മഴയ്ക്ക് ശേഷം – 3 3അടിപൊളി  

അവൾ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

എന്റെ കൂടെ നിൽക്കണമെന്ന്.

എന്നെ തിരഞ്ഞെടുത്തുവെന്ന്.

അവൾക്ക് അതിന് വലിയൊരു പേര് വേണമെന്നില്ലായിരുന്നു.

എനിക്ക് ഉള്ളിലെ ഭയം അവൾക്ക് മനസ്സിലായിരുന്നു.

ഞാൻ അവളെ ഇഷ്ടപ്പെടുന്നതിന്റെ ആഴം അവൾക്ക് അറിയാമായിരുന്നു.

പക്ഷേ അതിനേക്കാൾ പ്രധാനമായി—

അവൾക്കും അതേ സ്ഥലത്തേക്ക് എത്തിയിരുന്നു.

അവൾ എന്റെ കൈ വിട്ടില്ല.

“ഇനി സ്റ്റ്യൂ മാറ്റിക്കോ.”

അവൾ പതുക്കെ പറഞ്ഞു.

“അല്ലെങ്കിൽ വീണ്ടും കട്ടിയാകും.”

ഞാൻ ചിരിച്ചു.

“ഇത്ര വലിയ കാര്യങ്ങൾ പറഞ്ഞിട്ട് അവസാനം സ്റ്റ്യൂവിൽ എത്തിച്ചോ?”

“വലിയ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.”

“പറഞ്ഞു.”

“ഞാൻ എന്ത് പറഞ്ഞു?”

“നിനക്ക് അറിയാം.”

അവൾ വീണ്ടും ആ കള്ളച്ചിരി ചിരിച്ചു.

“അറിയില്ല.”

അവൾ തിരിഞ്ഞ് മേശയിലേക്ക് നടന്നു.

രണ്ടടി നടന്നിട്ട് വീണ്ടും തിരിഞ്ഞുനോക്കി.

ആ നോട്ടത്തിൽ എന്തോ ഉണ്ടായിരുന്നു.

വാക്കുകളിൽ പറയാതെ തന്നെ പറഞ്ഞുപോയ ഒരു ഉറപ്പ്.

ഞാൻ അവളെ നോക്കി നിന്നു.

അന്ന് ആദ്യമായി എന്റെ ഉള്ളിലെ ഒരു ഭയം കുറയുന്നതായി എനിക്ക് തോന്നി.

മീനാക്ഷി എന്റെ അടുത്തേക്ക് വരികയാണോ എന്ന സംശയം എനിക്ക് ഇനി ഉണ്ടായിരുന്നില്ല.

അവൾ വന്നുകഴിഞ്ഞിരുന്നു.

മേശയിൽ ഭക്ഷണം വിളമ്പി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും എതിർവശങ്ങളിലായി ഇരുന്നു.

സാധാരണ ഒരു

ഡിന്നറിന് ഇരിക്കുന്നതുപോലെ തന്നെ.

പക്ഷേ ആ ദിവസം എന്തോ വ്യത്യസ്തമായിരുന്നു.

എന്റെ മുന്നിൽ മീനാക്ഷി ഇരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ എന്റെ ശ്രദ്ധ മുഴുവൻ പിടിച്ചെടുത്തിരുന്നു.

അവളും അതുതന്നെയായിരുന്നു.

ആദ്യത്തെ കുറച്ചുനിമിഷങ്ങൾ ഞങ്ങൾ ആരും ഭക്ഷണം തുടങ്ങിയില്ല.

അവൾ എന്റെ പ്ലേറ്റിലേക്ക് നോക്കി.

ഞാൻ അവളുടെ പ്ലേറ്റിലേക്കും.

പിന്നെ അവൾ പതുക്കെ ആദ്യത്തെ വായ് എടുത്തു.

ഞാനും.

ഭക്ഷണം കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ എന്നിലേക്ക് വരും.

എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുമ്പോൾ അവൾ പെട്ടെന്ന് പ്ലേറ്റിലേക്ക് നോക്കും.

കുറച്ചുസമയം കഴിഞ്ഞ് വീണ്ടും നോക്കും.

അങ്ങനെ തന്നെ.

ഒന്നും പറയാതെ.

ആ നോട്ടങ്ങളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു.

ഇത്രയും നാൾ എന്നെ ഒരു സുഹൃത്തായി മാത്രം കണ്ടിരുന്ന ഒരാളുടെ നോട്ടമല്ലായിരുന്നു അത്.

എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ നോട്ടവും അല്ല.

എന്നെ മനസ്സിലാക്കിയ ഒരാളുടെ നോട്ടമായിരുന്നു.

ഞങ്ങൾ പതുക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.

ഇടയ്ക്കിടെ കണ്ണുകൾ തമ്മിൽ കണ്ടുമുട്ടും.

പറയാനുള്ളത് ഒരുപാട് ഉണ്ടായിരുന്നെങ്കിലും, ആ സമയത്ത് വാക്കുകൾ രണ്ടുപേർക്കും ആവശ്യമില്ലാത്തതുപോലെ തോന്നി.

കുറച്ചുനേരം കഴിഞ്ഞ് അവൾ ചിക്കനിൽ നിന്ന് ഒരു ചെറിയ കഷണം എടുത്തു.

വായിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്തോ ഓർത്തതുപോലെ അവൾ എന്നെ നോക്കി.

പിന്നെ ആ കഷണം എന്റെ ഭാഗത്തേക്ക് നീട്ടി.

ഞാൻ ഒരു നിമിഷം അവളെ നോക്കി നിന്നു.

“ദാ ഇത് കഴിക്ക്.”

ഞാൻ ചിരിച്ചു.

“ഞാൻ കഴിക്കുന്നുണ്ടല്ലോ.”

“അതെനിക്ക് കാണാം.”

അവൾ ആ കഷ്ണം കൈയിൽ തന്നെ പിടിച്ചു.

ഞാൻ അവളെ നോക്കി.

“എന്താ?”

“കഴിക്കെന്ന് പറഞ്ഞില്ലേ.”

അവൾ കൈ കുറച്ചുകൂടി എന്റെ അടുത്തേക്ക്

നീട്ടി.

ഞാൻ ചിരിച്ചുകൊണ്ട് തല പിന്നിലേക്ക് മാറ്റി.

“ഞാൻ തന്നെ എടുത്ത് കഴിച്ചോളാം.”

“അത് പിന്നെ കഴിച്ചാൽ മതി.”

അവൾ കൈ പിൻവലിച്ചില്ല.

അവളുടെ മുഖത്ത് ഒരു ചെറിയ പിടിവാശിയുണ്ടായിരുന്നു.

ഒടുവിൽ ഞാൻ അവളുടെ മുന്നിൽ അല്പം കുനിഞ്ഞു.

അവൾ വളരെ സ്വാഭാവികമായി ആ കഷണം എന്റെ വായിലേക്ക് വെച്ചുതന്നു.

അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ പതിയെ തൊട്ടു . കഷണം വായിൽ എത്തിയെന്ന് ഉറപ്പായ ശേഷം മാത്രമാണ് കൈ പതുക്കെ പിൻവലിച്ചത്.

“ഇനി കഴിക്ക്.”

അവൾ പറഞ്ഞത് വളരെ സാധാരണമായിട്ടായിരുന്നു അങ്ങനെ ചെയ്തത്.

പക്ഷേ എനിക്ക് ആ നിമിഷം അത്ര സാധാരണമായിരുന്നില്ല.

ഞാൻ അവളെ നോക്കി ചിരിച്ചു.

“ഇത്ര നിർബന്ധിക്കണോ?”

“നീ കഴിക്കാത്തതുകൊണ്ടല്ലേ.”

അവൾ വീണ്ടും സ്വന്തം പ്ലേറ്റിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *