മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

ഞാൻ മുത്തച്ചന്റെ പേരക്കുട്ടി മാത്രമായിരുന്നില്ല, എന്റെ നാലം വയസ്സ് തൊട്ടേ മുത്തച്ചൻ എന്നെ സ്വന്തം ശിഷ്യനായും പിന്‍ഗാമിയുമായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട്‌ വളരെ ചെറുപ്പം തൊട്ടേ മുത്തച്ചൻ ദിവസവും ഞങ്ങളുടെ വീട്ടില്‍ വന്ന് എന്നെ തറവാട്ടിലേക്കും, മുത്തച്ചന്റെ വൈദ്യശാലയിലേക്കും, കളരി പറമ്പിലേക്കും കൂട്ടിക്കൊണ്ടു പോയി മുത്തച്ചന് അറിയാവുന്ന സകല കലകളും എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അത് കൂടാതെ യോഗ, കളരി, നാട്ടുവൈദ്യം, പിന്നെ മുത്തച്ഛന്റെ പരമ്പരാഗതമായ ഔഷധ കൂട്ടുകൾ ഉണ്ടാക്കുന്ന രഹസ്യം, മര്‍മ്മ വിദ്യകളും ചികില്‍സയും, വിഷ ചികില്സ, കൂടാതെ മറ്റ് ഒരുപാട്‌ കാര്യങ്ങളും പഠിപ്പിച്ചു തന്നിരുന്നു.

 

പിന്നേ എല്ലാ വര്‍ഷവും സ്കൂൾ വൊക്കേഷന്‍ സമയങ്ങളില്‍ മുത്തച്ഛൻ എന്നെയും കൂട്ടി ഇന്ത്യയിലുള്ള ഏതെങ്കിലും പ്രത്യേകതയുള്ള സ്ഥലങ്ങളിലും കാട്ടിലുമൊക്കെ കൊണ്ടുപോയി പലതരത്തിലുള്ള സസ്യങ്ങളെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങള്‍ കുറിച്ചും പഠിപ്പിക്കുമായിരുന്നു.

 

എന്റെ പപ്പയും അമ്മയ്ക്കും, ഞാൻ അവരെ വിട്ട് അകന്നകന്ന് പോകുന്നുവെന്ന പേടി ഉണ്ടായി. അതുകൊണ്ട്‌ അവര്‍ക്ക് അതൊക്കെ ഇഷ്ടമല്ലായിരുന്നെങ്കിലും മുത്തച്ചനോടുള്ള പേടി കാരണം അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

 

എന്റെ 16 വയസ്സില്‍ മുത്തച്ചൻ മരിക്കുന്ന തലേ ദിവസം വരെ മുത്തച്ചൻ എന്നെ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, എന്നെ നല്ലോരു വൈദ്യനായും, കളരി ആശാനായും മുത്തച്ചൻ വാര്‍ത്തെടുക്കുകയാണ് ചെയ്തത്. ശെരിക്കും, 14 വയസ്സ് തൊട്ടേ കളരി പഠിക്കാൻ വരുന്ന കുട്ടികള്‍ക്ക് കളരി പഠിപ്പിക്കാനും, വൈദ്യശാലയിൽ ജോലി ചെയ്യാനും, സ്വന്തമായി ഔഷധങ്ങൾ, തൈലം തുടങ്ങി മറ്റ് നാട്ടുമരുന്നുകൾ ഉണ്ടാക്കാനും ഞാൻ തുടങ്ങിയിരുന്നു.

 

മുത്തച്ഛന്‍ മരിച്ച ശേഷവും അതൊക്കെ ഞാൻ തുടർന്നു. അതിൽ നിന്നൊക്കെ അത്യാവശ്യം നല്ല വരുമാനവും കിട്ടുന്നുണ്ടായിരുന്നു.

 

ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് നടന്ന ആ പ്രശ്നങ്ങളും, വലിയൊരു പോരാട്ടത്തിനും എല്ലാവരുടെ എതിർപ്പിനും ശേഷം എന്റെ പപ്പയും അമ്മയും എന്റെ ഇഷ്ടത്തിന് വഴങ്ങി എന്റെ ഇഷ്ട്ടം പോലെ പഠിക്കാൻ അനുവദിച്ചു.

 

അങ്ങനെ ഞാൻ യോഗ സയൻസും, മസാജ് തെറാപ്പിയും, ആയുർവേദവും ഒരുമിച്ച് പഠിക്കാൻ തുടങ്ങി. മസാജ് തെറാപ്പി പഠിക്കുന്ന കാര്യത്തിൽ മാത്രം ചില കുടുംബക്കാരും, നാട്ടുകാരുടെയും കുറ്റം പറച്ചിലും, ഉപദേശവും, കളിയാക്കലും കേള്‍ക്കേണ്ടി വന്നു. പക്ഷേ അതൊക്കെ അവഗണിച്ച് സകല പഠനങ്ങളും ഞാൻ പഠിച്ച് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ്‌ രണ്ട് വര്‍ഷം പരീക്ഷണ ലാബുകളിൽ നിന്നും ഞാൻ പഠിച്ചു.

 

ഒടുവില്‍ എല്ലാം കഴിഞ്ഞ് മുത്തച്ചൻ എന്റെ പേര്‍ക്ക് എഴുതിത്തന്നിരുന്ന വസ്തുവിന്റെ വലിയൊരു ശതമാനവും വിറ്റാണ് നാട്ടില്‍ തന്നെ ഒരു യോഗയും, ഒരു മസാജ് സെന്ററും, പണിത് അതിന്റെ റജിസ്റ്റ്രേഷനും ലൈസന്‍സും എടുത്തത്. പിന്നെ ചെറിയൊരു ആയുര്‍വേദ ചികില്സാ കേന്ദ്രവും തുടങ്ങി അതിനും ഞാൻ ലൈസൻസ് എടുത്തു.

 

മസാജ് സെന്ററിന്റെ പേരില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം പറച്ചിലും മുഖം ചുളിപ്പും ഉണ്ടായെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല.

 

യോഗ ക്ലാസിലേക്ക്, നാട്ടുകാരിൽ നിന്നുപോലും ഒരുപാട്‌ ആളുകൾ വരാൻ തുടങ്ങിയെങ്കിലും മസാജ് സെന്ററിൽ എന്റെ നാട്ടുകാർ ആരുംതന്നെ വന്നില്ല. പക്ഷേ ഞാൻ കൊടുത്ത പരസ്യങ്ങൾ കണ്ട് വേറെ സ്ഥലങ്ങളില്‍ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങിയിരുന്നു. പെട്ടന്ന് തന്നെ ആയുർവേദ ചികില്സയും, യോഗയും, മസാജ് സെന്ററും വൻ വിജയമായി മാറി. ലക്ഷങ്ങൾ അറിയപ്പെടുന്ന സ്ഥലങ്ങളായി മാറി.

 

ആ സമയത്ത് ഞാൻ ഒരു ഔഷധ പരീക്ഷണ ലാബിന്റെ ലൈസൻസും എടുത്ത് ലാബ് ഓപ്പണ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *