മഴയ്ക്ക് ശേഷം – 3 3അടിപൊളി  

മഴയിൽ നനഞ്ഞ റോഡുകൾ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. കാറുകൾ പതുക്കെ നീങ്ങുന്നു. ദൂരെയുള്ള കെട്ടിടങ്ങളുടെ ജനലുകളിൽ ഓരോന്നായി ലൈറ്റുകൾ

തെളിഞ്ഞുനിൽക്കുന്നു.

“ബെംഗളൂരു രാത്രിയിൽ നല്ല ഭംഗിയാണല്ലേ?”

അവൾ പറഞ്ഞു.

“രാത്രിയിൽ മാത്രമല്ല. മുകളിൽ നിന്ന് നോക്കുമ്പോഴാണ് ഭംഗി.”

“താഴെ ഇറങ്ങിയാൽ?”

“തിരക്ക്. ഹോൺ. ട്രാഫിക്. എല്ലാവർക്കും എങ്ങോട്ടോ പോകാനുള്ള ഓട്ടം.”

അവൾ ചിരിച്ചു.

“നീയും അതിലൊരാളല്ലേ?”

“ഞാനും.”

“പിന്നെ എന്തിനാ കുറ്റം പറയുന്നത്?”

“കുറ്റം പറഞ്ഞതല്ല.”

ഞാൻ താഴേക്ക് നോക്കി.

“ചിലപ്പോൾ തോന്നും… നമ്മൾ നമ്മുടെ ജീവിതത്തിൽ എന്തൊക്കെയോ വലിയ കാര്യങ്ങളാണ് നടക്കുന്നതെന്ന് വിചാരിച്ച് ടെൻഷൻ അടിച്ചുകൊണ്ടിരിക്കും. ഇവിടെ നിന്ന് നോക്കുമ്പോൾ എല്ലാവരും ഒരുപോലെ.”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

“അത് ശരിയാ.”

“അവിടെ നോക്ക്.”

ഞാൻ ഒരു കെട്ടിടത്തിന്റെ മുകളിലെ ചെറിയൊരു മുറിയിലേക്ക് ചൂണ്ടിക്കാട്ടി.

“അവിടെ ആരെങ്കിലും ഇപ്പോൾ കിടന്ന് കരയുന്നുണ്ടാകും. മറ്റൊരാൾക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരിക്കും.”

അവൾ എന്നെ നോക്കി.

“നീ എപ്പോഴും ഇങ്ങനെയാണോ ചിന്തിക്കുന്നത്?”

“എപ്പോഴും അല്ല.”

“പക്ഷേ ചിന്തിക്കും.”

“മ്മ്.”

അവൾ ചിരിച്ചു.

“അതുകൊണ്ടാണ് ചിലപ്പോൾ നിന്നോട് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾ കുറച്ചുകൂടി ചെറിയതായി തോന്നുന്നത്.”

ഞാൻ അവളെ നോക്കി.

“നിനക്ക് പ്രശ്നങ്ങളൊന്നും ചെറുതല്ല.”

“അറിയാം.”

അവൾ പതുക്കെ പറഞ്ഞു.

“പക്ഷേ ഒറ്റയ്ക്ക് ചിന്തിക്കുമ്പോൾ എല്ലാം വലുതാകും.”

അവൾ എന്റെ കൈ പിടിച്ചു.

“നീ കൂടെയുണ്ടെങ്കിൽ കുറച്ചുകൂടി എളുപ്പമാണ്.”

ഞാൻ അവളുടെ കൈ മുറുക്കി പിടിച്ചു.

“ഞാൻ ഉണ്ടല്ലോ.”

അവൾ എന്റെ മുഖത്തേക്ക് നോക്കി.

“അതുതന്നെയാ പ്രശ്നം.”

“എന്ത്?”

“നീ ഇങ്ങനെ പറയുമ്പോൾ…”

അവൾ വാക്ക് നിർത്തി.

“എന്താ?”

“ഒന്നുമില്ല.”

ഞാൻ ചിരിച്ചു.

“വീണ്ടും ഒന്നുമില്ല.”

“അതെ.”

അവൾ ചിരിച്ചു.

കുറച്ചുനേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു.

പിന്നെ

അവൾ എന്റെ കൈയിൽ വിരലുകൾ ചേർത്തു.

ഞാൻ അവളെ നോക്കി.

അവൾ എന്നെയും.

ഈ തവണ ആ നിശ്ശബ്ദതയ്ക്ക് വേറൊരു അർത്ഥമുണ്ടായിരുന്നു.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി.

അവൾ പിന്നോട്ടില്ല.

ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം കൂടി തമ്മിൽ നിന്നു.

പിന്നെ ഞാൻ അവളെ ചുംബിച്ചു.

ആദ്യത്തെ നിമിഷം വളരെ പതുക്കെയായിരുന്നു.

അവൾ എന്റെ ഷർട്ടിൽ വിരലുകൾ ചേർത്തുപിടിച്ചു.

ചുംബനം കുറച്ചുനേരം നീണ്ടു.

പിരിഞ്ഞപ്പോൾ അവൾ കണ്ണുതുറന്ന് എന്നെ നോക്കി.

ചെറിയൊരു ചിരി.

“ഇപ്പോൾ?”

“എന്ത്?”

“ഇപ്പോഴും പേടിയുണ്ടോ?”

ഞാൻ ചിരിച്ചു.

“കുറച്ച്.”

“എനിക്ക് ഇല്ല.”

അവൾ പറഞ്ഞു.

പിന്നെ എന്റെ കൈ വീണ്ടും പിടിച്ചു.

അത്രയായിരുന്നു അവളുടെ മറുപടി.

അപ്പോഴേക്കും വീണ്ടും ചെറിയ മഴത്തുള്ളികൾ വീഴാൻ തുടങ്ങി.

ഞങ്ങൾ താഴേക്ക് ഇറങ്ങി.

വീട്ടിലെത്തിയപ്പോൾ മീനാക്ഷി വാതിൽ അടച്ച് കുറച്ചുനേരം അവിടെത്തന്നെ നിന്നു.

പിന്നെ എന്നെ നോക്കി.

“ഒരു കാര്യം ചോദിക്കട്ടെ?”

“പറഞ്ഞോ.”

“നമുക്ക് ഓരോ ഡ്രിങ്ക് കുടിച്ചാലോ?”

അവൾ ഉടനെ കൂട്ടിച്ചേർത്തു.

“നിനക്ക് ഓക്കെയാണെങ്കിൽ മാത്രം.”

“ഡ്രിങ്ക്സ് ഇപ്പോഴോ , ശരി. എന്താ വേണ്ടത് ?”

“നിനക്ക് എന്താ ഇഷ്ടം?”

“അങ്ങനെ ഒന്നുമില്ല എന്തും പോകും ”

അവൾ ചിരിച്ചു.

“എനിക്കും എന്തായാലും പ്രശ്നമില്ല.”

ഞാൻ അടുക്കളയിലേക്ക് നടന്നു.

“എങ്കിൽ ഞാൻ എന്റെ ഫേവറിറ്റ് കോക്ടെയ്ൽ ഉണ്ടാക്കാം.”

അവൾ കൗണ്ടറിനരികിൽ വന്ന് നിന്നു.

“എന്താ?”

“ക്ലാസിക് മാർഗരിറ്റ.”

“അതെന്താ?”

“ഇപ്പോൾ കാണാം.”

ഞാൻ സാധനങ്ങൾ എടുത്തുവെച്ചു.

ടകീല.

ലൈം ജ്യൂസ്.

ഓറഞ്ച് ലിക്കർ.

ഐസ്.

അവൾ ഓരോന്നും നോക്കി.

“ഇത്രയേ ഉള്ളോ?”

“മ്മ്.”

“ഇതുകൊണ്ട്

ഉണ്ടാക്കാമോ?”

“ഇതുകൊണ്ടാണ് ക്ലാസിക് എന്ന് പറയുന്നേ ”

“അപ്പോൾ എളുപ്പമാണല്ലേ?”

“ഉണ്ടാക്കാൻ എളുപ്പമാണ്. ശരിയാക്കാൻ കുറച്ച് ശ്രദ്ധ വേണം.”

അവൾ ചിരിച്ചു.

ഞാൻ ഐസ് ചേർത്ത് ഷേക്ക് ചെയ്തു.

ഗ്ലാസിന്റെ അരികിൽ ഉപ്പ് പുരട്ടി മാർഗരിറ്റ ഒഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *