മസാജ് തെറാപ്പിസ്റ്റ് – 8 38

അതിനുശേഷം ഞങ്ങൾ മൂന്ന്‌ പേരും എന്തൊക്കെയോ സാധാരണ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഫുഡ്ഡുണ്ടാക്കി. കഴിച്ച ശേഷം ഡ്രെസ്സ് ചേഞ്ച് ചെയ്തിട്ട് യൂണിവേഴ്‌സിറ്റിയിലേക്ക് പുറപ്പെടുകയും ചെയ്തു.

************************

“ഈ നാല്‌ ദിവസത്തെ എക്സിബിഷൻ കഴിഞ്ഞപ്പോഴേ നിങ്ങൾ ക്ഷീണിച്ച് ഒരു പരുവത്തിലായല്ലോ മക്കളെ…!” എക്സിബിഷൻ കഴിഞ്ഞ് തിരികെ വരുന്ന വഴിക്ക് മുൻ സീറ്റില്‍ ഇരിക്കുന്ന സവിത ആന്റി തല തിരിച്ച് പുറകോട്ട് നോക്കി ചോദിച്ചു.

“ടെക് ഫെസ്റ്റ് സാധാരണ എക്സിബിഷൻ അല്ലല്ലോ ആന്റി.” പുറകില്‍ നിന്നും ജെസ്സി ക്ഷീണിച്ച പുഞ്ചിരിയോടെ പറഞ്ഞു. “ഡെയ്ലി സെയിം പ്രോജക്റ്റ് എക്സ്ഹിബിറ്റ് ചെയ്യാൻ പാടില്ല എന്നാണ് റൂള്‍സ്. അതുകൊണ്ട്‌ ദിവസവും പുതിയ പ്രോജക്റ്റ് വേണം.”

“ഒന്‍പത് ദിവസം ഒന്‍പത് പ്രോജക്റ്റ് ഞങ്ങൾ എക്സ്ഹിബിറ്റ് ചെയ്തിരിക്കണം ആന്റി.” ഹസ്ന പറഞ്ഞു. “പ്രോജക്റ്റ് എല്ലാം ഞങ്ങൾ ഓൾറെഡി പ്ലാൻ ചെയ്തിട്ടുണ്ട്. പക്ഷേ റൂള്‍സ് പ്രകാരം ഓരോ ദിവസത്തെ പ്രോജക്റ്റിനും ചില സ്പെഷ്യൽ റിക്വയർമെന്റ്സ് പ്രോജക്റ്റിൽ ഉൾപ്പെടുത്തണം എന്നാണ് വിധി. പക്ഷേ ആ റിക്വയർമെന്റ്സ് എന്താണെന്ന് ഒരു ദിവസത്തിന് മുമ്പ്‌ നടക്കുന്ന എക്സിബിഷൻ കഴിഞ്ഞ ശേഷം മാത്രമേ ജഡ്ജസ് ഞങ്ങളുടെ ഹെഡിനെ മെയിൽ വഴി അറിയിക്കുകയുള്ളു. അ റിക്വയർമെന്റ്സ് അനുസരിച്ചാണ് അടുത്ത ദിവസത്തെ എക്സിബിഷൻ പ്രിപ്പെയർ ചെയ്തു ഡെമോ കാണിക്കേണ്ടത്. അതുകൊണ്ടാണ് സമയം കിട്ടാതെ ഞങ്ങൾ ഓരോ ടീമും ഇങ്ങനെ രാത്രിയും പകലും നോക്കാതെ ഡിസ്കസ് ചെയ്യാനും പ്രിപ്പെയർ ചെയ്യാനും പാടുപെടുന്നത്.”

“അതുകൊണ്ടല്ലേ മമ്മി ഞങ്ങൾക്ക് നന്നായി ഉറങ്ങാൻ പോലും സമയം കിട്ടാത്തതെ ഇങ്ങനെ ക്ഷീണിച്ച് പോയത്. പിന്നെ കാന്റീനിൽ കിട്ടുന്ന ഫുഡിന് അത്ര ടേസ്റ്റൊന്നുമില്ലാത്തത് കൊണ്ട്‌ പേരിന് കുറച്ച് കഴിച്ചിട്ട് ബാക്കിയെല്ലാം കളയുകയാണ് ചെയ്യുന്നത്.” റിഥി സവിത ആന്റിയോട് പറഞ്ഞിട്ട് ചുണ്ട് മലർത്തി കാണിച്ചിട്ട് തുടർന്നു,,

“നമ്മുടെ വില്ലയിലായാലും യൂണിവേഴ്‌സിറ്റിയിൽ പോയാലും റെസ്റ്റ് ഞങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ്‌ സത്യം. ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നെയായിരിക്കും മമ്മി. അതുകൊണ്ടല്ലേ ഒരു ജോലിയും ചെയ്യാൻ ഞങ്ങളെ കിട്ടില്ലെന്ന് മുന്‍കൂട്ടിയേ ഞങ്ങൾ അറിയിച്ചത്. സത്യത്തിൽ കൂടുതൽ സംസാരിക്കാനും നിങ്ങളോട് ഓരോന്ന് എക്സ്പ്ലെയിൻ ചെയ്യാനുള്ള ശക്തി പോലും ഞങ്ങൾക്കില്ല, ആ മാനസികാവസ്ഥയിലുമല്ല ഞങ്ങളിപ്പോ. അതുകൊണ്ട്‌ ഈ എക്സിബിഷൻ കഴിയുന്നത് വരെ ഞങ്ങളോട് ഒന്നും ചോദിക്കല്ലേ, പ്ലീസ്.” റിഥി കെഞ്ചി.

“ഓക്കെ, ഓക്കെ. ഇനി നങ്ങളൊന്നും ചോദിക്കില്ല. നിങ്ങളോട് അനാവശ്യമായി സംസാരിക്കാനും വരില്ല, പോരെ..?” സവിത ആന്റി വിഷമത്തോടെ റിഥിയും, ഹസ്നയും, ജെസ്സിയേയും നോക്കി പറഞ്ഞു.

അപ്പോ ഞാൻ റിയർവ്യു മിററിലൂടെ ജെസ്സിയെ നോക്കി. വെറുതേയല്ല കഴിഞ്ഞ മൂന്ന്‌ ദിവസവും അവൾ രാത്രി സമയം എന്റെ റൂമിൽ വന്ന് എന്നെ കെട്ടിപിടിച്ചു കിടന്നാലും എന്നോട് ഒരക്ഷരം മിണ്ടാത്തത്. അവൾ എന്നെത്തന്നെ നോക്കി

ഇരിക്കുകയായിരുന്നു. കണ്ണില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞതും കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് നല്ലപോലെ സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട്‌ ക്ഷമ ചോദിക്കുന്ന പോലെ അവൾ നോക്കി പുഞ്ചിരിച്ചു. ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്ന് പറയും പോലെ ഞാനും പുഞ്ചിരിച്ചു. അതോടെ അവളുടെ കണ്ണില്‍ ഉണ്ടായിരുന്ന വിഷമം മാറി.

“പാവം പിള്ളേര്, ഉച്ചക്ക് അവിടെ കാന്റീനിൽ അത്ര നല്ല ഭക്ഷണം കിട്ടുന്നില്ല എന്നല്ലേ പറഞ്ഞത്..? അപ്പൊ ഇന്നു രാത്രി നമുക്ക് കിടിലൻ ബിരിയാണി ഉണ്ടാക്കിയാലോ.?” ഫ്രെഷ് ഇറച്ചിയും പച്ചക്കറികളും മീനും വില്‍ക്കുന്ന മാര്‍ക്കറ്റിന് അടുത്തെത്തിയപ്പൊ വണ്ടി സ്ലോ ചെയ്തിട്ട് ഞാൻ അഭിപ്രായം പറഞ്ഞു.

“വാവ്, താങ്ക്സ് ജിനുവേട്ടാ. രാത്രി എനിക്ക് ചിക്കൻ ബിരിയാണി തന്നെ വേണം.” റിഥി ഉത്സാഹത്തോടെ ചിരിച്ചു.

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *