻ മുറിയിലേക്ക് നടന്നു.

 

 

 

************

 

സമയം 7 മണി.

 

​മുറ്റത്ത് വണ്ടികൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടപ്പഴേ എന്റെ നെഞ്ചിടിപ്പ് കൂടി.

 

വിചാരിച്ചതുപോലെ തന്നെ, അയൽപക്കത്തെ ചേച്ചിമാരും പിള്ളേരും പിന്നേ ഫാമിലി ഫ്രണ്ട്സും ഒക്കെ ഓരോരോ ഗിഫ്റ്റ് ബോക്സുകളും തൂക്കി വരുന്നുണ്ട്.

 

എന്നെ കാണുമ്പോൾ അവരുടെയൊക്കെ മുഖത്തൊരു വല്ലാത്ത ചിരി. ‘ഇത്രയും വളർന്ന, തൊഴിലില്ലാത്ത ഒരണ്ണൻ ഇപ്പോഴും ബർത്ത്ഡേ ആഘോഷിക്കുന്നോ’ എന്ന പുച്ഛം കലർന്ന ചിരി.

 

അത് കാണുമ്പോൾ എന്റെ തൊലിയുരിഞ്ഞു പോകുന്ന പോലൊരു ഫീൽ!

​ഞാൻ പല്ലിരുമ്മിക്കൊണ്ട് ഏട്ടത്തിയെ ഒന്ന് നോക്കി.

 

എന്നെ ഈ കോലത്തിലാക്കിയതിന്റെ പ്രധാന കാരണക്കാരി അവളാണല്ലോ. എന്റെ ആ നോട്ടം കണ്ടതും ഏട്ടത്തി ചിരി അടക്കിപ്പിടിക്കാൻ പാടുപെടുകയാണ്. “ഒന്നൂല്ലടാ… നീ കൂൾ ആവ്…” എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും ആ മുഖത്തെ ചിരി മായുന്നില്ല.

 

എന്റെ ​ചേച്ചിയാണെങ്കിൽ ദൂരെ മാറിനിന്ന് വായ പൊത്തി ചിരിക്കുവാണ്. അതൊക്കെ സഹിക്കാം, പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. അമ്മയും, എന്തിന്… വീട്ടിൽ ഒരുകാലത്തും ചിരിച്ചു കണ്ടിട്ടില്ലാത്ത എന്റെ തന്തപ്പിടി വരെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു! ഇതെന്ത് അദ്ഭുതം! സ്വന്തം മോൻ നാണംകെട്ട് നിൽക്കുന്നത് കാണുമ്പോൾ ഇവർക്കൊക്കെ എന്താ ഇത്ര സന്തോഷം?

 

​മൈര്… ഏത് നേരത്താണോ എന്തോ ജനിക്കാൻ തോന്നിയത്!

​ഞാൻ മനസ്സിൽ ശപിച്ചു.

 

ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു നിൽക്കുന്ന ആ സമയത്താണ്, ചെവിയിൽ തുളച്ചുകയറുന്ന ആ വൃത്തികെട്ട ശബ്ദം കേട്ടത്.

 

​”അളിയാ… ഹാപ്പി ബർത്ത്ഡേ…!!”

 

​ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനൊന്ന് തിരിഞ്ഞുനോക്കി. ദാ നിൽക്കുന്നു,എന്റെ ചങ്ക് കിരൺ ! അവന്റെ കയ്യിലുമുണ്ട് ഒരു വലിയ ഗിഫ്റ്റ് ബോക്സ്. അവന്റെ ആ ചിരി കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി, ഇവനും എന്നെ വാരാൻ വന്നതാണ്.

 

“എന്റെ പൊന്ന് മൈരേ, നീ നിന്റെ വായ എങ്ങാനും തുറന്നാൽ കാലേ വാരി നിലത്തടിക്കും ഞാൻ…”

 

അവന്റെ അടുത്തേക്ക് ചേർന്നുനിന്ന് പല്ലിനിടയിലൂടെ ഞാൻ മന്ത്രിച്ചു.

 

ചിരിച്ചുകൊണ്ട് നിൽക്കുന്ന കിരണിന്റെ മുഖം പെട്ടെന്നൊന്ന് മാറി.

 

“അതിന് ഞാനെന്ത് ചെയ്തു?”

 

അവൻ നിഷ്കളങ്കനെ പോലെ കൈ മലർത്തിക്കൊണ്ട് ചോദിച്ചു. അവന്റെ ആ ഭാവം കണ്ടാൽ ആർക്കും പാവം തോന്നും. പക്ഷെ എനിക്കല്ലേ ഇവന്റെ തനിക്കൊണം അറിയൂ.

 

“നീ ഒന്നും ചെയ്യണ്ട, മിണ്ടാതിരുന്നാൽ മതി…”

 

ഞാൻ കടുപ്പിച്ചു തന്നെ പറഞ്ഞു. എന്റെ മറുപടി കേട്ട് അവൻ എന്നെ നോക്കി ഒന്ന് ആക്കിയ ചിരി ചിരിച്ചു.

 

അല്പസമയം കൂടി കഴിഞ്ഞപ്പോൾ മുറ്റത്ത് പരിചിതമായ ആ ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടു. ഏട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം! അത് കേട്ടപ്പോഴാണ് എന്റെ ശ്വാസമൊന്ന് നേരെ വീണത്.

Updated: February 16, 2026 — 9:04 pm

2 Comments

Add a Comment
  1. Continue bro nice story

  2. Nice feel good story
    Manassu niranju

Leave a Reply

Your email address will not be published. Required fields are marked *