നീലക്കണ്ണുള്ള രാജകുമാരി – 5 7അടിപൊളി 

ഓർമ്മകളിൽ നിന്നുണർന്ന…

നന്ദൻ : “രമേച്ചിയേ…. എന്തുണ്ട് വിശേഷം..”

രമ :”ഓഹ്.. എന്ത് വിശേഷം നന്ദു മോനേ… ഇങ്ങനെ
പോകുന്നു …”

നന്ദൻ :”രാഘവേട്ടൻ എന്തെ… ജോലിയൊക്കെ ഉണ്ടോ…ഇങ്ങോട്ടൊന്നും കാണാനേ ഇല്ലലോ…? ”

രമ : ” അങ്ങേർക്ക് അതിന് കണ്ടിടം നിരങ്ങലല്ലേ പണി … ജോലിയൊക്കെ കുറവാ മോനേ …ഇന്നലെ ഇവിടുത്തെ ഗിരിമോനും അഞ്ജലിമോളുടെ ആ ചേട്ടനില്ലേ ആ വിശ്വൻ സാർ…അവരെല്ലാം കൂടെ അമ്പലക്കുളം വൃത്തിയാക്കലും കള്ളുകുടിയും ഒക്കെ അല്ലായിരുന്നോ….പാതി രാത്രിയിൽ നാല് കാലിൽ ആണ് അങ്ങേര് കയറിവന്നത്… കുഞ്ഞ് പിന്നെ ഇടയ്ക്കിടയ്ക്ക് അല്ലേ വരു…പിന്നെങ്ങനെ കാണാനാണ് അതിയാനെ ….”

നന്ദൻ :” മ്മ് അതും ശരിയാ….ആഹാ അപ്പോ അവരെല്ലാം കൂട്ടായോ… ഇതൊക്കെ എപ്പോൾ സംഭവിച്ചു….? ”

സാവിത്രി :”അത്‌ പിന്നെ രാഘവേട്ടനോട് ഞാൻ പറഞ്ഞിരുന്നു… അമ്പലത്തിൽ കാണണമെന്ന്…
ഇന്നലെ അവര് മൂന്ന് പേരുംകൂടെയാണ് പൂജയ്ക്കുള്ള സാധനങ്ങൾ ഒക്കെ അടുപ്പിച്ചത് …
ഇന്ന് രാവിലെ മുതൽ അമ്പലത്തിൽ തന്നെ കാണണമെന്നും പറഞ്ഞിരുന്നു …”

രമ :”മ്മ്…പനയ്ക്കലെ പറമ്പിൽ നിന്ന്
കുറുന്തോട്ടി പറിയ്ക്കണമെന്ന് പറഞ്ഞിട്ട് കേൾക്കാതെ…. ഇന്നലത്തെ കെട്ട് ഇറക്കാൻ ആണെന്ന് തോന്നുന്നു ….അങ്ങേര് കവലയിലോട്ട് പോയിട്ടുണ്ട് രാവിലേ തന്നെ …. ”

പെട്ടന്ന് ” രമച്ചിയേ…കൂയ്….രാഘവേട്ടൻ എന്തേ ….. അല്ല ആരിത് നന്ദനോ…. എപ്പോൾ എത്തി …? ” …… രാവിലെ കവലയിൽ ചായ കുടിക്കാൻ ആൾക്കാര് കൂടുന്നത് നോക്കി….സൈക്കിളിൽ വേഗത്തിൽ അവിടേക്ക് ചവിട്ടുന്ന… ലോട്ടറി രാജുവേട്ടനാണ് ആ വിളിച്ചു ചോദിച്ചത്…. “വന്നതേയുള്ളു രാജുവേട്ടാ… ന്ന്” നന്ദൻ മറുപടി പറയും മുൻപേ… ചവിട്ടി അകലെ എത്തിയിരുന്നു….

കുടിച്ച് തീർത്ത ചായഗ്ലാസ് തിണ്ണയിലേക്ക് വച്ച്…

രമ:”ഞാനിറങ്ങട്ടെ …നന്ദു മോന് ചായ കൊടുക്ക് സാവിത്രിയേച്ചി… “പറഞ്ഞ് എഴുന്നേറ്റ് തിരിഞ്ഞ രമയെ നോക്കി…

നന്ദൻ :” രമേച്ചിയുടെ കാലിന് എന്ത് പറ്റി… മുടന്തുന്നുണ്ടല്ലോ….? “..

