മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

ജോലിക്ക് കേറിയത് തൊട്ടേ ഹില്‍ഡ ആന്റി എപ്പോഴും നല്ല ആക്റ്റീവായിരുന്നു.

ഹില്‍ഡ ആന്റി വെറും ആക്റ്റീവ് മാത്രമല്ലാ, മസാജ് സെന്ററുമായി വളരെ ഇൻവോൾഡായി എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യുമായിരുന്നു. സ്വന്തം സ്ഥാപനം പോലെതന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നോക്കിയിരുന്നത്. ബിസിനസ്സ് പരമായി പോലും എനിക്ക് നല്ല ഉപദേശങ്ങള്‍ തന്നപ്പോള്‍ ഞാൻ ശെരിക്കും ആശ്ചര്യപ്പെട്ടു പോയി. കൂടാതെ സത്യസന്ധയായ വ്യക്തിയാണെന്നും തെളിഞ്ഞു.

 

അങ്ങനെ എല്ലാ തരത്തിലും ഹില്‍ഡ ആന്റി വിശ്വസ്തയായ ആളാണെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട്‌ അവര്‍ക്ക് വേണ്ട ട്രെയിനിങ് കോഴസെല്ലാം എന്റെ ചിലവില്‍ തന്നെ അവര്‍ക്ക് കൊടുത്തിട്ട് അവരെ ഞാൻ എന്റെ മാനേജറായി നിയമിക്കുകയും ചെയ്തു. പിന്നീട്, ഒരു റിസപ്ഷനിസ്റ്റിനെ നിയമിക്കുന്ന കാര്യം ഞാൻ അവരോട് സൂചിപ്പിച്ചപ്പോ ആന്റി വേണ്ടെന്ന് പറഞ്ഞു. എല്ലാം ആന്റി തന്നെ കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞപ്പോ ഞാൻ ഓക്കെ പറഞ്ഞു.

 

രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് മസാജ് പാർലർ പ്രവര്‍ത്തനം. ഡെയ്ലി ആന്റിയാണ് മസാജ് സെന്റര്‍ ഓപ്പണ് ചെയ്യുന്നത് തന്നെ. വിളിക്കുന്ന ക്ലൈന്റ്സിന് ഇവിടത്തെ ഒഴിവ് അനുസരിച്ച് അപ്പോയിന്റ്മെന്റ് കൊടുക്കുന്നതും, ഇവിടെ ജോലിക്ക് നില്‍ക്കുന്ന തെറാപ്പിസ്റ്റുകളെ വേണ്ടത് പോലെ അസൈൻ ചെയ്യുന്നതും ആന്റിയാണ്. ഇവിടെ 6 സെക്യൂരിറ്റികളാണ് ഉള്ളത്. 3 പെണ്ണും 3 ആണും. അവരുടെ ജോലി സർക്കുലേഷൻ സെറ്റ് ചെയ്യുന്നതും, മറ്റുള്ള എല്ലാ മേല്‍നോട്ടങ്ങൾ നടത്തുന്നതും ആന്റി തന്നയാണ്. സിസിടിവി മോണിട്ടറിങ്ങും ആന്റി തന്നെയാണ്. ഇവിടെ സ്വാഭാവികമായി വരുന്ന ചെറിയച്ചെറിയ പ്രശ്നങ്ങളൊക്കെ സോള്‍വ് ചെയ്യുന്നതും അവർ തന്നെയാണ്. അക്കൗണ്ട്സ് പോലും ആന്റി തന്നെയാണ് നോക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഏറെകുറെ കംപ്ലീറ്റ് കാര്യങ്ങളും ആന്റിയാണ് കണ്ട്രോള്‍ ചെയ്യുന്നത്.

 

പിന്നെ, ചില ക്രിറ്റിക്കലായ സ്പെഷ്യൽ തെറാപ്പികള്‍ ബുക്ക് ചെയ്യാൻ ക്ലൈന്റ്സ് വിളിക്കുമ്പോ മാത്രം ആന്റി എന്നോട് തീരുമാനിച്ച ശേഷം മാത്രമേ അവര്‍ക്ക് ഷെഡ്യൂൾ കൊടുക്കുകയുള്ളു.

 

ഇവിടത്തെ കാര്യമെല്ലാം എന്റെ വിശ്വസ്തയായ ആന്റിയെ ഏല്‍പ്പിച്ചിരിക്കുന്നത് കാരണം എനിക്ക് കൂടുതലായി ഇവിടെ വന്ന് നില്‍ക്കേണ്ട ആവശ്യമില്ല, രാവിലെയും വൈകിട്ടും മാത്രം ഇവിടെ വന്ന് നോക്കി അന്വേഷിച്ചിട്ട് പോയാൽ മതിയാകും, അതുപോലും ആന്റിയുടെ നിര്‍ബന്ധം കാരണമാണ് ഞാൻ ഡെയ്ലി രണ്ട് തവണ നേരിട്ട് ചെന്ന് നോക്കുന്നത് തന്നെ.

 

ഇതെല്ലാം ജോലി ആന്റി ഒറ്റക്ക് ചെയ്യുന്നത് കൊണ്ട്‌ ആന്റി അര്‍ഹിക്കുന്ന ആറക്ക ശമ്പളമാണ് ഞാൻ കൊടുക്കുന്നത്. ആന്റി ശെരിക്കും അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ്‌ സത്യം, പക്ഷേ ആന്റി ഹാപ്പിയാണ്. ഇപ്പൊ ആന്റിക്ക് സ്വന്തമായി തന്നെ വീടുണ്ട്. ഭർത്താവ് നാട്ടില്‍ തന്നെ ഒരു ഫൈനാൻസ് നടത്തുന്നു. ഞാൻ തന്നെയാണ് അവരുടെ ഭർത്താവിനെ സഹായിച്ചതും.

 

ആന്റി ഫോണിൽ സംസാരിച്ച ശേഷം ഫോൺ വച്ചിട്ട് എന്നെ നോക്കി.

 

“ജിനു, പ്രീനേറ്റൽ മസാജ് നാളേ ചെയ്യാൻ കഴിയുമോന്ന് അറിയാനായി ഒരു ക്ലയന്റ് വിളിച്ചിരുന്നു. എങ്ങനെയെങ്കിലും നാളെത്തന്നെ ചെയ്യണമെന്ന് അവർ റിക്വസ്റ്റും ചെയ്തിട്ടുണ്ട്. പിന്നെ, അവരുടെ വീട്ടില്‍ ചെന്നാണ് തെറാപ്പി ചെയ്യേണ്ടത്.”

 

“ഓക്കെ, സമീറ ചേച്ചിയെ വിളിച്ച് നാളത്തേയ്ക്ക് അറേഞ്ച് ചെ—.”

 

“ഇല്ല, നിന്നെ തന്നെ വേണമെന്നാണ് ആ കുട്ടിയുടെ സ്ട്രോംഗ്‌ റിക്വസ്റ്റ്.” ആന്റി ഇടക്ക് കേറി പറഞ്ഞു. “

 

“ആന്റി, നാളെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് വില്യം അങ്കിളിന്റെ മകൾ ഷീനയുടെ മാര്യേജാണെന്ന് മറന്നുപോയോ? എന്റെ അനിയത്തി ജെസ്സിയെ പോലെ തന്നെയാണ് ഷീനയും എനിക്ക്. പാളയം പള്ളിയില്‍ വച്ച് 11 മണിക്കാണ് കെട്ട്. ഒരു ദിവസം മുന്നേ എല്ലാവരും അങ്ങോട്ട് ചെല്ലണമെന്നാണ് വില്യം അങ്കിളും ഫാമിലിയും പറഞ്ഞിരിക്കുന്നത്. എല്ലാവരും ഇന്ന്‌ ഉച്ചക്ക് പോകും. എന്നാൽ എനിക്ക് ഔഷധ ലാബിൽ കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് കൊണ്ട്‌ എനിക്കിന്ന് പോകാൻ കഴിയില്ല, പക്ഷേ നാളെ വെളുപ്പിനെങ്കിലും കല്യാണ വീട്ടില്‍ എത്തിയിരിക്കണം. ഇതൊക്കെ ആന്റിക്കും അറിയാവുന്നതല്ലേ!”

Leave a Reply

Your email address will not be published. Required fields are marked *