മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 6 Likeഅടിപൊളി 

 

മനു ഉടനെ മറുപടി പറഞ്ഞില്ല.
അവൻ കുറച്ച് നേരം മേശയിലേക്ക് നോക്കി.

 

“ഹേയ്…”

 

അവൻ പതുക്കെ പറഞ്ഞു.
“എയ്ഞ്ചലിനെ കാണാതെ എനിക്ക് ഇന്ന് ഉറങ്ങാൻ പറ്റുമായിരുന്നില്ല.”

 

മെഹർ അവനെ നോക്കി.

“ഓഹോ… അത്രയ്ക്ക് പിടിച്ചോ മനു സാറിന് എയ്ഞ്ചലിനെ?”

 

മനു നാണത്തോടെ ഒന്ന് ചിരിച്ചു.

“ഹ്മ്മ്…”

 

മെഹർ കുറച്ച് നേരം അവനെ നോക്കി നിന്നു.
അവന്റെ ആ സമ്മതം അവൾക്ക് വേദനിപ്പിച്ചില്ല എന്ന് പറയാൻ പറ്റില്ല. പക്ഷേ അതിൽ അവളെ ആശ്വസിപ്പിച്ച ഒന്നും ഉണ്ടായിരുന്നു അവൻ ആ കാര്യം അവളിൽ നിന്നും മറച്ചില്ല എന്നുള്ളത് .

 

കുറച്ച് നിമിഷം മൗനം.

 

പിന്നെ മെഹർ പുഞ്ചിരിയോടെ ചോദിച്ചു.

“ഇനി നമ്മളെ മറക്കുമോ?”

 

മനു അവളുടെ മുഖത്തേക്ക് നേരെ നോക്കി.

“അത് ഒരിക്കലും ഉണ്ടാകില്ല.”

 

“എല്ലാവരും അങ്ങനെ പറയും,” മെഹർ പകുതി കളിയിലും പകുതി വേദനയിലും പറഞ്ഞു.

 

മനു അവളുടെ കൈ പതുക്കെ പിടിച്ചു.

 

“മെഹർ,

എന്റെ ജീവിതത്തിലേക്ക് ആദ്യം വന്ന് വാതിൽ തുറന്നത് നീയാണ്.

ഞാൻ എന്നെ തന്നെ മനസ്സിലാക്കാൻ തുടങ്ങിയത് നിന്നെ കണ്ടശേഷമാണ്.

ലക്ഷ്മിയാകട്ടെ, എയ്ഞ്ചലാകട്ടെ, ആർദ്രയാകട്ടെ… ആരൊക്കെ വന്നാലും, ഞാൻ തിരിച്ചു വന്ന് ശ്വാസം എടുക്കുന്ന ഇടം നീ തന്നെയാണ്.”

 

ആ വാക്കുകൾ കേട്ട് മെഹറിന്റെ കണ്ണുകൾ നിമിഷം മൃദുവായി.

 

“മനൂ…”

 

“നീ ഇല്ലെങ്കിൽ ഞാൻ ഇതൊന്നും കൈകാര്യം ചെയ്യാൻ പോലും അറിയില്ല.

 

മെഹർ അവന്റെ കൈ അല്പം മുറുകെ പിടിച്ചു.

 

“ഇങ്ങനെ പറഞ്ഞാൽ എനിക്ക് പിന്നെ ദേഷ്യപ്പെടാൻ പറ്റില്ലല്ലോ.” മെഹർ പറഞ്ഞു

 

“ദേഷ്യപ്പെടണ്ട.”

 

“എല്ലാം ഞാൻ കാരണമാണ്,” അവൾ പതുക്കെ പറഞ്ഞു.

 

“അതേ.”

 

“അതേ എന്ന് അത്ര വേഗം സമ്മതിക്കണ്ട,” മെഹർ കണ്ണ് ചെറുതാക്കി.

 

മനു ചിരിച്ചു.

 

“നീ തന്നെയാണ് എന്നെ ഈ വഴിയിലേക്ക് തള്ളിയത്.”

 

“എങ്കിലും…”
മെഹറിന്റെ മുഖം പതുക്കെ ഗൗരവമായി.

