” എന്റെ നന്ദേട്ടൻ മനസ്സ് കൊണ്ടുപോലും ചീത്ത യാകാത്തിടത്തോളം കാലം ഈ അഞ്ജലിയും ചീത്തയാകില്ല.. ” എന്ന വാക്കുകൾ നന്ദന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു ….
……………………………………………………………………………
ശാന്തമായ ആഴിയ്ക്ക് നടുവിൽ കൊടുങ്കാറ്റ്
പിടിച്ച… മനസ്സുമായാണ് നന്ദൻ പനയ്ക്കൽ അമ്പല നടയിലേക്ക് ചെന്ന് കയറിയത്… ദേവിയുടെ നാലമ്പലത്തിന് ചുറ്റുമുള്ള…നനഞ്ഞു തോർന്ന കൽ
വിളക്കിൽ… ദീപങ്ങൾ തെളിയിച്ച് തുടങ്ങിയിരുന്നു ..
അമ്പലത്തിന്റെ മതിൽക്കെട്ടുകൾ ചിരാതുകൾ കൊണ്ട് മൂടിയപ്പോൾ ഭംഗി കൂടിയതായ് നന്ദന് തോന്നി…. ആയിരം ദീപങ്ങളുടെയും വൈദ്യുത വിളക്കകളുടെയും വെളിച്ചത്തിൽ ആ അമ്പല മുറ്റമാകെ പകൽ പോലെ തോന്നിയവന് ..
ശ്രീകോവിലിനുള്ളിൽ കത്തിയ ദീപങ്ങളുടെ പ്രഭയിൽ…. സ്വർണ്ണാഭരണ വിഭൂഷിതയായ പനയ്ക്കൽ ഭഗവതി അതീവ സുന്ദരിയായി തിളങ്ങുന്ന പോലെ….നന്ദൻ ദേവിയുടെ നടയിൽ തൊഴുത് … ശാന്തിക്കാരൻ കൈവെള്ളയിൽ ഇട്ട് തന്ന ചന്ദനം നെറ്റിയിൽ ചാർത്തി തിരിഞ്ഞതും..
ഭഗവതിയുടെ കൽമണ്ഡപത്തിലെ ചുറ്റു വിളക്കിൽ എണ്ണ പകരുന്ന അഞ്ജലിയെ ആണ് ആദ്യം കണ്ടത്… കൂടെ പാറുക്കുട്ടിയെ എടുത്ത് ലെച്ചുവും നിൽപ്പുണ്ട്…എന്നെ കണ്ടതും ലക്ഷ്മി “നന്ദേട്ടാന്ന്” വിളിച്ചതും അഞ്ജലി ഒന്ന് തല തിരിച്ച് നോക്കിയിട്ട് വിളക്കുകൾ തെളിയിച്ചു തുടങ്ങി… ഉച്ചയ്ക്ക് തന്റെ കോലം കണ്ട് പേടിച്ചതിനാൽ…അരിശം പൂണ്ട് നിൽക്കുവാണെന്ന് തോന്നി… അവളെ തന്നെ നോക്കി നിന്നതും നന്ദന്റെ മിഴികൾ അറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു … കൈകൾ നീട്ടിയിട്ടും വരാൻ മടിച്ച പാറുക്കുട്ടിയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ..നന്ദന്റെ മുഖത്തേക്ക് ഒളിക്കണ്ണിട്ട് നോക്കുന്ന ലക്ഷ്മിയെ ഇത്തവണ നന്ദൻ ശ്രദ്ധിച്ചതേയില്ല … ചുറ്റു വിളക്കുകൾ മുഴുവൻ തെളിയിച്ച് തന്റെ അടുത്തേക്ക് വന്ന് ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം…
അഞ്ജലി : ” ആഹാ… ഇപ്പോൾ എന്താ ഒരു ഭക്തി… ”
എന്റെ കള്ളുകുടിയൻ തെമ്മാടിയ്ക്ക്…. ”
അവൾ പുച്ഛത്തോടെ ചിരിച്ചു തമാശ പറഞ്ഞത് കേട്ടിട്ടും …. അവന് ചിരിക്കാൻ കഴിഞ്ഞില്ല…
അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് …
അഞ്ജലി : ” ഹെലോ … മിസ്റ്റർ…. താങ്കളുടെ കെട്ടിറങ്ങിയില്ലേന്ന്… ” ചോദിച്ചതും അവളെ നോക്കി നന്ദൻ പുഞ്ചിരിച്ചു പോയ് …
അഞ്ജലി : “നീ ചിരിക്കണ്ട…നിനക്ക് ഞാൻ വെച്ചിട്ടുണ്ട്… വീട്ടിലോട്ട് വാ.. തരാം …” മെന്ന് പറഞ്ഞവൾ മുഖം വീർപ്പിച്ചു…
അത് കേട്ട് ലക്ഷ്മി എന്നെ നോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു … അഞ്ജലി താൻ വിചാരിച്ചത് പോലെ ദേഷ്യത്തിൽ അല്ലെന്ന് മനസിലായെങ്കിലും….നന്ദന്റെ മനസ്സ് വല്ലാതെ അസ്വസ്തമായിരുന്നു… തന്റെ അഞ്ജലികുട്ടിയോട് അരുതാത്തതെന്തോ ചെയ്ത് പോയിരിക്കുന്നു … എന്ന കുറ്റബോധം കൊണ്ടവന്റെ മനസ്സ് നീറി ….
അഞ്ജലി : “മുഖമൊക്കെ ഇരിക്കുന്നത് കണ്ടില്ലേ… നന്ദേട്ടൻ വല്ലതും കഴിച്ചോ….?”
ഇല്ലെന്ന് പറഞ്ഞതും …
അഞ്ജലി :” ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ…വേഗം ചെല്ല്… ഞങ്ങൾ കാവിലോട്ട് പോകുവാ… “അവൾ തിരിഞ്ഞ് ഒന്നുകൂടി നോക്കിയിട്ട്… “തീരുന്നതിനു മുൻപേ പോയ് കഴിച്ചിട്ട് വാ….”
അവർ പോയതും നന്ദൻ തറവാട്ടിലേക്കു നടന്നു ….
പന്തലിലേക്ക് കയറിയ തന്നെ നോക്കി ആഹാരം കഴിയ്ക്കുന്നവരിൽ ചിലർ കളിയാക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു ….നന്ദൻ ആഹാരം കഴിച്ച് അമ്പലക്കുളത്തിന്റ അതിരിലായ് ചാഞ്ഞു നിന്നിരുന്ന മരചില്ലകളുടെ നിഴലുകൾ തഴുകുന്ന …. നിശബ്ദതയുടെ നെടുവീർപ്പുകൾ തങ്ങിയ…ആ നീണ്ട ഇടവഴിയിലൂടെ പടിഞ്ഞാറ്റേ കാവിലേക്ക് നടന്നു …. അവിടേയ്ക്ക് ചെല്ലുമ്പോൾ
സർപ്പക്കാവിൽ കുരുത്തോലകളാലും…. തൂക്കു വിളക്കുകളാലും അലങ്കരിച്ച മണിപന്തലിൽ…
പുള്ളുവൻ പാട്ടിന്റെയും വീക്ക് ചെണ്ടയുടെയും
അകമ്പടിയോടെ…. പഞ്ചവർണ്ണപ്പൊടികളാൽ
നാഗരാജാവിന്റെയും ഭഗവതിയുടെയും തിരുരൂപം വരച്ച് സർപ്പക്കളംമെഴുതി തുടങ്ങിയിരുന്നു….
പന്തലിന്റെ ഒരു കോണിലായ് തൊഴുകൈയ്യോടെ അഞ്ജലിയും ലക്ഷ്മിയും മറ്റുള്ളവരും നിൽക്കുന്നുണ്ട് …പെട്ടന്ന് എന്നെ കണ്ടതും അടുത്തേക്ക് വന്ന…

ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു