മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

“എന്തു പരാതി?”

 

“തത്‌ക്ഷണ മസാജിനായി അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിച്ചാല്‍ പോലും രണ്ടും മൂന്നും ദിവസത്തേയ്ക്ക് കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് പലരുടെയും പരാതി. ഇത്രക്ക് പ്രശസ്തമായ മസാജ് സെന്റര്‍ ഉണ്ടായിട്ടും കൂടി സ്റ്റാഫ്സിനെ എന്തുകൊണ്ട്‌ കൂട്ടുന്നില്ലെന്ന് പലരും എന്നോട് ചോദിക്കുന്നു.” ആന്റി വ്യക്തമാക്കി.

 

ആന്റി പറഞ്ഞത് പോലെ ഈ കാര്യങ്ങളൊക്കെ എനിക്കും അറിയാമായിരുന്നു. പക്ഷേ എല്ലാം നോക്കി നടത്തുന്നത്‌ കൊണ്ട്‌ അതിന്റേതായ തിരക്കിൽ പെട്ടുപോയി പല കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാതെ വിട്ടുപോകുന്നു എന്നതാണ് ഒരു കാരണം. പിന്നെ, ഇപ്പൊ കിട്ടുന്നത് തന്നെ മതി എന്നത് കൊണ്ടുമാണ് ഞാൻ അത്ര കാര്യമാക്കാതെ വിട്ടത് എന്നത് രണ്ടാമത്തെ കാരണം.

 

ഇപ്പോള്‍തന്നെ ദിവസവും നല്ല ലാഭമാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. പിന്നെ യോഗ സെന്ററിൽ നിന്നും കിട്ടുന്ന മാസ ലാഭം വേറെയും. അതുകൂടാതെ കളരി ക്ലാസ്, ആയുർവേദത്തിൽ നിന്നും കിട്ടുന്നത്, ഇടക്കിടക്ക് ഞാൻ തറവാട് വൈദ്യശാലയിൽ ചെന്ന് സഹായിക്കുമ്പോ കിട്ടുന്ന ശമ്പളം, ഔഷധങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ലാഭം… അങ്ങനെ എല്ലാം കൊണ്ടും എനിക്ക് പല വഴികളില്‍ നിന്നും കിട്ടുന്നത് തന്നെ മതിയായ പോലെയാണ് ഇതുവരെ തോന്നിയിരുന്നത്.

 

“ജിനു, ബിസിനസ്സ് ചെയ്യുമ്പോ ഇത്രമാത്രം മതിയെന്ന് വിചാരിച്ച് ബിസിനസ്സ് നടത്തരുത്. നിനക്ക് നിന്നു തിരിയാന്‍ സമയമില്ലെന്ന് എനിക്കുമറിയാം, പക്ഷേ ബിസിനസ്സിൽ മടിക്കാതെ മാക്സിമം വലിയതായി തന്നെ നടത്തിക്കൊണ്ട് പോകാൻ ചിന്തിക്കണം. അതാണ് നല്ല ബിസിനസ്സ്.” എന്റെ മനസ്സ് വായിച്ചത് പോലെ ആന്റി ഉപദേശിച്ചു. “കൂടാതെ, നിന്റെ പല സ്ഥാപനങ്ങളിലും ബിസിനസ്സ് വര്‍ദ്ധിക്കുമ്പോ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ ആളുകള്‍ക്ക് ജോലി കിട്ടുമെന്നും ഓര്‍ക്കുക. മുന്‍പ് ഞാൻ ഒരുപാട്‌ കഷ്ടപ്പെടിരുന്നു, എന്റെ പ്രശ്നങ്ങൾ ഒരിക്കലും മാറില്ലെന്നാണ് ഞാൻ ഭയന്നിരുന്നത്. പക്ഷേ നിന്റെ സ്ഥാപനത്തില്‍ വന്നാണ് ഞാൻ രക്ഷപ്പെട്ടത്. നി ഒരുപാട്‌ പേര്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നവനാണ്, ജിനു. ഒരിക്കലും നിന്റെ ബിസിനസ്സ്നെ മിനിമം ലെവലിൽ തടഞ്ഞു തിർത്തരുത്, എപ്പോഴും അങ്ങേയറ്റം കൊണ്ടുപോകാൻ ചിന്തിക്കണം. ഇപ്പൊ പോകുന്നത് പോലെ പൊയ്ക്കോട്ടെന്ന നിന്റെ ചിന്താഗതി തെറ്റാണ്.” ആന്റി ഉപദേശിച്ചു.

 

ആന്റിയുടെ ആ വാക്കുകൾ എന്റെ മനസ്സിൽ കുത്തി തുളച്ചത് പോലെയാണ്‌ അനുഭവപ്പെട്ടത്. എനിക്ക് നല്ല കഴിവുണ്ടായിട്ടും ഞാനൊരു പരിധി നിലനിര്‍ത്തിയാണല്ലോ ഇത്രയും കൊല്ലം ബിസിനസ്സ് ചെയ്തതെന്ന് ചിന്തിച്ച് ഞാൻ ലജ്ജിച്ചു. ഇനിയും ഒരുപാട്‌ പാവപ്പെട്ട ആളുകള്‍ക്ക് കിട്ടേണ്ട ജോലി ഞാൻ കാരണം കിട്ടാതെ പോയതോർത്ത് കുറ്റബോധം തോന്നി.

 

“ശെരി ആന്റി, ആന്റിയുടെ ഇഷ്ട്ടം പോലെ ചെയ്യാം. സ്റ്റാഫ്സിനെ കൂട്ടാനുള്ള നടപടികൾ ഇന്നുതന്നെ ഞാൻ എടുക്കാം. പിന്നെ ആന്റി, വെറും 6 പേരില്‍ നിറത്തേണ്ട, നമുക്ക് എത്ര പേർ വേനമെന്ന് കറക്റ്റായി എസ്റ്റിമേറ്റ് ചെയ്തിട്ട് അത്രയും സ്റ്റാഫ്സിനെ എടുക്കാം. പിന്നെ ആന്റിക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവന്നോളു, നമുക്ക് അവരുടെ കഴിവ് പരീക്ഷിച്ച് ജോലിക്കെടുക്കാം.”

 

അതുകേട്ട് ആന്റിയുടെ മുഖം തെളിഞ്ഞു. “എനിക്ക് ചിലരെ അറിയാം, ഞാൻ അവരോട് സംസാരിച്ച് നോക്കട്ടെ.”

 

“ശെരി ആന്റി.” അതും പറഞ്ഞ്‌ ഞാൻ നേരെ എന്റെ ഓഫീസ് റൂമിലേക്ക് പോയി. എന്നിട്ട് ചില ഫോൺ കോളുകളും കുറെ മെസേജുമൊക്കെ അയച്ചു. ശേഷം മസാജ് പാർലറാകെ കറങ്ങി നടന്ന് എല്ലാം ഇങ്ങനെ നടക്കുന്നുവെനാന് നോക്കി. അതുകഴിഞ്ഞ്‌ ഞാൻ എന്റെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോക്കാനിറങ്ങി.

****************

 

കൃത്യം രണ്ടു മണിക്ക് തന്നെ ലൊക്കേഷൻ നോക്കി ഞാൻ പ്രിബിയുടെ വീട്ട് ഗെയിറ്റിന് മുന്നിലെത്തി നിന്നു. ആ വലിയ ഡബിൾ ഡോർ ഗെയിറ്റ് അടഞ്ഞാണ് കിടന്നത്. ഉള്ളില്‍ നിന്നും ലോക് ചെയ്തിട്ടുണ്ടെന്ന് ഗെയിറ്റിന്റെ വിടവിലൂടെ എനിക്ക് കാണാനും കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *