ഹരിയവളെ കാലുകൊണ്ടുതന്നെ ലോക്ക് ചെയ്തു ബെഡിലേക്ക് തന്നെ വീഴിച്ചു…..
കിട്ടാതെ വിടൂല്ല മോളേന്നും പറഞ്ഞു വന്നില്ല അതിനുമുന്നേ മായയുടെ ചെരിപ്പിന്റെ ഒച്ചയും പുല്ലുകെട്ട് ആട്ടിൻകൂട്ടിലേക്കിടുന്ന ശബ്ദവും കേട്ടു….
അമ്മുവിന്റെ ചങ്കിടിച്ചുപോയി….
കാണിക്കുന്നതപ്പിടി കള്ളത്തരം ആണെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ട്….
“അമ്മ…അമ്മ…..പൊയ്ക്കെ…ഇറങ്ങിക്കെ നീയ്…..”
“കിട്ടാണ്ട് പോവില്ല…..” തലയ്ക്കു കീഴെ കയ്യും വച്ചു നീണ്ടുമലർന്നുള്ള കിടപ്പിൽ ഒരിഞ്ച് അനങ്ങാതെ ഹരി കിടന്നു….
അമ്മു എന്താ ചെയ്യണ്ടെന്ന് അറിയാണ്ട് അവന്റെ കാലിൽ പിടിച്ചു വലിച്ചു താഴെക്കിടാനൊക്കെ നോക്കുന്നുണ്ട്….
“തരാന്ന് വാക്കുതന്നാ പോകാം….” ഒരു കൂസലുമില്ലവന്…
അല്ലെങ്കിലും ഇവളെന്തിനാ ഇത്ര വെപ്രാളംപ്പെടുന്നെന്ന് അവന് മനസിലാകുന്നില്ല…താനിടയ്ക്ക് ഡ്രസ്സ് എടുക്കാനൊക്കെ അവളകത്തുള്ളപ്പോ കയറുന്നത് കാണാറുള്ളതല്ലേ അമ്മ…പിന്നെന്താ എന്നാ മട്ടാണ്…
“എന്ത് വേണേ തരാം ഒന്നുപോയിത്താ പ്ലീസ്…..”
ഹരി കർട്ടൻ നീക്കി ഒന്നുനോക്കി പിന്നെ വേഗം എഴുന്നേറ്റ് ഇട്ടിരുന്ന കാവിമുണ്ടോന്ന് അഴിച്ചുടുത്തു വാതിക്കലേക്ക് നീങ്ങി…
അമ്മു ഡോറിനരികിൽ നിൽപ്പുണ്ട്…
“മറുകില്ലേൽ വേണ്ട….
പക്ഷെയാ ചുണങ്ങ് രണ്ടും എനിക്ക് കാണണം…
ഇന്ന് രാത്രീല്…..
ദാ ഇതിനപ്പുറോം ഇപ്പുറോം ഉള്ളത്…..”
ടീഷർട്ടിനു മുകളിൽ ഇരുമാറിനും ഇടയ്ക്ക് ചൂണ്ടുവിരൽ ആഴ്ത്തിയവൻ ഇടതും വലതും കണ്ണോടിച്ച് പറഞ്ഞതും അമ്മു നിന്നനിൽപ്പിൽ വിറഞ്ഞുപോയി……
അവൻ തുണിയഴിച്ചു കണ്ടപോലെ മുടിവകഞ്ഞു മുന്നിലേക്കിട്ട് പുറം തിരിഞ്ഞുനിന്നു….
ഹരിയാ നിൽപ്പൊന്നു നോക്കി ചിരിച്ച് പുറത്തേക്കിറങ്ങി….
സന്ധ്യയോടടുക്കും തോറും കയ്യും കാലും വിറച്ചുതുടങ്ങി…..
എന്തൊക്കെയോ പുറം പണികളും മരാമത്തും ആയിട്ട് ഹരി അവിടെ തന്നെ ഉണ്ട്….
ചിലപ്പോ തോന്നും ഇറങ്ങി ഓടിയാലോ എന്ന്….
അവനോട് പിന്നെ മതിയോന്ന് ചോദിക്കാൻ പോലും മുഖം തരാതെ നടപ്പാണ്….
ഒരു എക്സ്ക്യൂസും പറ്റില്ലെന്ന മട്ടില്….
ഇരുട്ടിയപ്പോളേക്കും സർവ്വതും താളം തെറ്റി…
എന്നും ജപിക്കുന്ന നാമം പോലും തെറ്റിച്ചു…..
കുളിമുറിയിൽ ഷാമ്പൂവിനു പകരം എണ്ണയെടുത്തു കപ്പിൽ ഒഴിക്കുന്നു….
ഉടുത്തുമാറാൻ കൊണ്ടുന്നത്തെടുത്തു വെള്ളത്തിൽ മുക്കുന്നു….
അടുക്കളയിൽ രാത്രിയിലേക്കുള്ള ചന മസാലക്ക് കടുകിന് പകരം എണ്ണയിൽ ഉപ്പു വാരി ഇടുന്നു…
കഴുകിയ പാത്രം പിന്നെയും പിന്നെയും കഴുകുന്നു…
സർവ്വം അബദ്ധമയം….
നേരം കുറെയായി ഈ പൊട്ടനാട്ടം കാണുന്ന മായ അവളുടെ കയ്യിൽ നിന്നും സ്ക്രബ് പിടിച്ചുവാങ്ങി സിങ്കിനടുത്തു നിന്നും മാറ്റി നിർത്തി….
“അമ്മു….നിനക്കെന്തേലും പ്രശനം ഉണ്ടോ….മോളു വല്ലാണ്ട് ടെൻഷൻ അടിക്കുമ്പോലെ തോന്നുന്നു അമ്മയ്ക്ക്….”
അമ്മു കള്ളം ചെയ്ത കുട്ടിയെപ്പോലെ മുഖത്തുനോക്കാതെ നിന്നു…
എങ്ങാനും പിടിക്കപ്പെടുമോ എന്നാ ഭയം…
അമ്മയുടെ നോട്ടം താങ്ങാനാകാതെ എല്ലാം കുമ്പസാരിച്ചു പോകുമോ എന്ന പേടി….
അതിലെല്ലാം ഉപരി കാണിക്കാൻ പോകുന്നതോർത്തുള്ള ഉൾക്കിടിലം…..
“എന്താ കാര്യം….അമ്മയോട് പറയ്…..നമുക്ക് നോക്കാംനേ….”
മായ നെയ്പത്തലിനുള്ള മാവ് പരത്തി അടുക്കിവക്കുന്നതിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ച്…
“ഒന്നൂല്ലമ്മ….നാളെ ഒരു സെമിനാർ ഉണ്ട് ഞാന് ഒട്ടും പ്രിപ്പയർ ചെയ്തിട്ടില്ല അതിന്റൊരു ടെൻഷൻ…”
നാളെ അങ്ങനൊരു സെമിനാർ ഉള്ളതുകൊണ്ട് തന്നെ അങ്ങനെ പറഞ്ഞൊഴുവായി….
“എന്നട്ടാണോ ഇവിടിങ്ങനെ ചുറ്റിനിക്കണേ….ചെന്നെ…പോയിരുന്നു പഠിച്ചേ എന്താന്നു വെച്ചാൽ….”
മായ പറഞ്ഞുവിടാൻ നോക്കിയെങ്കിലും അമ്മു അവിടെ തന്നെ നിന്നു…
“ഇന്നെന്നാ ഇങ്ങനെ സ്പെഷ്യൽ ഒക്കെ…..”
സാമ്പിളിനായി പൊരിച്ചു വച്ച ആദ്യത്തെ പത്തൽ എടുത്ത് പിച്ചിവായിലിട്ട് സ്ലാബിലേക്ക് കയറി ഇരുന്നു….
