ലവ് ബൈറ്റ് – 1 23

 

“അതൊന്നും വേണ്ട മേഡം… മേഡം കയറിക്കോളൂ… ഇവൻ ഓരോന്ന് പറയുന്നതാ…”

 

ശേഷം അമ്മ ദയനീയമായി പറഞ്ഞു.

 

പക്ഷെ അവൾ അമ്മ പറഞ്ഞത് കേട്ടഭാവം പോലും നടിച്ചില്ല. അവൾ എന്നെയൊന്ന് നോക്കി, സാവധാനം ആ ഹൈഹീൽ ചെരുപ്പ് ഊരി മാറ്റി വെറും കാലോടെ അകത്തേക്ക് കയറി….

 

അത് കണ്ടപ്പോഴുള്ള വിജയീഭാവം വിചാരിച്ചതിലും സന്ദോശമുളവാക്കുന്നതായിരുന്നു…

 

എന്നാൽ ബാക്കിയുള്ളവർ… ‘നിനക്കുള്ളത് വെച്ചിട്ടുണ്ടടാ’ എന്ന മട്ടിൽ പല്ലിരുമ്മിക്കൊണ്ട് എന്നെ നോക്കി പേടിപ്പിക്കാനൊരു ശ്രമം നടത്തി…

 

പക്ഷേ നമ്മളുണ്ടോ പേടിക്കാൻ.. 😏തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല എന്നാണല്ലോ പ്രമാണം…

 

 

അവൾ പതിയെ നടന്ന്, സോഫയിൽ ചെന്നിരുന്നു. അതും കാലിന്മേൽ കാലും കയറ്റിവെച്ച്, ഒരു രാജ്ഞിയെപ്പോലെ. ആ ഇരിപ്പിൽ പോലും എന്തെന്നില്ലാത്ത ഒരു പ്രൗഢി…

 

അമ്മയും ബാക്കിയുള്ളവരും വീണ്ടും നൂറേ നൂറ്റിപ്പത്തിൽ തിരച്ചിൽ തുടങ്ങി. അവർ വീട് മൊത്തം തലകീഴായി മറിക്കുകയാണ്.

 

സോഫയുടെ കുഷ്യനുകൾ പറന്നു നടക്കുന്നു, മേശവിരികൾ തെറിക്കുന്നു…

 

ഓറ(aura) പോകുമല്ലോ എന്ന പേടികാരണം ഞാൻ മാത്രം അനങ്ങിയില്ല..

 

ഞാൻ ഒരു കൂസലുമില്ലാതെ അവളുടെ നേരെ ഓപ്പോസിറ്റുള്ള സോഫയിൽ ചെന്നിരുന്നു. കാൽമേൽ കാൽ കയറ്റിവെച്ച്, നമ്മൾക്കും ഇതൊക്കെ അറിയാം എന്ന ഭാവത്തിൽ ഒന്ന്‌ നോക്കാനും മറന്നില്ല….

 

അവൾ ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്. ആ കണ്ണുകളിൽ എന്തോ തിരയുന്നതുപോലെ. ഇടയ്ക്കിടെ അവൾ അറിയാതെ ഉമിനീരിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്താണിത്ര നോക്കാൻ? എന്റെ മുഖത്തെന്താ സിനിമാ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടോ?

 

പത്ത് മിനിറ്റ് നീണ്ട, പൊരിഞ്ഞ തിരച്ചിലിനൊടുവിൽ ഒടുവിൽ ആ ഫയൽ കിട്ടി. അതും എവിടുന്ന്? സാക്ഷാൽ എന്റെ റൂമിൽ നിന്ന്! ബെഡിന്റെ സൈഡിലെ ടേബിളിൽ അലസമായി കിടപ്പുണ്ടായിരുന്നു ആ നീല ഫയൽ.

 

സഭാഷ്…

 

മിക്കവാറും നാളത്തെ പത്രത്തിൽ ‘വീട്ടുകാർ ഇളയ മകനെ തല്ലിക്കൊന്നു’ എന്ന വാർത്ത കാണാം. ഉറപ്പ്!🙂

 

അമ്മ എന്നെ നോക്കി പേടിപ്പിക്കാവുന്നതിന്റെ മാക്സിമം പേടിപ്പിച്ചു. കണ്ണുരുട്ടി, പല്ലിരുമ്മി, ‘നിനക്കുള്ളത് വെച്ചിട്ടുണ്ടടാ’ എന്നൊരു ഭാവത്തിൽ…

 

പക്ഷേ പെട്ടെന്ന്തന്നേ മുഖത്തൊരു മാലാഖയുടെ ചിരി വരുത്തി, ആ ഫയൽ അവൾക്ക് കൊണ്ടുപോയി കൊടുത്തു.

 

“സോറി മേഡം… ഇത്തിരി വൈകിപ്പോയി…”

 

അമ്മ വിനീതമായി പറഞ്ഞു.

അവളത് വാങ്ങി, സോഫയിൽ നിന്നും എഴുന്നേറ്റു. ശേഷം ചുറ്റും ഒന്ന് കണ്ണോടിച്ചു. പാർട്ടി കഴിഞ്ഞ്, ബലൂണുകളും തോരണങ്ങളും ഒക്കെയായി അലങ്കോലമായി കിടക്കുന്ന വീട്.

 

“അത്… ഇവന്റെ ബർത്ത്ഡേ പാർട്ടിയായിരുന്നു മേഡം… അതാണ് വീടൊക്കെ ആകെ…”

 

ഒരു ജാള്യതയോടെ പറഞ്ഞു..

 

അത് കേട്ടതും ഏട്ടത്തിക്ക് പരവേഷമായി…..

 

“അയ്യോ! മേഡം ഒരു മിനിറ്റ്…”

 

എന്നും പറഞ്ഞ് അവൾ ഓടിപ്പോയി, ഫ്രിഡ്ജിൽ മാറ്റിവെച്ചിരുന്ന എക്സ്ട്രാ കേക്കിൽ നിന്നും ഒരു പീസ്, ഒരു ചെറിയ പേപ്പർ പ്ലേറ്റിലാക്കി കൊണ്ടുവന്നു.

 

ശേഷം ഏട്ടത്തി അതവൾക്ക് നേരേ നീട്ടി.

 

അവളത് വാങ്ങി, കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിനിന്നു. പിന്നെ സാവധാനം, അതിൽ നിന്നും ഒരു ചെറിയൊരു പീസ് കൈകൊണ്ട് അടർത്തിയെടുത്തു, വായിലേക്ക് വെച്ചു.

 

പെട്ടെന്നാണ് അവൾ എന്നേ നോക്കിയത്. ശേഷം പ്ലേറ്റിലെ ബാക്കി വന്ന കേക്കിൽ നിന്നും മറ്റൊരു പീസ് കൂടി അടർത്തിയെടുത്ത് നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.

 

എല്ലാവരും അന്തംവിട്ട് ഞങ്ങളെ തന്നേ നോക്കിനിൽക്കുകയാണ്.

 

അവളെന്റെ തൊട്ട് മുന്നിലെത്തിയതും ആ ഒരു പീസ് കേക്ക് എനിക്ക് നേരെ നീട്ടി….

 

എനിക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും, വന്ന അതിഥിയല്ലേ, വെറുതെ സീൻ ആക്കേണ്ട എന്ന് കരുതി ഞാനത് വാങ്ങാൻ കൈ നീട്ടി.

Updated: February 16, 2026 — 9:04 pm

2 Comments

Add a Comment
  1. Continue bro nice story

  2. Nice feel good story
    Manassu niranju

Leave a Reply

Your email address will not be published. Required fields are marked *