“ശരിടാ… നിനക്ക് എന്നോട് എന്തും തുറന്ന് പറയാം. നിനക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും പറയാം. ഞാൻ വേണമെങ്കിൽ വേറെ റൂമിലേക്ക് മാറി കിടന്നോളാം.
നമ്മുടെ ഇടയിൽ നടന്നത് ഒരിക്കലും പുറത്തേക്ക് പോകില്ല, ആരും
അറിയുകയുമില്ല.”
“അതൊക്കെ നമുക്ക് നാളെ സംസാരിക്കാം ചേട്ടാ… എനിക്കിപ്പോൾ എന്താണ് പറയേണ്ടത്
എന്ന് പോലും അറിയുന്നില്ല. നമുക്ക് നാളെ സംസാരിച്ചാൽ പോരെ” എന്ന് ഞാൻ പറഞ്ഞു.
ചേട്ടൻ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു:
“മതിയെടാ… നീ അതൊന്നും മനസ്സിൽ വെച്ച് വിഷമിക്കേണ്ട.”
ഞാൻ ഒരേയൊരു വാക്കിൽ “ആ…” എന്ന് മൂളി. ഉടൻതന്നെ രാമചന്ദ്രൻ ചേട്ടൻ തന്റെ മുണ്ടെടുത്ത് ചുറ്റി, അവിടുന്ന് എഴുന്നേറ്റ് പുള്ളിയുടെ കട്ടിലിലേക്ക് പോയി കിടന്നു. ഒടുവിൽ മുറിയിലെ ലൈറ്റും ഓഫ് ചെയ്തു.
മുറിയിൽ ഇരുട്ട് പരന്നപ്പോൾ, ഞാൻ അൻസിബയുടെ അരികിലേക്ക് ചെന്ന് കിടന്നു. അവൾ പതിയെ എന്നോട് ചോദിച്ചു:
“ഇക്കാ… ഞാന് ചെയ്തത് തെറ്റായിപ്പോയല്ലേ… ഇക്കാക്ക് എന്നോട് ദേഷ്യമുണ്ടോ? സോറി ഇക്കാ…”
ഞാൻ അവളെ ചേർത്ത്പിടിക്കാതെ, തളർച്ചയോടെ പറഞ്ഞു:
“ഇല്ലെടി… കുഴപ്പമില്ല. നമുക്ക് നാളെ സംസാരിക്കാം. എനിക്കിപ്പോൾ വല്ലാത്ത
ക്ഷീണമുണ്ട്… എനിക്ക് എല്ലാം അറിയാം, നീ ഒന്നും വിഷമിക്കണ്ട. എങ്കിലും എനിക്കിപ്പോൾ കുറച്ച് സമയം വേണം, എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാൻ. ഞാൻ ഇത് എൻജോയ് ചെയ്തില്ലെന്നൊന്നും ഞാൻ പറയില്ല…
എന്നാലും എനിക്കിപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല…”
അവൾ വിഷമത്തോടെയും കുറ്റബോധത്തോടെയും “ആയിക്കോട്ടെ ഇക്കാ…” എന്ന് മാത്രം മറുപടി പറഞ്ഞു.
പിന്നീട് ഞങ്ങൾ രണ്ടുപേരും നിശബ്ദരായി, ചിതറിപ്പോയ വസ്ത്രങ്ങളൊക്കെ എടുത്തുടുത്ത് പഴയപോലെ കട്ടിലിൽ കിടന്നു. ഇരുട്ടിൽ പലവിധ ചിന്തകളുമായി ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
