മസാജ് തെറാപ്പിസ്റ്റ് – 8 38

“എനിക്കും ചിക്കൻ ബിരിയാണി വേണം. കൂടാതെ എനിക്ക് ബീഫ് പൊരിച്ച് വരട്ടിയതും വേണം.” ഹസ്ന സീറ്റിലിരുന്ന് തുള്ളിച്ചാടി കൊണ്ട്‌ അവള്‍ക്ക് വേണ്ടത് പറഞ്ഞു.

“ബീഫ് പൊരിച്ച് വരട്ടുന്നുണ്ടെങ്കിൽ എനിക്ക് ബീഫുന്റെ കൂടെ പൊറോട്ടയും വേണം. പൊറോട്ടയും ബീഫ് വരട്ടും അച്ചാച്ചൻ അടിപൊളിയായി ഉണ്ടാക്കും.” ജെസ്സി കൊതി വെള്ളം ഇറക്കിക്കൊണ്ട് ഹസ്നയെ പോലെ തുള്ളിച്ചാടി പറഞ്ഞു.

“ഇവിടെ ബീഫ് കിട്ടില്ല. പോത്തേ കിട്ടു.” ഞാൻ അറിയിച്ചു.

“പോത്തെങ്കിൽ പോത്ത്.” ഹസ്ന ഉടനെ ഓക്കെ പറഞ്ഞു.

“ഓക്കെ, ഞാനും സവിതേച്ചിയും കൂടി ചിക്കൻ ബിരിയാണി ഉണ്ടാക്കാം. പോത്ത് വരട്ടും പൊറോട്ടയും ജിനു ഉണ്ടാക്ക്. പക്ഷേ വേണ്ട സഹായം ജിനു ചോദിച്ചാൽ മതി ഞങ്ങൾ ഹെല്പ് ചെയ്യാൻ കൂടെയുണ്ടാവും.” പുറകില്‍ നിന്നും നാണം കാരണം ഷെഹിന ആന്റി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“എനിക്ക് ചിക്കൻ ബിരിയാണിയും വേണം, പൊറോട്ടയും വേണം, പോത്തും വേണം.” റിഥി സന്തോഷത്തോടെ അവളുടെ ഫ്രണ്ട്സിനെ പോലെ തുള്ളിച്ചാടി.

“എനിക്കും എല്ലാം വേണം.” ഹസ്ന പിന്നെയും തുള്ളിച്ചാടി.

“പൊറോട്ടയും ഇറച്ചിയും മാത്രമല്ല, അല്‍പ്പം ബിരിയാണിയും എനിക്ക് വേണം, അതുകൊണ്ട്‌ ബിരിയാണി കൂടുതൽ ഉണ്ടാക്കണേ.” ജെസ്സി ചിരിയോടെ പറഞ്ഞു.

“നിങ്ങള്‍ക്ക് മാത്രമല്ല, ഞങ്ങൾക്കും എല്ലാം വേണം. അതുകൊണ്ട്‌ ബിരിയാണിയും പൊറോട്ടയും പോത്തും നമ്മൾ എല്ലാവർക്കും ചേര്‍ത്ത് വേണ്ടുവോളം തന്നെ ഉണ്ടാക്കാം.” സവിത ആന്റി ചിരിച്ചുകൊണ്ട് സമ്മതിച്ചു.

അങ്ങനെ വണ്ടി ഒതുക്കി പാർക്ക് ചെയ്തിട്ട് ഞങ്ങൾ എല്ലാവരും മാര്‍ക്കറ്റിനകത്ത് കേറി. വേണ്ടതൊക്കെ വാങ്ങിച്ച ശേഷം ഞങ്ങൾ തിരികെ വില്ലയിലും വന്നു ചേര്‍ന്നു.

“ഞങ്ങൾ പോയി കുളിച്ചിട്ട് ഉറങ്ങും. പക്ഷേ ഞങ്ങൾ എണീക്കുന്നത് വരേയൊന്നും വെയിറ്റ് ചെയ്യാതെ ഫുഡ് റെഡിയായതും ഞങ്ങളെ എണീപ്പിക്കണേ.” വില്ല തുറന്ന് എല്ലാവരും അകത്ത് കേറിയതും വായിൽ വെള്ളം നിറച്ചു കൊണ്ട്‌ റിഥി കൊതിയോടെ എന്നെയും രണ്ട് ആന്റിമാരേയും നോക്കി അറിയിച്ചു.

“ഈ പെണ്ണ്..!” സവിത ആന്റി ചിരിച്ചു. “എല്ലാം തയാറായ ഉടൻ തന്നെ

എണീപ്പിക്കാം, പോരെ. ഇനിയെങ്കിലും പോയി സമാധാനമായി ഉറങ്ങ് പെണ്ണേ.”

“എന്നെയും എണീപ്പിക്കാൻ മറക്കല്ലേ.” ഹസ്നയും ഫുഡ്ഡൊക്കെ വിചാരിച്ച് കൊതിയോടെ നാവ് നുണഞ്ഞു.

“ഇപ്പോഴേ ആലോചിച്ച് കൊതി കൂടുന്നു. ഉറങ്ങാൻ പറ്റുമോന്ന് അറിയില്ല.” ജെസ്സിയും നാവ് നുണഞ്ഞു.

“ഈ പിള്ളാരുടെ ഒരു കാര്യം.” ഷെഹിന ആന്റി അല്‍പ്പം ഉറക്കെ ചിരിച്ചു. “കൊതിയിട്ട് നില്‍ക്കാതെ പോയി റെസ്റ്റെടുക്ക് കുട്ടികളെ.” ആന്റി തമാശക്ക് ഹസ്നയെ അവളുടെ റൂമിന് നേരെ ഉന്തി വിട്ടു.

“ഹാ, ഉമ്മച്ചിയുടെ ആ വേദനയൊക്കെ പൂര്‍ണമായി മാറിയോ..? പഴയ ആ ശക്തിയൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടല്ലോ..!!” ഹസ്ന വിടര്‍ന്ന കണ്ണുകളോടെ അവളുടെ അമ്മയോട് ചോദിച്ചു. ഉടനെ ആന്റിയുടെ കണ്ണില്‍ ഒരു കുഞ്ഞ് നാണം മിന്നി മറഞ്ഞു. ആന്റി രഹസ്യമായി എന്നെ ഇടം കണ്ണിട്ട് ഒന്ന് നോക്കുകയും ചെയ്തു.

“വേദന കംപ്ലീറ്റും മാറി മോളെ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “ജിനുവിന്റെ കഴിവ് സമ്മതിക്കാതെ വയ്യാ.” ആന്റി നാണത്തോടെ എന്നെ പുകഴ്ത്തി.

“താങ്ക്സ് ജിനു ഇക്കാ. എന്റെ ഉമ്മച്ചി വീണ ശേഷം നന്നായി കഷ്ടപ്പെട്ടായിരുന്നു.” ഹസ്ന ഓടിവന്ന് എന്റെ രണ്ട് കൈയും പിടിച്ച് നന്ദി പറഞ്ഞു. ജെസ്സി അപ്പൊ അഭിമാനത്തോടെ പുഞ്ചിരിച്ചു.

“സഹായിക്കാൻ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമേയുള്ളു.” ഞാൻ അവളോട് പറഞ്ഞു.

“ഓക്കെ, ഇനി ഞങ്ങൾ പോയി ഉറങ്ങട്ടേ, നിങ്ങൾ വേഗം ഫുഡ് ഉണ്ടാക്കണേ.” റിഥി പറഞ്ഞു.

“ശെരി, ശെരി. നിങ്ങൾ പോയി ഉറങ്ങ്.” സവിത ആന്റി അവളോട് പറഞ്ഞിട്ട് എന്നെ നോക്കി ചിരിച്ചു, “ജിനു നീ വേഗം പോയി ഡ്രെസ്സ് മാറ്റി വാ, നമുക്ക് ഫുഡ് ഉണ്ടാക്കാം, ഇല്ലെങ്കിൽ ഇവർ മൂന്ന്‌ പേരും കൊതി പറഞ്ഞ്‌ ഇവിടെതന്നെ നില്‍ക്കും.”

“ഓക്കെ ആന്റി, ഞാൻ പോയിട്ട് ഉടനെ വരാം.” ഞാൻ എന്റെ റൂമിലേക്ക് നടന്നു. അപ്പൊ എന്റെ കൈ പിടിച്ചുകൊണ്ട് ജെസ്സിയും എന്റെ കൂടെ വന്നു.

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *