ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞതും ഷെഹിന ആന്റിയുടെ മുഖം നല്ലോണം ചുവന്ന് തുടുത്തു. ഒപ്പം ചെറിയൊരു ആവേശവും കാമവും ആന്റിയുടെ കണ്ണുകളിൽ മിന്നി മറഞ്ഞു. അത് റിഥി ശ്രദ്ധിക്കുന്നതും ഞാൻ കണ്ടു. ശ്ശെടാ.. ഈ പെണ്ണ് സ്പൈയായി മാറിയിരിക്കുകയാണോ..!
ഞാൻ റിഥിയുടെ രഹസ്യ നിരീക്ഷണങ്ങളൊന്നും അറിയാത്ത പോലെ വണ്ടിയെടുത്ത ശേഷം റോഡില്‍ നോക്കി തുടർന്നു, “എന്റെ കർണ്ണാടക ലാബില്‍ തയ്യാറാക്കിയ ചില ഉല്‍പ്പന്നങ്ങള്‍ അതിന്റെ ഫൈനല്‍ സ്റ്റേജിൽ എത്തി നില്‍ക്കുന്നു. അതിലൊക്കെ 40 മണിക്കൂറിനകം എന്റെ ചില സീക്രട്ട് ചേരുവകള്‍ ചേർത്താൽ മാത്രമേ ആ ഉല്‍പ്പന്നങ്ങള്‍ കംപ്ലീറ്റാവുകയുള്ളു. ഇല്ലെങ്കില്‍ അതൊക്കെ പാഴായി പോകും. അതിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് ലാബില്‍ നിന്നും എനിക്ക് കോൾ ചെയ്തത്.”
“ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അച്ചാച്ചൻ തന്നെ നേരിട്ട് ചെന്ന് ആ സീക്രട്ട് ചേരുവകള്‍ സ്വയം തയ്യാറാക്കി ചേര്‍ക്കുകയല്ലേ ചെയ്യാറ്..? ഇപ്പൊ എന്തോ ചെയ്യും..?” ജെസ്സി പെട്ടന്ന് ടെൻഷനായി. “ഞങ്ങളെ വിട്ടിട്ട് അച്ചാച്ചൻ പോയാലൊന്നും ശെരിയാവില്ല.” ഞാൻ പോകരുതെന്ന് വാശി പിടിക്കുംപോലെ ജെസ്സി ചുണ്ടുകൾ കോട്ടി പിണക്കത്തിൽ ചിണുങ്ങി.
“ജിനു ഇവിടെ ഉണ്ടെങ്കിൽ എല്ലാം സ്മൂത്തായി നടക്കും എന്നത് ശെരിയാണ്.” സവിത ആന്റിയും എന്നെ നോക്കി അഭിപ്രായപ്പെട്ടു. “പക്ഷേ 40 മണിക്കൂറിനകം നിന്റെ സീക്രട്ട് ചേരുവകള്‍ ഉണ്ടാക്കി ചേര്‍ത്തില്ലെങ്കിൽ ആ ഉല്‍പ്പന്നങ്ങളൊക്കെ പാഴായി പോകുമെന്നല്ലേ പറഞ്ഞത്, അതുകൊണ്ട് നീ പൊയ്ക്കോ, ഇവിടത്തെ കാര്യങ്ങൾ ഞാനും ഷെഹിയും മാനേജ് ചെയ്തോളാം.”
“ചേച്ചി പറഞ്ഞതാണ് ശെരി, ഇവിടത്തെ കാര്യങ്ങൾ കാരണം ജിനു ആ ഉത്പന്നങ്ങളെ പാഴാക്കി കളയരുത്. ഒരുപാട് അപൂര്‍വമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിന്റെ ലാബില്‍ പരീക്ഷണങ്ങൾ നടത്തി പല അപൂര്‍വ ഉല്‍പ്പന്നങ്ങളെ നീ തയ്യാറാക്കുന്നതെന്ന് ജെസ്സി മുമ്പ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ജിനു പൊയ്ക്കോ, ഇവിടത്തെ
കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.” ഷെഹിന ആന്റിയും സപ്പോര്‍ട്ട് ചെയ്തു.
ഉടനെ ജെസ്സി പിണക്കം മാറ്റി നെടുവീർപ്പോടെ പറഞ്ഞു. “സോറി അച്ചാച്ചാ, ഞാൻ ഞങ്ങളുടെ കാര്യം മാത്രമാണ് ചിന്തിച്ചത്. അച്ചാച്ചൻ പൊയ്ക്കോ.”
“ഓഹ്, അതൊന്നും വിചാരിച്ച് നിങ്ങളാരും ടെൻഷനാവണ്ട. ഈ പത്ത് ദിവസവും ഞാൻ ജെസ്സിയുടെ കൂടെ ഡെല്‍ഹിയില്‍ തന്നെ ഉണ്ടാവുമെന്ന് അവളോട് ഞാൻ പ്രോമിസ് ചെയ്തതാണ്. ആ പ്രോമിസ് ഞാൻ ബ്രേക്ക് ചെയ്യില്ല. അതുകൊണ്ട് ഇങ്ങനെ എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാൽ അതിനെ നിയന്ത്രിക്കാനുള്ള ചില മുന്‍കരുതലുകളൊക്കെ ഞാൻ നേരത്തെ തന്നെ ചെയ്ത് വച്ചിട്ടാണ് ഇങ്ങോട്ട് വന്നത്.”
“എങ്ങനെയുള്ള മുന്‍കരുതലുകൾ..?” ജെസ്സി ആകാംഷയോടെ ചോദിച്ചു.
“എന്റെ ലാബില്‍ തയ്യാറാക്കുന്ന ഒരുപാട് ഉല്‍പ്പന്നങ്ങളിൽ എന്റെ സീക്രട്ട് ചേരുവ ചേർത്താൽ മാത്രമേ അത് കംപ്ലീറ്റാവുകയുള്ളു. പിന്നെ, എന്റെ സീക്രട്ട് ചേരുവകൾ ചേര്‍ക്കാന്‍ ഓരോ ഉല്‍പ്പന്നങ്ങൾക്കും വ്യത്യസ്ഥ സമയ പരിധികളാണ്. ഉദാഹരണത്തിന് ഒരു ഉല്‍പ്പന്നത്തിൽ 10 മണിക്കൂറിനകം എന്റെ ആ ചേരുവ ചേര്‍ത്തിരിക്കണമെങ്കിൽ മറ്റൊരു ഉല്‍പ്പന്നത്തിൽ 24 മണിക്കൂറിനകം ചേര്‍ത്തിരിക്കണം. ചിലതിൽ മൂന്ന് ദിവസത്തിനകം വേണം. പക്ഷേ ചില സാഹചര്യങ്ങളിൽ എനിക്ക് ആ സമയപരിധിക്കുള്ളിൽ എത്താൻ കഴിയില്ല. അപ്പൊ ആ ഉത്പന്നം വേസ്റ്റായി മാറും. അതുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി ഞാൻ ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് ഇരുപത് ദിവസത്തിന് മുമ്പ് ഒരു പരീക്ഷണം വിജയിച്ചു. ആ പരീക്ഷണത്തിൽ നിന്ന് പുതിയൊരു ദ്രാവകൗഷധം എനിക്ക് തയ്യാറാക്കാന്‍ കഴിഞ്ഞു. ആ ദ്രാവകൗഷധം ഉണ്ടാക്കുന്ന ഫോര്‍മുല എന്റെ എല്ലാ ലാബുകളിലും ഞാൻ നേരത്തെതന്നെ കൊടുത്തിട്ടുണ്ട്. എന്റെ എല്ലാ ലാബിലും ആ ദ്രാവകൗഷധം ഉണ്ടാക്കി സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. പക്ഷേ ഓരോ ഉല്‍പ്പന്നങ്ങളിലും എത്രയളവ് ദ്രാവകൗഷധം ചേര്‍ക്കണം, എങ്ങനെ ചേര്‍ക്കണം, ആ ദ്രാവകൗഷധത്തിന്റെ കൂടെ വേറെ എന്തൊക്കെ ഔഷധങ്ങള്‍ ചേര്‍ക്കണം എന്നുള്ള രഹസ്യമൊക്കെ ഞാൻ ആരോടും ഷെയർ ചെയ്തിട്ടില്ല.”
