അവളുടെ കണ്ണിൽ നീർ നിറഞ്ഞു….
ആര് വരാൻ….
“എന്റെ ശ്രീക്കുട്ടീടെ മോളല്ലേ…മായമ്മ പറഞ്ഞാൽ കേൾക്കില്ലേ….എണീച്ചു വാ….”കണ്ണ് നിറഞ്ഞത് കണ്ടതും മായ അവളെ കയ്യിൽ പിടിച്ചു എണീപ്പിച്ചു….
കയ്യിൽ പിടിച്ചു കൊണ്ടുതന്നെ അടുക്കളയിലേക്ക് നടന്നു…അവൾ അനുസരണയോടെ കൂടെ ചെന്നു….
ഹാളിൽ നിന്നും അടുക്കള കുറച്ച് താഴ്ന്നിട്ടാണ്…ചായ്‌പ് കൂട്ടി എടുത്തപോലെ…
ലളിതേച്ചി നിലത്തു തറയിൽ ഒരു കുരണ്ടി പലകയിൽ ഇരുന്നു കഴിക്കുന്നുണ്ട്…
ഹരിയും അരുണും അടുക്കള സ്ലാബിൽ പ്ലേറ്റും കയ്യിൽ പിടിച്ചു കഴിക്കുന്നു..
അവൾ ആ ഭാഗത്തേക്കേ നോക്കിയില്ല..അടുക്കളയിലേക്ക് ഇറങ്ങാതെ വാതിൽ പടിയിൽ തന്നെ നിന്നു…
മായ ഒരു പ്ലേറ്റിൽ ചോറും പരിപ്പും തക്കാളിയും മുരിങ്ങക്കായയും കറി വച്ചതും ഒഴിച് പയറു തോരനും മുട്ട പൊരിച്ചതും വച്ചു നീട്ടി….
കുളിച്ചിട്ടില്ല …പല്ല് തേച്ചിട്ടു പോലുമില്ല… സമയം നട്ടുച്ച ആയിരിക്കുന്നു..
“എനിക്കൊന്ന് കുളിക്കണമായിരുന്നു…” ആരുടേയും മുഖത്തു നോക്കാതെ വല്ലായ്മയോടെ പറഞ്ഞു…
“ഓ തമ്പ്രാട്ടിക്കിനി നീരാടിയാലേ ഇറങ്ങത്തുള്ളാരിക്കും….കുളം വല്ലോം വേണോ പോലും…”പിറുപിറുക്കുന്നുണ്ട് ഒരുത്തൻ..
അമൃത മുഖം ഉയർത്തി അവനെ നോക്കി….മുഖത്തു പരമ പുച്ഛം…കയ്യിലെ ചോരുരുട്ടി വായിലേക്ക് വക്കുന്നു..രാവിലത്തെ മുഷിഞ്ഞ ഷർട് മാറിയിട്ടുണ്ട്..രോമവൃതമായ ദേഹം…പൊടുന്നനെ നോട്ടം മാറ്റി….
“ഒന്നു ചുമ്മാതിരുന്നേ ഹരിക്കുട്ടാ…മോൾക് കുളിക്കണംനല്ലേ പറഞ്ഞുള്ളു….നീയെന്തിനാ അതിനു കിടന്ന് ചാടുന്നേ….” ലളിതേച്ചിയാണ്.
“ഓ പിന്നേ..ദേ ഞാനും ഇവനും പല്ല് പോലും തേച്ചട്ടില്ല എന്നട്ടാ…” പറഞ്ഞും കൊണ്ട് ഒരുരുള കൂടി എടുത്ത് വായിലേക്ക് വച്ചു…അരുൺ ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ട്..എന്തേലും മിണ്ടിയാൽ അതിനു ബാക്കി നല്ല വൃത്തിക്ക് ലളിതമ്മ കൊടുക്കുമെന്ന് അവനറിയാം…
വൃത്തിയില്ലാത്ത ജന്തു…അറപ്പോടെ മുഖം തിരിച്ചു..
“കുളിമുറി പുറത്താ…വാ ഞാൻ കാട്ടിത്തരാം…” എടുത്ത പ്ലേറ്റ് മാറ്റിവെച്ചിട്ട് മായ അടുത്തേക്ക് വന്നു….“
”അല്ലാ…മോൾക് ഇട്ട് മാറാൻ ഒന്നുല്ലല്ലോ….ലളിതേച്ചി ചിന്നൂന്റെ ഉടുപ്പ് ഇടാത്തത് വല്ലതും ഇരിപ്പുണ്ടോ തല്കാലത്തേക്ക്…“
”ആ മോൾ കുളിക്കാൻ കേറിക്കോ..ഞാൻ പോയി എടുത്തിട്ട് വരാം“ അതും പറഞ്ഞു മുട്ടിൽ കയ്യൂന്നി ലളിതേച്ചി എണീറ്റു…
”എടാ..നീ ടൗണിൽ പോയി മോൾക് ഇടാനുള്ള കുറച്ച് ഡ്രസ്സ് മേടിക്കണം…ചിന്നു വരുമ്പോ അവളേം കൂട്ടിക്കോ…“ മായ ഹരിയോടായി പറഞ്ഞു…
നിസ്സഹായത…അവൾ ഉരുകി ഒലിച്ചു നിന്നു…അവനെ കൊല്ലാനുള്ള ദേഷ്യം വന്നു…തന്നെയൊന്ന് കേൾക്കാൻ കൂടി കൂട്ടാക്കാത്ത വീട്ടുകാരെ ഓർത്തപ്പോൾ നീറ്റലും…
”എന്റേൽ കാശൊന്നും ഇരിപ്പില്ല….അവൻ അടുത്തിരുന്ന കറിച്ചട്ടിയിൽ നിന്നും കറി കോരിയെടുത്തുകൊണ്ട് പറഞ്ഞു….
“നീയിവിടുന്ന് പണിക്ക് തന്നല്ലേ ഇറങ്ങിപ്പോയെ…”
“ആ അവിടുന്ന് കിട്ടിയ കൂലിയാ ഈ നിക്കുന്നെ….” അരുൺ അവനെ ഒന്നാക്കി ചിരിച്ചു…
“വേണേൽ വിഴുങ്ങീട്ട് എണീറ്റു പോയെടാ നാറി….” കലിപ്പിൽ അതും പറഞ്ഞവൻ പ്ലേറ്റ് അവിടെവച്ചു താഴെ ഇറങ്ങി അടുക്കളപ്പുറത്തേക്ക് നടന്നു…ടാപ്പിൽ കൈ കഴുകി അകത്തേക്ക് വന്നതും വഴി മാറാൻ നോക്കിയവളുമായി കൂട്ടി ഇടിച്ചു….
“ ഇനി അതിനെ തള്ളി താഴെ ഇട്…ആകെ കൂടെ കാറ്റടിച്ചാൽ പറക്കാൻ ഉള്ളതെ ഉള്ളൂ ആ കുഞ്ഞ്…”
“എന്നാ എടുത്ത് ഒക്കത്തു വച്ചോണ്ട് നടക്ക്…”
ഹാളിലേക്ക് കയറിയതും ആരോ മുറ്റത്തു ബൈക്ക് കൊണ്ടുനിർത്തി….
“അമ്മുവേച്ചി…..”ബൈക്കിൽ നിന്നിറങ്ങിയ 20 വയസു തോന്നിക്കുന്ന പയ്യൻ ചോദ്യഭാവത്തിൽ നിർത്തി…
ശബ്ദം കേട്ട് ഓടിപിടിച്ചവൾ അകത്തു നിന്നും എത്തി….
“അഭീ……” അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു…
