പെട്ടന്ന് തിരിഞ്ഞതും പിറകിൽ വിപിനെ കണ്ട്
സത്യത്തിൽ അഞ്ജലി ഞെട്ടി പോയിരുന്നു…
നെഞ്ചിൽ കയ്യമർത്തി ഒരു ദീർഘ നിശ്വാസമെടുത്ത് വിട്ടു….
അഞ്ജലി : ” ഹോ… നീ ആയിരുന്നോ വിപിനെ… പേടിച്ചു പോയല്ലോ … ”
വിപിൻ : “അഞ്ജലി ചേച്ചി ഇത്രയും പേടിതൊണ്ടി ആയിരുന്നോ… എന്നെ കണ്ട് പേടിയ്ക്കാൻ ഞാൻ അത്രയ്ക്ക് ഭീകരൻ ആണോ..? ”
മദ്യത്തിന്റെ ദുർഗന്ധം വമിയ്ക്കുന്ന വിപിന്റെ സാമിപ്യം.സത്യത്തിൽ അവൾക്ക് ആരോചകമായി തോന്നിയെങ്കിലും..നീരസം മുഖത്ത് കാണിക്കാതെ..
അഞ്ജലി : ” അല്ലെങ്കിലും മിണ്ടാതെ വന്നു പിറകിൽ നിന്നാൽ.. ആരായാലും പെട്ടന്ന് പേടിയ്ക്കില്ലേ…
അല്ലാതെ നിന്നെ ആർക്കാണ് ഇവിടെ പേടി… ”
പറഞ്ഞവൾ പാത്രം കഴുകാൻ തുടർന്നു..
വാതിലിന് വെളിയിലേക്ക് എത്തി നോക്കിയിട്ട് അവളുടെ അടുത്തേയ്ക് കൂടുതൽ നീങ്ങി നിന്ന ശേഷം…
വിപിൻ : “ഞാൻ കുറച്ചു തണുത്ത വെള്ളത്തിനു വന്നതാ..അപ്പോൾ ചേച്ചിയുടെ ആ മുടികെട്ടിയുള്ള നിൽപ്പുണ്ടല്ലോ..”അമ്പോ.. അങ്ങനെ ചേച്ചിയേ കാണാൻ ഭയങ്കര സെക്സിയാണ്..ആരായാലും ഒന്ന് നോക്കി നിന്നു പോകും …തെറ്റു പറയാൻ പറ്റില്ല ..” സത്യത്തിൽ ചേച്ചിയ്ക്ക് സാരിയേക്കാൾ ചേരുന്നത് നൈറ്റിയാണ് … പക്ഷെ എനിക്കിഷ്ടം … ആ ഫോട്ടോയിലെ പോലെ… ” ഒന്നുമില്ലാതെ… കാണാനാണ്…”
അവന്റെ ആ സംസാരം കേട്ടതും തന്റെ കാതുകളെ വിശ്വസിക്കാനാവാതെ അഞ്ജലി ഞെട്ടിത്തരിച്ചു പോയിരുന്നു …ഉണ്ടക്കണ്ണുകൾ വിടർത്തി വിപിനെ ദേഷ്യത്തിൽ കലിതുള്ളി തുറിച്ചു നോക്കി… തന്റെ മുന്നിലായ് വന്ന് വട്ടം നിന്നവനെ …. മുട്ടുകയ്യാൽ ശക്തമായി തള്ളി മാറ്റി… ഫ്രിഡ്‌ജിൻ്റെ അടുത്തേക്ക് പോയി…അതിന്റെ ഉള്ളിൽ നിന്ന് കുറച്ച് ഐസ് കട്ടകളെടുത്ത് വിപിന് നേരെ നീട്ടി….
അഞ്ജലി : “ഇതാ കൊണ്ടുപോ…തണുത്ത വെള്ളമില്ല തീർന്നു..പിന്നെ ഞാൻ ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ അതെൻ്റെ വീക്ക്‌നെസ്സായി നീ കാണരുത്… എന്റെ അനിയത്തിയുടെ ഭർത്താവ് എന്ന കൺസിഡറേഷൻ മാത്രമാണ് നിനക്ക് തരുന്നത്….”ഒരിയ്ക്കൽ കൂടി ആ വൃത്തികെട്ട വാ കൊണ്ട് ഇതാവർത്തിച്ചാൽ… നിന്റെ ചെകിട് അടിച്ച് ഞാൻ പൊളിക്കും ..”
അത് കേട്ടതും മദ്യപിച്ചു ലക്ക്കെട്ട വിപിന് സത്യത്തിൽ കലി കയറിയിരുന്നു… അഞ്ജലിയുടെ കയ്യിൽ നിന്നും ഐസ് കട്ട വാങ്ങിയതും…
പെട്ടെന്നവളുടെ തോളിൽ പിടിച്ച് ഡോറിന്റെ സൈഡിലെ ഭിത്തിയിലേക്ക് തള്ളി… ചേർത്ത് പിടിച്ചു നിർത്തി കഴിഞ്ഞിരുന്നു ….
അഞ്ജലി സ്വപ്നത്തിൽ പോലും അവന്റെ ഭാഗത്ത് നിന്നും …അങ്ങനൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല…അവൾ കുതറിയതും …”അടങ്ങി നിക്കെടി അവിടെ.. “ന്ന് പറഞ്ഞവൻ അരക്കെട്ടിൽ ഇടതു കൈ ശക്തമായി ചുറ്റിപിടിച്ച് തന്റെ ശരീരത്തോട് ചേർത്തമർത്തി…
വിപിൻ : ” അത്രയ്ക്ക് ധൈര്യം ഉണ്ടോടി നിനക്ക് … കൂടുതൽ ശീലാവതി ചമയല്ലേ ….നീ പാവ മാണല്ലോ എന്ന് കരുതി …കുറച്ചു താഴ്ന്നു തന്നപ്പോൾ.. തലയിൽ കയറാൻ നോക്കല്ലേ…”
അതും പറഞ്ഞ് തന്റെ മുഖത്തിനടുത്തേയ്ക്ക് തല അടുപ്പിച്ചതും അഞ്ജലി പേടിച്ച് തല വെട്ടിച്ചു….
കുറച്ചു മുൻപ് വരെ ചേച്ചിയെന്ന് വിളിച്ചിരുന്നവന്റെ പെട്ടെന്നുള്ള മാറ്റം അവളെ അമ്പരപ്പിച്ചിരുന്നു…. ഭയം ഉള്ളിലേക്ക് കയറിയെങ്കിലും… പെട്ടന്ന് മുൻപ് ധൈര്യം സംഭരിച്ച്….
അഞ്ജലി : ” വിട് വിപിൻ…വിടാൻ… ഇല്ലെങ്കിൽ എൻ്റെ സ്വഭാവം മാറും…”
വിപിൻ : “ഇല്ലെങ്കിൽ നീ എന്ത് ചെയ്യും… ഉച്ചത്തിൽ നിലവിളിയ്ക്കുമോ… അപ്പോൾ ആര് വന്ന് രക്ഷിക്കും….ബോധമില്ലാതെ കിടന്നുറങ്ങുന്ന നിന്റെ ഭർത്താവ് നന്ദനോ … അതോ വേറാരെങ്കിലുമോ…”എല്ലാവരും പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്…എനിയ്ക്ക് നിന്നെ പിറന്നപടിയിൽ ഒന്ന് കാണണം. അത്രയേ വേണ്ടു… ”
അഞ്ജലി : “പ്ഫാ പട്ടി… നിന്റെ അമ്മയോടോ പെങ്ങളോടോ പോയ് ചോദിയ്ക്കേടാ… നിന്നെ പോലുള്ള…. ഞാഞ്ഞൂലുകളിൽ നിന്നും… എന്നെ രക്ഷിക്കാൻ എന്റെ നന്ദേട്ടൻ വേണമെന്നില്ല … എന്നെ രക്ഷിക്കാൻ എനിക്ക് അറിയാം….”

ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു