മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

“നിനക്കൊരു അനിയത്തിയുള്ളത് മറക്കണ്ട. പാവം ജെസ്സിയെ കെട്ടാന്‍ ഒരുത്തൻ പോലും വരില്ല.”

 

അവന്മാര് ഓരോരുത്തന്റെ കളിയാക്കലും കുറ്റം പറച്ചിലും ഉപദേശവുമൊക്കെ ഞാൻ സഹിച്ചു. പക്ഷേ അവസാനം ജെസ്സിയെ ഇതിലേക്ക് വലിച്ചിട്ടപ്പോഴാണ് എനിക്ക് പെട്ടന്ന് ദേഷ്യം എന്റെ തലയ്ക്ക് പിടിച്ചത്. അതുകൊണ്ട്‌ എനിക്ക് വായിൽ വന്നതുപോലെ അവന്‍മാര്‍ക്ക് നല്ല തെറി പറഞ്ഞു കൊടുത്തിട്ട്

ഞാൻ എണീറ്റുപോയി.

 

അതുകഴിഞ്ഞ്‌ അയല്‍വാസികളും, എന്നെ അറിയുന്നവരും, ഓരോന്ന് പറഞ്ഞ്‌ ഉപദേശിക്കാൻ എന്നെ സമീപിക്കുമായിരുന്നു.

 

അതൊന്നും പോരാത്തതിന് എന്നെ ഒന്‍പത് മുതൽ പ്ലസ് ടു വരെ പഠിപ്പിച്ച, എന്റെ മനസ്സിൽ രഹസ്യമായി ഞാൻ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന, ഗോള്‍ഡ ടീച്ചർ പോലും എനിക്ക് ഒരുദിവസം ഫോൺ ചെയ്തായിരുന്നു.

 

“ജിനു, നിന്റെ അമ്മ എന്നെ വിളിച്ചായിരുന്നു, നിന്നെപറ്റി ഒത്തിരി സങ്കടം പറഞ്ഞു. വീട്ടില്‍ എന്നും പ്രശ്നമാണെന്ന് ജെസ്സിയും എന്നോട് പറഞ്ഞു. എന്തിനാ ജിനു നീ ആ പഠിത്തം തിരഞ്ഞെടുത്തത്?! നീ എത്ര നല്ല കുട്ടിയാ, പഠിക്കാൻ എത്ര മിടുക്കനാ… വേറെ നല്ലത് എന്തെങ്കിലും എടുത്ത് പഠിച്ച് നല്ല ലെവലിൽ വന്നൂടേ?!”

 

“ഗോള്‍ഡ മിസ്സ്, എനിക്ക് യോഗ സയൻസും മസാജ് തെറാപ്പിയുമാണ് താൽപര്യം. അത് അത്ര മോശപ്പെട്ട ജോലിയൊന്നുമല്ല. മിസ്സും അതിനെ മോശമായിട്ടാണോ കാണുന്നത്?”

 

“യോഗ മോശമെന്ന് ഞാനും പറയില്ല. പക്ഷേ മസാജ്… അതിനെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല, ജിനു. എന്റെ ഒരു കൂട്ടുകാരിക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവർക്കും അങ്ങനെ സംഭവിക്കണം എന്നൊന്നുമില്ലല്ലോ. എന്തായാലും എന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നെയുള്ളു, തീരുമാനം നിന്റെ മാത്രമാണ്.”

 

മസാജിനെ കുറിച്ച് അത്രമാത്രം മോശപ്പെട്ട കാഴ്ചപ്പാടായിരുന്നു ഞങ്ങളുടെ ട്രിവാന്‍ഡ്രം ജില്ലയിലുള്ള തീരദേശ ഗ്രാമക്കാർക്ക്. ഗോള്‍ഡ മിസ്സ് നെയ്യാറ്റിന്‍കര കാരിയാണ്. അവിടെ താമസിക്കുന്ന മിസ്സ് പോലും മോശം അഭിപ്രായമാണ് പറഞ്ഞത്.

 

ഞാനും ജെസ്സിയും ഒരേ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ജെസ്സി ഇപ്പോഴും അവിടെ തന്നെയാണ് പഠിക്കുന്നത്. അതേ സ്കൂളിൽ തന്നെയാണ്, ‘പേരന്റ്സ് ടീച്ചർസ് അസോസിയേഷൻ സെക്രട്ടറി’യായി ഞങ്ങളുടെ അമ്മയെ തിരഞ്ഞെടുത്തിരിന്നത്. അതുകൊണ്ട്‌ അമ്മയെ സ്കൂളിൽ എല്ലാവർക്കും അറിയാം.

 

ഞാൻ ഒന്‍പതിൽ പഠിക്കുമ്പോഴാണ് ഗോള്‍ഡ മിസ്സ് വന്നു ചേര്‍ന്നത്. ശെരിക്കും ഒരു മാലാഖ പോലെയാണ് മിസ്സ്, അത്രയ്ക്ക് സുന്ദരിയാണ്. കണ്ടപ്പോ തൊട്ടേ ഞാൻ ഫ്ലാറ്റായി പോയി. മിസ്സിനെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സിൽ ആരാധിച്ചു കൊണ്ട്‌ നടക്കുന്നു. മിസ്സിന് കല്യാണം ഇഷ്ട്ടമല്ലെന്ന് പറഞ്ഞ്‌ ഇപ്പോഴും സിങ്കിളായി ജീവിക്കുന്നു.

 

മിസ്സിന് എന്നോട് വല്യ കാര്യമാണ്. എന്റെ അമ്മയോടും നല്ല കാര്യമാണ്. ഞങ്ങളുടെ വീട്ടിലേക്ക് ഇടക്കിടെ മിസ്സ് വരാറുമുണ്ട്. മിസ്സ് തിരിച്ച് അവരുടെ വീട്ടിലേക്ക് പോകുന്നത് ഓട്ടോയിലായിരിക്കും പോവുക. കൂട്ടിന് അമ്മ എന്നെയും പറഞ്ഞു വിടും. എനിക്ക് ബൈക്ക് ഉണ്ടെങ്കിലും 18 വയസ്സ് തികയാതെ ലൈസൻസ് ഇല്ലാതിരുന്നത് കൊണ്ട്‌ ബൈക്കില്‍ ദൂര യാത്ര പോകാൻ അമ്മ അനുവദിക്കില്ലായിരുന്നു.

 

മിസ്സിനെ കൊണ്ട്‌ വിട്ടിട്ട് അതേ ഓട്ടോയിൽ തന്നെ ഞാൻ തിരികെ വരും. പോകുന്ന വഴിക്ക് വച്ച് മിസ്സ് എന്നോട് മിസ്സിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയുമായിരുന്നു. അതുകൊണ്ട്‌ മിസ്സിനെ കുറിച്ചുള്ള സകല കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് വിവാഹം ഇഷ്ട്ടമല്ലെന്ന് ഞാൻ അറിഞ്ഞത്. പക്ഷേ മിസ്സ് എപ്പോഴും എന്റെ മനസ്സിലുണ്ടാവും.

 

അതുകൊണ്ടാണ് ഗോള്‍ഡ മിസ്സ് എന്നെ വിളിച്ച് മസാജ് തെറാപ്പി പഠിക്കുന്നതിനെ കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞപ്പോ ഏറ്റവുമധികം വിഷമം തോന്നിയത്‌.

Leave a Reply

Your email address will not be published. Required fields are marked *