മസാജ് തെറാപ്പിസ്റ്റ് – 8 38

ജെസ്സിയും ചിരിച്ചപ്പൊ ഞാൻ മുഖം വീർപ്പിച്ചു.

ജെസ്സി പെട്ടന്ന് ചിരി നിര്‍ത്തി ഇങ്ങോട്ട് തിരിഞ്ഞ് നിന്നു. “സോറി, പിണങ്ങല്ലേ അച്ചാച്ചാ… അച്ചാച്ചൻ നേരത്തെ പറഞ്ഞതിലും കാര്യമുണ്ടെന്ന് ഞാൻ സമ്മതിച്ചു.” എന്റെ കണ്ണില്‍ നോക്കി ജെസ്സി ക്ഷമ പോലെ പറഞ്ഞു. “ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ല കേട്ടോ, അച്ചാച്ചൻ കുളിക്കുന്ന സമയത്താണ് ഇവരെ കൂട്ടിക്കൊണ്ട് ഞാൻ ഇനി വരുന്നതെങ്കിൽ തീര്‍ച്ചയായും ബാത്റൂമിൽ തട്ടി അച്ചാച്ചനെ ഞാൻ അറിയിക്കാം, പോരെ.” ചെറിയൊരു കളിയാക്കൽ പോലത്തെ കുസൃതി കലര്‍ന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“ഇനി ഞങ്ങൾ എപ്പോ വന്നാലും എന്തെങ്കിലുമൊക്കെ സംസാരിച്ച് ശബ്ദമുണ്ടാക്കി ഞങ്ങൾ ഉണ്ടെന്ന കാര്യം ഇക്കയെ അറിയിക്കാം. അപ്പോ ഇക്ക വലിയ തോര്‍ത്ത് ഉടുത്തിട്ട് വന്നാൽ മതി.” ഹസ്ന അവിടെയിരുന്നു കൊണ്ടുതന്നെ നാണം കലര്‍ന്ന സ്വരത്തിൽ ഒരു കളിയാക്കൽ ധ്വനിയിൽ പറഞ്ഞിട്ട് വായ പൊത്തി ചിരിച്ചു. കൂടെ ജെസ്സിയും റിഥിയും ചിരിച്ചു.

“മതി ഇളിച്ചത്.” നാണംകെട്ട് ഞാൻ പരാതി പോലെ പറഞ്ഞു. അപ്പൊ അവരുടെ ചിരി കൂടുകയാണ് ചെയ്തത്. മൂന്ന്‌ പേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു. എന്റെ ഗതികേടന്നല്ലാതെ എന്തു പറയും.

“സോറി ചേട്ടാ.” ഒടുവില്‍ ചിരി നിർത്തി റിഥി എന്നെ സീരിയസ്സായി നോക്കി. “ഇനി ഞങ്ങൾ വന്നാൽ ചേട്ടൻ തുണിയില്ലാതെ

ബാത്റൂമിൽ നിന്നിറങ്ങുന്നതിന് മുമ്പ്‌ ചേട്ടനെ ഞങ്ങളറിയിക്കാം, മതിയോ..?” റിഥി ഭയങ്കര നാണത്തോടെ എന്നെ കളിയാക്കി പറഞ്ഞിട്ട് വീണ്ടും പൊട്ടിച്ചിരിച്ചു.

അവരുടെ ഒത്തുചേർന്നുള്ള കളിയാക്കൽ കേട്ട് ഞാൻ ശോകം അഭിനയിച്ചു. എന്റെ അനിയത്തിയുടെ തലയ്ക്കിട്ട് ഒരു കൊട്ടും കൊടുത്തു.

“ആ, അച്ചാച്ച.” ഒടുവില്‍ ജെസ്സി പൊട്ടിച്ചിരി നിര്‍ത്തി.

“എന്തായാലും എന്റെ മാനം പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട്‌ അക്കാര്യം വിട്ടേക്കാം.” ഞാൻ ചമ്മലോടേ അവരോട് പറഞ്ഞു. “പിന്നേ റിഥി സൂചിപ്പിച്ച പോലെ ഞാൻ തുണിയില്ലാതെ ഒന്നുമല്ല വന്നത്.” ഞാൻ വീണ്ടും പരാതി പറഞ്ഞു.

“എന്റെ ജിനുക്കാ, ഇത്ര ചെറിയ തോര്‍ത്ത് ഉടുക്കുന്നതിലും ഭേദം ഒന്നും ഉടുക്കാതെ വരുന്നത് തന്നെയായിരുന്നു. റിഥിയും അങ്ങനെ ഉദ്ദേശിച്ചാണ് പറഞ്ഞത്.” ഹസ്ന വീണ്ടും എന്നെ കളിയാക്കി. ശേഷം അവർ മൂന്ന്‌ പേരും പരസ്പരം നോക്കി എങ്ങനെയോ ചിരിയടക്കി നിന്നു.

“ശെരി, ശെരി, എന്നെ കളിയാക്കിയത് മതി.” ഞാൻ അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു. “ഇനി പറ ജെസ്സി മോളെ, ഈ രാത്രി തന്നെ ഈ ഫോട്ടോസൊക്കെ കാണണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നോ..? നിങ്ങൾ എല്ലാവരും ഡൈനിംഗ് റൂമിൽ ആയിരിക്കുമെന്നും, ഇങ്ങോട്ട് വരാൻ സാധ്യതയില്ലെന്നും വിചാരിച്ചാണ് ഈ തോര്‍ത്ത് ഞാൻ കാര്യമാക്കാതെ ഇറങ്ങി വന്നത്.””

“ഇത് എന്റെ കുറ്റമല്ല അച്ചാച്ചാ. എന്നാലും സോറി.” ജെസ്സി ചിണുങ്ങി. “ഇന്നത്തെ ഞങ്ങടെ ഗ്രൂപ്പ് ഡിസ്കഷന്‍ ‘ഫോറസ്റ്റ്‌ എൻവൈറൺമെന്റ്’ ആയിരുന്നു. അങ്ങനെ അതിനെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞപ്പോ ഞാൻ ഇവരോട് നമ്മുടെ കാട്ടാന സെർനുവിന്റെ കൂടെ നിന്ന് ഫോട്ടോസെടുത്ത കാര്യം പറഞ്ഞായിരുന്നു. അപ്പൊ ആ ഫോട്ടോസൊക്കെ ഇപ്പം തന്നെ കാണണമെന്ന് ഇവർ നിര്‍ബന്ധിച്ചു. അതുകൊണ്ടാണ് ഇപ്പം തന്നെ ഞാൻ ഇവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്.” എന്റെ തലമുടിയിൽ നിന്നും ഇറ്റിറ്റു കഴുത്തിലേക്ക് വീഴുന്ന വെള്ളത്തുള്ളികൾ തുടച്ഛുകളയുന്നതിനിടെ ജെസ്സി എന്നോട് വിശദീകരിച്ചു.

“ആ ഫോട്ടോസൊക്കെ നിന്റെ ലാപ്പിലും ഉണ്ടായിരുന്നല്ലോ..?”

“എന്റെ ലാപ്പിൽ ഉണ്ടായിരുന്ന ഫോട്ടോസിൽ ചിലതൊക്കെ നമ്മുടെ പപ്പ അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത കാര്യം അച്ചാച്ചനോട് ഞാൻ അന്നേ പറഞ്ഞതല്ലേ. ആ കൂട്ടത്തിൽ ഈ ഫോട്ടോസും ഉണ്ടായിരുന്നു.” ജെസ്സി എന്നെ ഓര്‍മിപ്പിച്ചു. “എത്ര പ്രാവശ്യമാ ഡിലീറ്റായ ആ ഫോട്ടോസൊക്കെ എന്റെ ലാപ്പിൽ വീണ്ടും കേറ്റിയിടാൻ ഞാൻ അച്ചാച്ചനോട് ആവശ്യപ്പെട്ടത്, പക്ഷേ അച്ചാച്ചന് സമയമില്ലായിരുന്നു. നമ്മുടെ വീട്ടില്‍ വരുമ്പോ ലാപ്ടോപ്പും കൊണ്ട്‌ വരുന്നില്ലായിരുന്നു.” അവളെന്നെ കുറ്റപ്പെടുത്തി. “അപ്പഴേ എന്റെ ലാപ്പിൽ വീണ്ടും ആ ഫോട്ടോസൊക്കെ കേറ്റി തന്നിരുന്നെങ്കിൽ ഇപ്പൊ അച്ചാച്ചന്റെ മാനം പോകുമായിരുന്നോ..?” ഒടുവില്‍ ചിരിച്ചുകൊണ്ട് ജെസ്സി എന്നെ കളിയാക്കി.

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *