മഴനീർതുള്ളികൾ – 1 24

 

“ഒന്നിനൊന്നാക്കോണം അറിഞ്ഞൂടാത്ത പാവം എന്റെ ചേട്ടനെ ചെളിക്കുട്ടൻ ആക്കിയവളല്ലേ….അവളുകാരണം അല്ലെ ഈ നാട്ടുകാര് മൊത്തം കരിക്കുട്ടനെ ചെളിക്കുട്ടൻ ന്നു വിളിക്കണേ…..”

 

ആ പേര് കേൾക്കുമ്പോലെ ചൊറിഞ്ഞുകയറും…അവളെ എടുത്തിട്ട് അലക്കാൻ ഉള്ള കലി തോന്നും….പക്ഷെ ഇവിടിപ്പോ സൈലന്റ് ആയിരിക്കുവാണ് നല്ലത്…ഇല്ലേൽ വെള്ളപ്പുറത്തുള്ള ഇവന്മാർ മൊത്തം അലമ്പാക്കും….

 

അന്ന് ചിന്നുവാണെന്ന് കരുതി അവളുടെ കൈക്ക് കയറിപിടിച്ചത് ആണെന്ന് തോന്നുന്നു…നല്ല ഫിറ്റായിരുന്നതിനാൽ കറക്റ്റ് ആയിട്ടങ്ങ് ഓർക്കുന്നുമില്ല…പക്ഷെ അതിവന്മാരോട് പറഞ്ഞിട്ടില്ല..

 

“എനിക്ക് പ്രതികാരം ചെയ്യണം….എനിക്കിത് ചോദിക്കണം…..എന്നിട്ടേ ഈ രാജൻ മകൻ ദീപക് ഇനി തിരിച്ചുവരു…..” അച്ചാറുകൂടിൽ തൊട്ട് സത്യം ചെയ്യുന്നുണ്ട്….ഇപ്പോളെ ആടിത്തുടങ്ങി….

 

“ഡാ…ആ പൊട്ടൻ ശെരിക്കും പോകണേ ആണെന്ന് തോന്നുന്നു….നീ ഒന്ന് നോക്കിയേ…..”

 

“തന്നതാനങ്ങ് നോക്കിയ മതി….ആ മൂപ്ലി വണ്ടിനെ എരികേറ്റി വിടാൻ ആര് പറഞ്ഞു….”

 

“അളിയാ ഹരിക്കുട്ടാ…..ആശാൻ അറിഞ്ഞാൽ നാളെ ഭരണി ഇവിടെ നടത്തും….നീയൊന്ന് ചെല്ലടാ…നിന്നെ മാത്രേ അവനിച്ചിരിയെങ്കിലും പേടിയുള്ളു…..ഒന്ന് ചെന്ന് നോക്കെടാ….”

 

“കുരിശ്……നാളെ തൊട്ട് ഈ മൈര് പരിപാടി ഇവിടെ നടക്കത്തില്ല…വെള്ളമടിച്ചു പണിയാൻ ആയിട്ട് ആരും ഇറങ്ങുകേം വേണ്ട….” പറഞ്ഞുകൊണ്ട് എണീറ്റു മുണ്ട് മടക്കികുത്തി….

 

“ഇന്നാ ഒരു ധൈര്യത്തിന്….” അരുൺ ഗ്ലാസ്‌ നിറച്ചു നേരെ നീട്ടി….

 

വായിലേക്ക് നേരെ ഒഴിച്ചതും വിഴുങ്ങി വിട്ടു….പൊള്ളിയിറങ്ങുമ്പോലെ….

 

“എന്തോന്നാടാ നാറി ഇത്…..”

 

“വാറ്റാ…..കശുമാങ്ങായിട്ടത്…”

 

“അതു നീ എനിക്കെന്തിനാടാ ഒഴിച്ചേ….” അച്ചാറ് കൂട് മേടിച്ചു വായിലേക്കിട്ട്….ഹൂഹ് കണ്ണുകാണാത്ത എരിവ്…..മുളക് അച്ചാർ ആണെന്ന് തോന്നുന്നു…

 

ദീപുന്റെ വല്യച്ചന്റെ മോൾടെ കൊച്ചിന്റെ 28 അല്ലെ…അതിന്റെ ട്രീറ്റാ….“

 

”മിക്കവാറും അനിയന്റെ മോന്റെ 16ഉം അങ്ങേരുടനെ കൂടും….“ ദൂരെ അവളുടെ വീടിന്റെ മുറ്റത്തെ ഇരുട്ടിലേക്ക് ഒരു പൊട്ടുപോലെ കയറുന്നവനെ നോക്കി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു….

 

കാവിനടുത്തു കൂടെ നടന്നു മുറ്റത്തേക്ക് കയറുമ്പോളേ കെട്ടു തലക്ക് കയറിയിരുന്നു….മുകളിലേക്ക് നോക്കുമ്പോൾ ജനാലക്ക് അടുത്തിരുന്നു ആരോ പഠിക്കുന്നുണ്ട്….മറ്റു മുറികളിൽ വെട്ടമില്ല അപ്പോ ഇതവള് തന്നെ….

 

ആ മുറിക്കു പുറത്തുള്ള ഇടനാഴിക്ക് ഇപ്പുറമുള്ള ഹാളിൽ പെയിന്റ് അടിക്കുന്നുണ്ട്…അവിടെയുള്ള ബാൽക്കണി തുറന്നിട്ടിരിക്കുകയാണ് പെയിന്റ് മണം പുറത്ത് പോകാൻ…

 

ഹരി ആ ബാൽക്കണിക്ക് മേൽ ചാഞ്ഞു കിടക്കുന്ന മാൻകൊമ്പിൽ എങ്ങനെയൊക്കെയോ പിടിച്ചു കയറി…

 

അവൻ മിക്കവാറും അവളുടെ മുറിയിലേക്കാകും പോയിട്ടുണ്ടായിരിക്കുക…കഥയില്ലാത്ത ചെക്കൻ മനുഷ്യനെ മെനക്കെടുത്താൻ….

 

ഒരു വിധം സ്ഥാനം കണക്കാക്കി മുന്നോട്ട് നടന്നത് മാത്രം ഓർമയുണ്ട്….പിന്നെണീക്കുമ്പോ ആകെ മൊത്തം ബഹളമയം ആയിരുന്നു…..

 

 

 

 

 

 

അതേ….വല്യ കാമ്പുള്ള കഥയൊന്നും അല്ല…പോസ്റ്റ്‌ ചെയ്യാൻ മാത്രം ഉണ്ടൊന്നും അറിയില്ല…ആരേം കാണിച്ചു വായിപ്പിച്ച് അഭിപ്രായം ചോദിച്ചിട്ട് പോസ്റ്റാൻ പറ്റിയ പരിപാടിയും അല്ലല്ലോ😬

അതോണ്ട് വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ എഴുതീത് ഇടുന്നതാ…

 

സ്റ്റോറി ഇഷ്ടയെങ്കിൽ….

ബാക്കി വേണോങ്കിൽ….

ലൈകും കമന്റും ഉണ്ടെങ്കിൽ…

നല്ല സപ്പോർട്ട് ആണെങ്കിൽ….

 

ഞാൻ ഒരാഴ്ച ഫ്രീയാ…രണ്ട് ദിവസം കൂടുമ്പോൾ പാർട്ട്‌ ഇട്ടുതരാം😁

 

ഇനി വേണ്ടെന്നാണെങ്കിലും പറഞ്ഞോ…. പിന്നീ വഴിക്കെ വരണ്ടാലോ…എഴുതാൻ ഇച്ചിരി കുഴിമടീള്ള കൂട്ടത്തിലാ അതോണ്ടാ😬

 

പറഞ്ഞത് വേറൊന്നും കൊണ്ടല്ലാട്ടോ…ഇവിടെ റീഡേഴ്‌സ് കുറവുള്ള ഴോണർ ആണ് അപ്പോ വേണ്ടെങ്കിൽ വെറുതെ ഞാൻ മെനക്കെടേണ്ടല്ലോ എന്നോർത്താ…

Leave a Reply

Your email address will not be published. Required fields are marked *