മഴനീർതുള്ളികൾ – 1 24

 

“എന്താ അമ്മുവെച്ചിയിതൊക്കെ….ആമിമോൾ വിളിച്ചു കരച്ചിലായിരുന്നു…നേരെ പോന്നതാ ഞാൻ…”

 

അഭിനവ്…അമൃതയുടെ ചെറിയച്ഛന്റെ മകൻ…അവൾക്കൊപ്പം അതേ കോളേജിലാണ് പഠിക്കുന്നത്…ഡിഗ്രിക്ക്…

 

“ഞാൻ…ഞാനൊരു തെറ്റും ചെയ്‌തിട്ടില്ലടാ….ആരും…ആരും എന്നെ കേൾക്കാൻ പോലും തയ്യാറായില്ല…”

 

“ആമി എല്ലാം പറഞ്ഞു…വല്യമ്മ ഒരു കാരണം നോക്കി ഇരിക്കായിരുന്നില്ലേ …അവർക്കത് കിട്ടി…അത്രേ ഉള്ളൂ….”

 

പക്ഷെ വല്യച്ഛൻ…..അഭിയത് വിഴുങ്ങി…സ്വന്തം അച്ഛന് മകളെയിങ്ങനെ എങ്ങനെ ഇറക്കിവിടാൻ കഴിയുന്നു….

 

“ അകത്തേക്ക് വാ..പുറത്ത് തന്നെ നില്കാതെ…” ആളാരാണെന്ന് മനസിലായില്ലെങ്കിലും മായ അകത്തേക്ക് വിളിച്ചു..ഹരിക്ക് അവനെ കണ്ടിട്ടുള്ളത് കൊണ്ട് മനസിലായി..അവൻ അവരെ തന്നെ വെറുതെ നോക്കി നിന്നു…

 

അഭിയാ ചുറ്റും പുറവും ഒന്നു കണ്ണോടിച്ചു….

 

ആ എട്ടുകെട്ടിനുള്ളിൽ സർവസൗകര്യങ്ങളോടും കഴിഞ്ഞ അമ്മുവേച്ചി എങ്ങനെ ഈ വീട്ടിൽ….

 

“അച്ഛനോട് പറഞ്ഞു ഹോസ്റ്റലിൽ ആക്കട്ടെ….” അവളുടെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും കണ്ടെങ്കിലും ഇങ്ങനെയൊരു ജീവിതം ജീവിച്ചു തീർക്കാൻ അവളെ വിടാൻ കഴിയുമായിരുന്നില്ല…

 

“ഋഷിയേട്ടൻ…….” അവൾ അവനെ നോക്കി..

 

“അപ്പച്ചിയും ഋഷിയേട്ടനും എത്തിയിട്ടുണ്ട് തറവാട്ടിൽ…കൊടുങ്ങല്ലൂരെ വലിയച്ഛന്റെ മോളില്ലേ..മാളുവേച്ചി…ആളെ കൊണ്ട് കെട്ടിക്കാൻ ഒക്കെ നോക്കുന്നുണ്ട്…നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണം നടക്കണോത്രെ..അപ്പേടെ വാശി….

 

ഋഷിയേട്ടൻ സമ്മതിച്ചിട്ടൊന്നും ഇല്ല…പക്ഷെ വലിയച്ഛനും രാഖി വലിയമ്മേം കൂടെ നിർബന്ധിക്കുന്നുണ്ട്…”

 

“ഹ്മ്മ്…” അവളൊന്നു നെടുവീർപ്പയച്ചു…

 

“അമ്മുവേച്ചി എന്റൊപ്പം വരുന്നുണ്ടോ അച്ഛന് കാര്യം പറഞ്ഞാൽ മനസിലാകും..അമ്മയ്ക്കും…അവിടെ നിൽക്കാം…സാവധാനം വലിയച്ഛനെ അവരെ കൊണ്ട് പറഞ്ഞു മനസിലാക്കിക്കാം..”

 

“ഇല്ലഭീ….അച്ഛനാണ് വിളിച്ചതെങ്കിൽ ഞാൻ വന്നേനെ..നമുക്കറിയാത്തതല്ലലോ അച്ഛൻ മറ്റെന്തിനെക്കാളും വില ഇട്ടിരിക്കുന്നത് അഭിമാനത്തിനും അധികാരത്തിനും മേൽകോയ്മക്കുമാണെന്ന്…

 

”പക്ഷെ ചേച്ചി നിന്റെ ഡ്രീംസ്‌…how u are gonna achieve it? In this…………പാതിയിൽ നിർത്തിയവൻ ഹരിയുടെ നേരെ നോക്കി…അവരെ തന്നെ നോക്കിനിന്നവൻ പെട്ടെന്ന് മുഖം മാറ്റി…തിണ്ണയിൽ നില്കുന്നതിനാൽ പറയുന്നത് കേൾക്കില്ല..

 

“അതേതു വഴിയും ഞാൻ നേടും…നീയെന്നെ കുറിച്ചോർത്തു വിഷമിക്കണ്ട എന്ന് ആമിയോട് പറയണം…ചേച്ചി ഒരു ഹോസ്റ്റലിലേക്ക് മാറിയതാണെന്ന് വിചാരിച്ചാൽ മതി..

 

ഉറപ്പോടെ പറയുന്നവളെ നോക്കി നിന്നു അഭി…മുൻപ് കരഞ്ഞ ആളെ അല്ലാത്തപോലെ…

 

അവൻ തിരിഞ്ഞു ബൈക്കിനു മുകളിൽ വച്ച ബാഗ് എടുത്തു..

 

”ആമി തന്നുവിട്ടതാ…ബുക്സ് ഉം ഡ്രെസ്സുമൊക്കെയാണ്…ചേച്ചീടെ ഫോൺ വല്യമ്മ എറിഞ്ഞു പൊട്ടിച്ചൂത്രെ…“

 

അവളതു കൈ നീട്ടി വാങ്ങി…

 

”ദാ ഇതും കൂടെ ഉണ്ട്…അത്യാവശ്യത്തിനു എടുക്കാം..“പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു നീട്ടി…

 

അവളതു വാങ്ങി തുറന്നു..ആമിയുടെ വളയും മാലയും കൊലുസുമാണ്…അതേപടി അവനു നേർക്ക് തിരിച്ചു നീട്ടി…

 

“വേണ്ടഭി…ചെറിയമ്മ അറിഞ്ഞാൽ പിന്നതു മതി….

 

”എന്നാ ഇതെങ്കിലും വാങ്ങിക്ക് ചേച്ചീ….gpay ഉം ഫോണും ഇല്ലാത്തതല്ലേ….പേഴ്സ് തുറന്നു അതിലുണ്ടായിരുന്ന നോട്ടുകളെടുത്തു അവളുടെ കയ്യിലിരുന്ന ബാഗിന്റെ സിബ് തുറന്നു അതിലേക്ക് വച്ചു കൊടുത്തു…

 

“ഞാനിറങ്ങട്ടെ…കോളേജിൽ വച്ചു കാണാം….”

 

അവരെയെല്ലാം ഒന്നു നോക്കി..അവനുനേരെ ഒന്നു ചിരിച്ച മായക്ക് ഒരു ചെറുചിരി കൊടുത്തു ബൈക്കും എടുത്ത് അവൻ ഇറങ്ങി..

 

അവളാ പോക്ക് നോക്കി നിന്നു….

 

പിന്നെ പതിയെ തിരിഞ്ഞ് അകത്തേക്ക് കയറി…മായ വന്നാ ബാഗ് കൈ നീട്ടിവാങ്ങി…വിതുമ്പിപോയതും ഹരിയുടെ മുറിയിലേക്ക് ഓടികയറി…

 

“എന്തിനാരുന്നെടാ…ഒരു പാവം മോളാർന്നു..അതിന്റെ ജീവിതം ഇവിടെ…..

Leave a Reply

Your email address will not be published. Required fields are marked *