മസാജ് തെറാപ്പിസ്റ്റ് – 8 15അടിപൊളി  

“അത് കലക്കി. പ്രധാന കാര്യങ്ങളെ ലാബില്‍ ആരോടും പറയാതെ രഹസ്യമായി തന്നെ വച്ചിരിക്കുന്നു, അല്ലേ..!?” ഹസ്ന പൊട്ടിച്ചിരിച്ചു.

“ചേട്ടൻ പുതുതായി കണ്ടുപിടിച്ച ദ്രാവകൗഷധം എന്താണ് ചെയ്യുക..?” റിഥി പഴയ ആ ഉത്സാഹത്തോടെ ചോദിച്ചു. അവളുടെ ആ പിണക്കമൊക്കെ പൂര്‍ണമായി മാറിയെന്ന് കണ്ടപ്പോ എനിക്ക് കുറച്ച് സമാധാനമായി.

“എന്റെ ലാബില്‍ പരീക്ഷിച്ച് തയ്യാറാക്കുന്ന ഏത് ഉല്‍പ്പന്നങ്ങളായാലും, എന്റെ രഹസ്യ ചേരുവ ചേര്‍ക്കേണ്ട അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയം, ഞാൻ കണ്ടുപിടിച ഈ പുതിയ ദ്രാവകൗഷധം അതിലേക്ക് ചേര്‍ക്കുകയാണെങ്കിൽ രണ്ട് ആഴ്ചത്തേക്ക് ആ ഉല്‍പ്പന്നം അതേ അവസ്ഥയില്‍ നിലനില്‍ക്കും. ആ രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് എന്റെ രഹസ്യ ചേരുവ ചേർത്താൽ മതിയാവും.”

“വാവ്.. അത് അടിപൊളിയാണല്ലോ..!” ഹസ്ന വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു. “ജിനുക്കാ എങ്ങനെയാ ഈ പുതിയ പുതിയ സാധനങ്ങള്‍ കണ്ടുപിടിക്കുന്നത്..?” അവള്‍ ചിരിയോടെ ചോദിച്ചു. അപ്പൊ മറ്റുള്ളവരും

ചിരിച്ചു. പക്ഷേ എല്ലാവരുടെ കണ്ണുകളിലും എന്നോടുള്ള ബഹുമാനവും നിറഞ്ഞ്‌ നില്‍ക്കുന്നുണ്ടായിരുന്നു.

ഞാനും ചിരിച്ചു. എന്നിട്ട് തുടർന്നു. “അതുകൊണ്ട്‌ ഇപ്പൊ തന്നെ ഞാൻ അങ്ങോട്ട് ഓടിച്ചെല്ലേണ്ട ആവശ്യമില്ല. ഇവിടെയുള്ള കാര്യങ്ങൾ കഴിഞ്ഞ് നമ്മൾ തിരികെ പോകുന്ന വഴിക്ക് എന്റെ ആ ലാബില്‍ കേറിയാല്‍ മതിയാവും.”

“അപ്പോ, ചേട്ടന്റെ ലാബില്‍ ഇപ്പൊ തയ്യാറാക്കി കഴിഞ്ഞ ആ ഉല്‍പ്പന്നങ്ങളിൽ ആ ദ്രാവകൗഷധം ഉപയോഗിക്കേണ്ട വിധം ചോദിക്കാൻ വേണ്ടിയാണോ ലാബില്‍ നിന്നും ചേട്ടനെ വിളിച്ചത്..?” റിഥി ചോദിച്ചു.

“അതേ, അതിനുവേണ്ടി തന്നെയാണ് അവർ വിളിച്ചത്.”

“അപ്പോ നമ്മൾ തിരികെ പോകുന്ന വഴിക്ക് നമ്മൾ നിന്റെ ലാബില്‍ കേറുന്നു, നിന്റെ ആ രഹസ്യ ചേരുവ ആ ഉല്‍പ്പന്നങ്ങളിലൊക്കെ ചേർക്കുന്നു, എന്നിട്ട് നമ്മൾ യാത്ര തുടർന്നു, അല്ലേ..?” ഷെഹിന ആന്റി ചോദിച്ചു.

“ഇല്ല ആന്റി, അങ്ങനെയല്ല. എന്റെ ലാബില്‍ പോയിട്ട് വേണം എന്റെ ആ രഹസ്യ ചേരുവകൾ ഉണ്ടാക്കാൻ. അതിനായി ഏഴെട്ട് മണിക്കൂര്‍ വേണ്ടിവരും. പിന്നെ അതൊക്കെ വേണ്ട വിധത്തിൽ ചേര്‍ക്കാനായി രണ്ട് മണിക്കൂര്‍ വേണം. അതുകഴിഞ്ഞ്‌ അതൊക്കെ ശെരിയായ വിധത്തിൽ തന്നെയാണോ റിയാക്റ്റ് ചെയ്ത് സെറ്റിലാവുന്നുണ്ടോ എന്നറിയാൻ ഒരു മണിക്കൂര്‍ കൂടി വേണ്ടിവരും. ശേഷം അതിന്റെ സാമ്പിളെടുത്ത് ഞാൻ ചെറിയൊരു ലാബ് പരീക്ഷണം നടത്തി ഓക്കെ എന്ന് കണ്ടാൽ എന്റെ ജോലി കഴിഞ്ഞു. അതുകൊണ്ട്‌ അത്രയും മണിക്കൂറുകൾ നിങ്ങൾ എല്ലാവരും എന്റെ കൂടെ അവിടെ ലാബിൽ വെയിറ്റ് ചെയ്യേണ്ടി വരും. അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ..?”

“ബുദ്ധിമുട്ടോ, എനിക്കൊരു ബുദ്ധിമുട്ടുമില്ല.” സവിത ആന്റി പറഞ്ഞിട്ട് തിരിഞ്ഞ് ഷെഹിന ആന്റിയെ നോക്കി.

“എനിക്കും ബുദ്ധിമുട്ടില്ല.” ഷെഹിന ആന്റിയും പറഞ്ഞു.

“എനിക്ക് ഡബിൾ ഓക്കെ.” റിഥി നല്ല ഉത്സാഹത്തോടെ ചിരിച്ചു. “ആ ലാബൊക്കെ ചുറ്റിക്കറങ്ങി എല്ലാം എനിക്ക് കാണാന്‍ കഴിയുമല്ലോ.” അവൾ വീണ്ടും സന്തോഷത്തോടെ ചിരിച്ചു.

“ജിനുക്കാ, ഇതുപോലത്തെ കാര്യങ്ങളിലൊക്കെ റിഥിക്ക് ഭയങ്കര താൽപര്യമാണ്. താൽപര്യമല്ല, ഭ്രാന്താണ്.” ഹസ്ന റിഥിയെ കളിയാക്കി ചിരിച്ചു. “എന്തായാലും എനിക്കും കുഴപ്പമില്ല.

“അപ്പോ എല്ലാവർക്കും ഓക്കെയാണ്.” ജെസ്സി പുഞ്ചിരിയോടെ പറഞ്ഞു.

“വണ്ടി നിര്‍ത്ത്… വണ്ടി നിര്‍ത്ത്… നീയിതെങ്ങോട്ടാ പോകുന്നെ..!?” പെട്ടന്ന് സവിത ആന്റി വിളിച്ചു കൂവി.

“നിര്‍ത്ത് ജിനു, യൂണിവേഴ്‌സിറ്റിയും കഴിഞ്ഞാണ് നമ്മൾ പോകുന്നത്..!” ഷെഹിന ആന്റിയും ഉറക്കെ പറഞ്ഞു.

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കാതെ യൂണിവേഴ്‌സിറ്റിയും കഴിഞ്ഞ് പോകുന്ന കാര്യം ഞാൻ അറിഞ്ഞത്. ഉടനെ ഞാൻ വണ്ടി സ്ലോ ചെയ്തിട്ട് മുന്നില്‍ കണ്ട പോക്കറ്റ് റോഡില്‍ കേറ്റി ഒരു ചെറിയ കറക്കം കറങ്ങി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ കൊണ്ട്‌ നിര്‍ത്തി.

“സോറി, ഓരോന്ന് സംസാരിച്ചുകൊണ്ട് വന്നപ്പോ യൂണിവേഴ്‌സിറ്റി കഴിഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചില്ല.”

Leave a Reply

Your email address will not be published. Required fields are marked *