 

“പാവം ലക്ഷ്മി.”

 

“എന്തേ?”

 

“അവളാണ് നിന്നെ ആദ്യം ആഗ്രഹിച്ചത്. അവളാണ് തുറന്ന് പറഞ്ഞത്. അവൾക്കാണ് ഏറ്റവും കൂടുതൽ വാശി.”

 

മനു അല്പം ചിരിച്ചു.

 

“അവൾ അവിടെ നിക്കട്ടെ.”

 

“അതെന്താ?”

 

“അവളെ ഇങ്ങനെ കുറച്ച് പുറകേ നടത്താൻ എനിക്ക് ഇഷ്ടമാണ്. അതിൽ ഒരു ത്രില്ല് ഉണ്ട്.”

 

“ഹേയ്, അങ്ങനെ ചെയ്യരുത് മനു.”

 

“എന്താ?”

 

“അവൾ കളിയാക്കാൻ ഉള്ള ആളല്ല. അവൾ ബോൾഡ് ആണെന്ന് വെച്ച് അവൾക്ക് വേദനിക്കില്ല എന്നല്ല.”

 

“അറിയാം. പക്ഷേ ലക്ഷ്മിയെ പെട്ടെന്ന് അടുപ്പിക്കാൻ തോന്നുന്നില്ല…”

 

“മനു,” മെഹർ അവനെ തടഞ്ഞു.

“നീ അത് എന്ജോയ് ചെയ്യാം. പക്ഷേ അവളുടെ മനസ്സ് കൈവിട്ടുപോകാൻ ഇട കൊടുക്കരുത്.”

 

മനു അല്പം മിണ്ടാതിരുന്നു.

 

“ഈ കാര്യങ്ങൾ ലക്ഷ്മി അറിഞ്ഞാൽ?” മെഹർ ചോദിച്ചു.

 

“എന്ത്? എയ്ഞ്ചലിന്റെയും ആർദ്രയുടെയും?”

 

“ഹാ.”

 

“ലക്ഷ്മി അത് അറിയില്ല.”

 

“അത്ര ഉറപ്പ് വേണ്ട. അവർ തമ്മിലുള്ള കണക്ഷൻ അറിയാമല്ലോ ?

 

“എയ്ഞ്ചൽ ഇതൊന്നും പറഞ്ഞിട്ടില്ല.”

 

“ഇന്ന് വരെ പറഞ്ഞില്ല. നാളെ പറയില്ലെന്ന് ആര് പറഞ്ഞു?”

 

“അവൾ പറയില്ല.”

 

“എയ്ഞ്ചലിനെ നീ വിശ്വസിക്കുന്നു?”

 

“വിശ്വസിക്കുന്നു.”

 

“ആർദ്രയെ?”

 

മനു ഒരു നിമിഷം മിണ്ടാതെ നിന്നു.

 

“ആർദ്രയെ സൂക്ഷിക്കണം.”

 

“അതെ,” മെഹർ പറഞ്ഞു.
“ആർദ്ര എന്ത് എപ്പോൾ പറയുമെന്ന് ഒരു ഉറപ്പുമില്ല .”

 

“അവൾക്ക് ഇന്ന് എന്തെങ്കിലും സംശയം ഉണ്ടായേക്കാം.”

“നീ അവളോട് മെഹർ മിസ് വരും എന്ന് പറഞ്ഞില്ലേ?”

 

“ഹാ.”

 

“പിന്നെ എയ്ഞ്ചൽ വന്നത് അവൾ കണ്ടാൽ?”

 

മനു മെഹറിനെ നോക്കി.
ആ ചോദ്യത്തിന് മറുപടി പറയാൻ അവന് കഴിഞ്ഞില്ല.

 

“മനു…”

 

“ഹ്മ്മ്?”

 

“ഇനി ഓരോ ചുവടും സൂക്ഷിച്ച് വേണം. നീ ഒരാളോട് പറഞ്ഞ കള്ളം മറ്റൊരാളുടെ സത്യമായി മാറാൻ അധികസമയം വേണ്ട.”

Leave a Reply

Your email address will not be published. Required fields are marked *