ആതിര :” അവരെല്ലാവരും മുകളിലുണ്ട് നന്ദാ..
നിന്നെ കാത്തിരുന്നു മടുത്ത്…. മൂന്ന് പെരും കൂടെ കലാപരിപാടി തുടങ്ങിട്ടുണ്ട് … മുകളിലോട്ട് ചെല്ല്… ”
നന്ദൻ : ” അതാരാ മൂന്ന് പേര്..?
ആതിര : ” വിശ്വേട്ടന് ഇപ്പോൾ പുതിയ കൂട്ട് ആയില്ലേ.. ആ രാഘവേട്ടൻ അല്ലാതാര്… ” ഏത് സമയവും പുള്ളി ഇല്ലാതെ വിശ്വേട്ടനിപ്പോൾ എങ്ങും പോകില്ല… ” ഇപ്പോൾ ഭാര്യ രാഘവേട്ടൻ ആണെന്നാ തോന്നുന്നത്…ചേച്ചി പറഞ്ഞത് കേട്ട് ….
അഞ്‌ജലിയും അരുണിമയും ഞാനും ചിരിച്ച് പോയ്…
ഞാനൊന്ന് നോക്കട്ടെന്ന് പറഞ്ഞ് എഴുന്നേറ്റ നന്ദനെ നോക്കി…”
” നന്ദേട്ടാ…. വേണ്ടാട്ടോ… ഓർമയുണ്ടല്ലോ അല്ലേ… ” കഴിയ്ക്കണ്ട… ട്ടോ.. “അഞ്ജലിയുടെ കർശനമായ വാണിംഗ് എത്തി…
അത് കേട്ട് മുകളിലേയ്ക്കുള്ള കോണിപ്പടിയിൽ.. വച്ച കാൽ നന്ദൻ പിൻവലിച്ചത് കണ്ട്…
ആതിര : “ചുമ്മാതാ നന്ദാ.. നീ മുകളിലോട്ട് ചെല്ല്..
“ഒന്ന് പോടീ… അന്ന് അങ്ങനെയൊക്കെ സംഭവിച്ചുന്ന് വച്ച് … ഇന്ന് മലയപ്പൂപ്പന്റെ ദിവസമാണ്..അപ്പൂപ്പന് കള്ളാണ് നിവേദ്യം അതില്ലാതെ എന്ത് മലക്കുട ഉത്സവം …”
ഞാൻ അഞ്ജലിയുടെ മുഖത്തേക്ക് കുറേ നേരം നോക്കി…അവൾ ചിരിച്ച് കൊണ്ട് തലയനക്കി അനുവാദം തന്നു….
അഞ്ജലി : ” നന്ദേട്ടാ…അന്നത്തെ പോലെ ഓവർ ആകണ്ടാ….ട്ടോ… ”
തന്റെ ഭാര്യയെ നോക്കി ” ഉത്തരവ് മഹാറാണി…. “കൈകൂപ്പി തൊഴുത് പറഞ്ഞതും… എല്ലാവരും
കൂടി ചിരിച്ച് അടുക്കളയിലേക്ക് നടന്നു….
നന്ദൻ മുകളിലേക്ക് ചെല്ലുമ്പോൾ വിശ്വനാഥനും… വിപിനും… രാഘവനും… റൂമിൽ അടിച്ച് ഫിറ്റായി തുടങ്ങിയിരുന്നു ….തറയിൽ കള്ളും…ലിക്കറും … കരിയ്ക്കും…ബിയർ കുപ്പികളും അടുക്കി വച്ചിരിക്കുന്നു… ഒരു ഫുൾ ബോട്ടിൽ കാലിയാക്കിയിരിയ്ക്കുന്നു… അടുത്ത പകുതി ടേബിളിലും ഗ്ലാസിലും പകർന്നു വെച്ചിട്ടുണ്ട് …..
തന്നെ കണ്ടതും ……
വിപിൻ : ” ഹലോ നന്ദേട്ടാ… ന്ന് “വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു …. എവിടെ ആയിരുന്നു നന്ദേട്ടാ ഇത് വരെ … ” അഞ്ജലി ചേച്ചി വന്നോ..? ”
രാഘവൻ : ” ആഹാ…നന്ദു മോനോ എപ്പോൾ വന്നു … ”
നന്ദൻ : ” മ്മ് അഞ്ജലി താഴെയുണ്ട്…. ഞങ്ങൾ ഇപ്പോൾ വന്നതേ ഉള്ളു …. രാഘവനെയും വിപിനെയും നോക്കി പറഞ്ഞു …” ഇതെന്താ ഒരു ബീവറേജസ് തന്നെയുണ്ടല്ലോ റൂമിൽ…? ”
വിശ്വൻ : ” താൻ എപ്പോഴും ലേറ്റ് ആണല്ലോടോ നന്ദാ … ഇരിയ്ക്കു… നമുക്ക് രണ്ടെണ്ണം അടിക്കാതെ എന്ത് ആഘോഷം….അപ്പോൾ തുടങ്ങുവല്ലേ ഓരോന്ന് ഒഴിയ്ക്കട്ടെ …? ”
നന്ദൻ : “ഇപ്പോൾ വേണ്ടാ വിശ്വേട്ടാ…. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ലേറ്റ് ആയി… പിന്നെ റോഡ് പണി നടക്കുവല്ലേ….. സ്പീഡിൽ വരാൻ പറ്റില്ലല്ലോ…? ”
വിപിൻ :”നന്ദേട്ടൻ നേരത്തേ വന്നിരുന്നെങ്കിൽ .. നല്ല സൊയമ്പൻ വാറ്റ് ഉണ്ടായിരുന്നു … രാഘവേട്ടൻ ഇന്നലെ കൊണ്ട് വന്നതാ …ഞങ്ങൾ അടിച്ച് തീർത്തു..” വോഡ്ക ഉണ്ട് ഒന്ന് നന്ദേട്ടന് ഒഴിയ്ക്ക് വിശ്വേട്ടാ…. ”
അടിച്ച് ഫിറ്റായ വിപിനെ നോക്കി ചിരിച്ചു….
പെട്ടെന്ന് വിശ്വേട്ടൻ കസേരയിൽ നിന്നെഴുന്നേറ്റ് അലമാരയിൽ നിന്നും ഒരു മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് ടേബിളിലേക്ക് വച്ചതും…
വിപിൻ : “ങേ!!!!..വിശ്വേട്ടാ…..അപ്പോൾ……ഇത് തീർന്നില്ലായിരുന്നോ… എന്നെ….. പറഞ്ഞ്….
പറ്റിച്ചല്ലേ…?”
രാഘവേട്ടനും വിശ്വേട്ടനും നാക്ക് കുഴയുന്ന വിപിനെ നോക്കി ചിരിച്ചു …..
വിശ്വൻ : ” നീ കണ്ടാൽ ഇതിന്റെ അവസാനം കണ്ടിട്ടല്ലേ അടങ്ങു. … അത് കൊണ്ട് ഞാൻ മാറ്റി വച്ചതാണ്… ”
വിശ്വൻ തന്നെ നാലുപേർക്കും വാറ്റും കരിക്കിൻ വെള്ളവും കൂടെ ചേർത്ത് ഒഴിച്ച്…കട്ടിയ്ക്ക് ഒരു പെഗ് നന്ദന് നേരെ നീട്ടി ….
വിശ്വൻ: ” ഒറ്റവലിയ്ക്ക് വിട്ടേക്കണം.. ”
നന്ദൻ : ” അയ്യോ വിശ്വേട്ടാ വേണ്ടാ…വാറ്റ് ഞാൻ അങ്ങനെ കഴിക്കാറില്ല…. ”
“അത് സാരമില്ല ഇന്ന് ഒരെണ്ണം അടിയ്ക്ക്.”…. അവർ മൂന്ന് പേരും കൂടുതൽ നേരം നിർബന്ധിച്ചപ്പോൾ നന്ദൻ ഗ്ളാസ് കയ്യിൽ വാങ്ങി.. ”
വിശ്വൻ : ” അപ്പോൾ മലയപ്പൂപ്പന് വേണ്ടി ചിയേർസ്…. ”

ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു