“അവൾക്ക് എന്താണ് നല്ലത് എന്ന് കൂടി ചിന്തിക്കും.”
അവൾ എന്റെ കൈയിലെ വിരലുകൾ പതുക്കെ അമർത്തി.
“അതുകൊണ്ടാണ് എനിക്ക് നിന്നെ വിശ്വസിക്കാൻ കഴിഞ്ഞത്.”
ഞാൻ ഒന്നും പറഞ്ഞില്ല.
“പിന്നെ…”
അവൾ നിർത്തി.
“എന്ത്?”
“നീ അടുത്തുണ്ടെങ്കിൽ എനിക്ക് ഒരു സമാധാനമുണ്ട്.”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ ഇത്തവണ കണ്ണ് മാറ്റിയില്ല.
“അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്.”
അവൾ പതുക്കെ പറഞ്ഞു.
കുറച്ചുനേരം കഴിഞ്ഞ് അവൾ ടിവി ഓൺ ചെയ്തു.
ഒരു പഴയ പാട്ട് വന്നു.
“ഹായ് ഇതെന്റെ ഫേവറിറ്റ് പാട്ടാണ് ”
അവൾ പറഞ്ഞു.
“ആഹാ ഇത് എനിക്കും ഇഷ്ടമുള്ളതാണ് ”
അവൾ പാട്ടിനൊപ്പം പാടാൻ തുടങ്ങി.
ഞാനും ചേർന്നു.
ഇടയിൽ ഒരു വരി അവൾ തെറ്റിച്ചു.
ഞാൻ ചിരിച്ചു.
“ചിരിക്കണ്ട.”
“എത്ര നാളായിട്ട് കേൾക്കുന്നതാ , എന്നിട്ടും നീ തെറ്റിച്ചു.”
“നീ പാടിയതും ഞാൻ കേട്ടു.”
“ഞാൻ ശരിയായിട്ടു തന്നെയാ
പേടിയെ .”
“ഓ.. വലിയൊരു പാട്ടുകാരൻ , നീ പോടാ ”
അവൾ എന്നെ നോക്കി ചിരിച്ചു.
പാട്ട് തീർന്നു.
അടുത്തത് വന്നു.
വീണ്ടും രണ്ടുപേരും പാടി.
പാട്ടുകൾക്കിടയിൽ ചിലപ്പോൾ സംസാരിച്ചു.
ചിലപ്പോൾ വെറുതെ കേട്ടിരുന്നു.
എപ്പോഴോ മീനാക്ഷി എന്റെ തോളിലേക്ക് തല ചായ്ച്ചു.
ഞാൻ അവളുടെ തലയിൽ കൈവെച്ചു.
“ഉറക്കം വരുന്നുണ്ടോ?”
“കുറച്ച്.”
“കിടക്കണോ?”
“വേണ്ട , ഇങ്ങനെ ഇരുന്നാൽ മതി.”
അവൾ കണ്ണുകൾ അടച്ചു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം പതുക്കെയായി.
അവൾ ഉറങ്ങിപ്പോയി.
ഞാൻ ടിവിയുടെ ശബ്ദം കുറച്ചു.
കുറച്ചുനേരം അവളെ ഉണർത്താതെ അങ്ങനെ തന്നെ ഇരുന്നു.
പിന്നെ പതുക്കെ അവളെ എടുത്ത് കട്ടിലിൽ കിടത്തി.
പുതപ്പ് വലിച്ചിടാൻ പോകുമ്പോഴാണ് അവൾ കണ്ണുതുറന്നത്.
“അയുഷ്…”
“മ്മ്?”
“നീ ഇവിടെ കിടക്ക്.”
“നീ ഉറങ്ങിക്കോ.”
അവൾ എന്റെ കൈ പിടിച്ചു.
“എനിക്ക് ഇവിടെ നിന്റെ അടുത്ത് കിടക്കണം.”
ഞാൻ അവളെ നോക്കി.
അവൾ വീണ്ടും എന്റെ കൈ പതുക്കെ വലിച്ചു.
ഞാൻ അവളുടെ അരികിൽ കിടന്നു.
അവൾ എന്റെ അടുത്തേക്ക് ചേർന്നു.
കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി.
“നിനക്ക് പേടിയുണ്ടോ?”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഇത്തവണ തലകുലുക്കേണ്ടി വന്നില്ല.
“ഇല്ല.”
അവൾ എന്നെ ചേർത്തുപിടിച്ചു.
ഞാൻ അവളുടെ പുറത്ത് കൈവെച്ചു.
കുറച്ചുനേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു.
പിന്നെ അവൾ എന്നെ ചുംബിച്ചു.
ആ ചുംബനത്തിൽ പെട്ടെന്നുള്ള ആവേശത്തേക്കാൾ, ഇത്രയും നാൾ പറയാതെ വച്ചിരുന്ന ഒരുപാട് കാര്യങ്ങളുടെ ഉറപ്പായിരുന്നു.
ഞാനും അവളെ ചേർത്തുപിടിച്ചു.
ആ രാത്രി ഞങ്ങൾ
തമ്മിലുള്ള അവസാന അകലം പതുക്കെ ഇല്ലാതായി.
അതിന് ശേഷം നടന്നതൊന്നും പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല.
മദ്യത്തിന്റെ സ്വാധീനത്തിൽ എടുത്ത തീരുമാനവുമല്ല.
ഞങ്ങൾ രണ്ടുപേരും പരസ്പരം എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നു.
അവൾ എന്നെ വരിഞ്ഞു മുറുക്കി, എന്റെ ചുണ്ടിൽ ചുംബിച്ചുകൊണ്ടിരുന്നു.. എന്റെ നെറ്റിയിൽ, മുഖത്ത്, കൈകളിൽ എല്ലാം അവൾ ഉമ്മ വെച്ചു..
“ ഈ രാത്രി നമ്മുടേതായിരിക്കണം ആയുഷ്, നീ പറഞ്ഞ പോലെ ഈ നിമിഷം സന്തോഷിക്കുന്നവർ ഉണ്ടാകാം, ദുഖിക്കുന്നവർ ഉണ്ടാകാം… എന്നാൽ ഇപ്പോ ഇവിടെ ഈ നിമിഷം നമുക്ക് മാത്രം ഉള്ളതാണ്..
അത് നമ്മുടെ സ്വാതന്ത്ര്യമാണ്..ആരും നമ്മളെ നിയന്ത്രിക്കാനില്ല, എനിക്ക് നീയും നിനക്ക് ഞാനും, പിന്നെ ഈ രാത്രിയും “
ഇത്രയും പറഞ്ഞതും അവൾ എന്റെ മടിയിൽ കയറി ഇരുന്ന് എന്റെ തോളത്തൂടെ കൈകൾ ഇട്ട് എന്നെ കെട്ടി പിടിച്ചു..
അവൾ എന്റെ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിച്ചുമാറ്റി . എന്നിട്ട് വീണ്ടും കെട്ടി പിടിച്ചു.
എനിക്കും എന്തൊക്കെയോ ഒരു വെപ്രാളം ആയി.. ഞാനും അവളെ വളരെ ഗാഡമായി ഉമ്മ വെക്കാനും കെട്ടിപിടിക്കാനും തുടങ്ങി..
എന്റെ ഷർട്ട് ഊരി മാറ്റിയ അവൾ എന്നെ തള്ളി ബെഡിൽ കിടത്തി.. അപ്പോഴും എന്റെ മടിയിൽ തന്നെ ഇരിക്കുകയാണ് അവൾ.
അവൾ അവളുടെ തലമുടി ചുറ്റി കെട്ടി വെച്ചു, എന്നിട്ട് പതുക്കെ അവളുടെ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി അഴിച്ചു. തുറന്നു കിടന്ന ആ ഷർട്ടിന്റെ ഇടയിലൂടെ ഞാൻ അവളുടെ വയറ് ശ്രദ്ദിച്ചു..