ആ ചോദ്യത്തിന് മറുപടി പറഞ്ഞത് തന്റെ അമ്മയായിരുന്നു….

സാവിത്രി: “ന്റെ നന്ദാ… രണ്ട് ദിവസം മുൻപ് മാളു കയറു പൊട്ടിച്ച് പോയി പടിഞ്ഞാറ്റയിലെ വാഴ അത്രെയും തിന്നു തീർത്തു… അതിനെ പിടിച്ചു തിരികെ വരുമ്പോൾ ആ തോട്ടിലെ കല്ലിൽ വഴുക്കി വീണതാ …. പാവം നല്ല വേദനയുണ്ടവൾക്ക്… ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞിട്ട് അവൾ കേൾക്കുന്നുമില്ല….”

നന്ദൻ : ” മ്മ്… “… ന്ന്… മൂളി… വേദന കുറവുണ്ടോ..”

രമ :” കുറവുണ്ട്…ഞാൻ കുഴമ്പ് വാങ്ങി തേച്ചിരുന്നു നന്ദു മോനേ …. അല്ലെങ്കിലും ആ പയ്യൊരു അഹങ്കാരിയാണ് സാവിത്രിയേച്ചിയേ…. കഴിഞ്ഞ പനയ്ക്കലെ കളംപാട്ടിന്റെ അന്നും ചില്ലറ ഒന്നുമല്ല.. ആ തെക്കേ ചിറയിലിട്ട് എന്നെ ഓടിച്ചത് …” ഇനി അങ്ങേരെ കാത്തു നിന്നാൽ എന്റെ ക്ടാക്കളുടെ കഞ്ഞികുടി മുട്ടും…ആ പയ്യിനെ അഴിച്ച് മാറ്റി കെട്ടാനുള്ളതാണ്…. ” അത്‌ കഴിഞ്ഞ് അമ്പലത്തിലോട്ട് വരാം… നന്ദു മോന് ചായ കൊടുക്ക് സാവിത്രിയേച്ചിയേ.. ഞാനിറങ്ങട്ടെ നന്ദുട്ടാ… ” ന്ന് പറഞ്ഞ് തിരിഞ്ഞതും..

നന്ദൻ : ” രമേച്ചി അവിടെ നിന്നെ…. ” പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് നീട്ടിയിട്ട്..
” രമേച്ചി ഹോസ്പിറ്റലിൽ പോ.. ” ന്ന് പറഞ്ഞതും…

“തന്നോടുള്ള വാത്സല്യമാണോ… ഇനി പണം നീട്ടിയതിന്റെ സന്തോഷമാണോ എന്നറിയില്ല.. വാങ്ങാൻ മടിച്ച് തന്റെ അമ്മയെ നോക്കി നിന്ന
രമേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു…. അമ്മ
തലയാട്ടിയതും ആ പണം വാങ്ങി ചുംബിച്ച് നെറുകയിൽ തൊട്ടു ….അവർ മുടന്തി മുടന്തി
നടന്നകലുന്നതും നോക്കിയിരുന്നു…

സാവിത്രി :” ചായ ഇല്ലല്ലോ മോനേ… രാവിലെ എല്ലാവർക്കും കൊടുത്ത് ബാക്കി ഇരുന്നതാ രമയ്ക് കൊടുത്തത്… കാപ്പിയിടട്ടെ.. ”

നന്ദൻ :” വേണ്ടമ്മേ ….വരുന്ന വഴിയ്ക്ക് ഒരെണ്ണം
കുടിച്ചു …. ”

സാവിത്രി :” എങ്കിൽ ഞാൻ ഇറങ്ങട്ടെ….മോൻ കുളിച്ചിട്ട് അമ്പലത്തോട്ട് വാ… അവിടുന്ന് കാപ്പി കഴിക്കാം…താക്കോൽ ജനലിന്റെ സൈഡിൽ ഇരിപ്പുണ്ട്…. ”

1 Comment

Add a Comment
  1. ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *