“അതിന് കാരണക്കാരി ആരാണ്?”
“എല്ലാം എന്റെ തലയിൽ വെക്കണ്ട.”
“വാതിൽ തുറന്നത് നീയാണെന്ന് നീ തന്നെയല്ലേ പറഞ്ഞത്?”
“വാതിൽ തുറന്നു. പക്ഷേ അകത്ത് ആരെല്ലാം കയറിയെന്ന് കണ്ടിട്ട് എനിക്ക് ഇപ്പോൾ അതിശയം തോന്നുന്നു.”
മനു അവളെ നോക്കി.
“എല്ലാവരും വന്നാലും, ഈ വീട്ടിൽ ഏറ്റവും സ്വാതന്ത്ര്യത്തോടെ ഇരിക്കുന്നത് നീയാണ് മെഹർ.”
ആ വാക്ക് കേട്ടപ്പോൾ മെഹറിന്റെ മുഖത്ത് മൃദുവായൊരു സന്തോഷം തെളിഞ്ഞു.
“ഇങ്ങനെ പറഞ്ഞാൽ ഞാൻ വീണ്ടും വരും.”
“അതിനാണ് പറയുന്നത്.”
അവൾ ചിരിച്ചു.
പിന്നെ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
അവന്റെ നെഞ്ചിൽ തലചായ്ച്ച്, അവന്റെ ശ്വാസം കേട്ടുകൊണ്ട് അവൾ അങ്ങനെ തന്നെ കിടന്നു.
പുറത്ത് വൈകുന്നേരം പതുക്കെ ഇരുണ്ടുതുടങ്ങി.
സമയം ഏഴിനോട് അടുത്തപ്പോൾ, മെഹർ പതുക്കെ എഴുന്നേറ്റു.
“പോകണം മനു.” മെഹർ വിഷമത്തോടെ പറഞ്ഞു
മനുവിന്റെ മുഖം അല്പം മങ്ങി.
എന്നാൽ അവൻ ഒന്നും പറഞ്ഞില്ല.
അവൾ കണ്ണാടിക്ക് മുന്നിൽ പോയി മുടി ഒതുക്കി. ചുരിദാർ എടുത്തിട്ടു ദുപ്പട്ട ശരിയാക്കി. മുഖത്ത് വന്നിരുന്ന നാണവും സന്തോഷവും മറയ്ക്കാൻ ഒന്ന് ശ്രമിച്ചു.
മനു വാതിലിനരികിൽ നിന്നു അവളെ നോക്കി.
“ഇങ്ങനെ നോക്കണ്ട,” മെഹർ ചിരിച്ചു.
“പോകാൻ ബുദ്ധിമുട്ടാകും.”
ഹ്മ്മ്
“മനൂ…”
അവൾ വീണ്ടും അവന്റെ അടുത്തേക്ക് വന്നു.
മനു അവളുടെ കൈ പിടിച്ചു.
അവൾ കുറച്ച് നിമിഷം അവന്റെ അരികിൽ തന്നെ നിന്നു.
“ഞാൻ വിളിക്കാം രാത്രി,” അവൾ പറഞ്ഞു.
“കാത്തിരിക്കും.”
മനു അവളുടെ കൈ അല്പം മുറുകെ പിടിച്ചു.
അവൾ യാത്ര പറഞ്ഞു പതുക്കെ പുറത്തേക്ക് നടന്നു.
ഗേറ്റ് കടക്കുന്നതിനുമുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
മനു വാതിലിനരികിൽ നിന്നിരുന്നു.
അവൾ ചിരിച്ചു.
അവനും.
അവൾ പോയി മറഞ്ഞതിന് ശേഷവും കുറച്ച് നേരം മനു അതേ നിലയിൽ നിന്നു.
വീട് വീണ്ടും ശാന്തമായി.
പക്ഷേ ആ ശാന്തത ഇനി ഒറ്റപ്പെടലായിരുന്നില്ല.
മെഹറിന്റെ സുഗന്ധവും, അവളുടെ ചിരിയും, അവൾ പറഞ്ഞ വാക്കുകളും അവിടെയൊക്കെയായി നിറഞ്ഞുനിന്നു.
മനു പതുക്കെ അകത്തേക്ക് നടന്നു.
കിടക്കയിൽ അവൾ കിടന്നിരുന്ന ഭാഗം ഇപ്പോഴും അല്പം ചൂടോടെ തന്നെയുണ്ടായിരുന്നു.
അവൻ അവിടെ ഇരുന്നു.
മെഹറിന്റെ വാക്കുകൾ വീണ്ടും മനസ്സിൽ മുഴങ്ങി.
“അവളുടെ മുഖം നോക്കിയാൽ മനസ്സിലാകും എത്രത്തോളം പറയണം എന്ന്…”
അവന്റെ മനസ്സിലേക്ക് ദേവശ്രീയുടെ മുഖം പതിയെ കടന്നു വന്നു
വട്ടമുഖം,
തടിച്ച ശരീരം,
നിറഞ്ഞ കവിൾ,
പല്ലിലെ കമ്പിയോടെ തെളിയുന്ന നാണമുള്ള ചിരി.
ആ തടിച്ച ചുണ്ടുകൾ,
മനു അറിയാതെ ഒന്ന് ചിരിച്ചു.
ആ രാത്രി, മെഹർ പോയതിന്റെ മൃദുവായ നിറവിനിടയിലും,
നാളത്തെ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിൽ ദേവശ്രീയെ കാണാനുള്ള ഒരു ചെറിയ ആകാംക്ഷ
മനുവിന്റെ മനസ്സിൽ പുതുതായി മുളയ്ക്കാൻ തുടങ്ങി.
——————————————————————
തുടരും….
ഈ കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലൈക്കുകളും പ്രതീക്ഷിക്കുന്നു.
