ഒടുവിൽ ആ നോട്ടം ചെന്നവസാനിച്ചത് റോസിലാണ്.
അല്ലെങ്കിലേ പാതി ജീവൻ പോയി നിൽക്കുന്ന റോസിന് ആ നോട്ടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ കണ്ണുകൾ മറിഞ്ഞുതുടങ്ങി…
ഒരു നിമിഷം പോലും കളയാതെ, കൂർത്ത നഖങ്ങളുമായി ആ രൂപം റോസിന് നേരെ കുതിച്ചു.
ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. റോസിനെ തൊടുന്നതിന് തൊട്ടുമുമ്പ് ഞാൻ ചാടി വീണു.
മറ്റൊന്നും നോക്കിയില്ല, ആ രൂപത്തിന്റെ നീളൻ മുടിയിൽ പിടിച്ച്, സർവ്വ ശക്തിയുമെടുത്ത് കാട്ടിലേക്ക് ഒരൊറ്റ ഏറ്!
കുട്ടിയായതുക്കൊണ്ട് തന്നെ ഒരു ചാക്ക് കെട്ട് പോലെ അത് ഇരുട്ടിലേക്ക് തെറിച്ചുപോയി.
ഈശ്വരാ ഈ പാപങ്ങളൊക്കെ ഞാൻ എവിടേക്കൊണ്ട് പോയി കഴുകി കളയും… 😐
”ഓടിക്കോ…!!”
എന്റെ അലർച്ച കേട്ടതും എല്ലാവരും ജീവനും കൊണ്ട് ഓടി. പിന്നാലെ ഞാനും വെച്ചുപിടിച്ചു.
മീറ്ററുകൾ കിലോമീറ്ററുകൾ പോലേ തോന്നി..
ടാറിട്ട റോഡിലേക്ക് കാലുകുത്തിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
കിതപ്പ് മാറ്റാൻ പാടുപെടുന്നതിനിടയിൽ,ഞാൻ വീണ്ടും ആ വഴിയിലേക്ക് നോക്കി.
കുട്ടിയില്ലപകരം,ദൂരേ മങ്ങിത്തുടങ്ങിയ മഞ്ഞിൽ രണ്ട് രൂപങ്ങൾ. ഒരു സ്ത്രീയും പുരുഷനും!
അവർ അനങ്ങാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്. അവരുടെ കണ്ണുകളിലെ രൂക്ഷത ആ ദൂരത്തു നിന്നുപോലും എനിക്ക് അറിയാമായിരുന്നു.
പടച്ചോനെ… ഞാൻ വലിച്ചെറിഞ്ഞ ആ പ്രേത പെണ്ണിന്റെ മാതാപിതാക്കൾ ആയിരിക്കുമോ ഇവർ?’ഞാൻ ആ കുട്ടിയെ എടുത്തെറിഞ്ഞത് അതിന്റെ തന്തയും തള്ളയും കണ്ടോ ആവോ? ഇനിയിപ്പോ മകൾക്ക് കിട്ടിയ ഏറിന് പകരം ചോദിക്കാൻ വന്നതാവുമോ?
പല പല ചിന്തകൾ തലയിൽ ഉദിച്ചതും, കട്ടപിടിച്ച മഞ്ഞ് വീണ്ടും ഒഴുകിയെത്തി. ആ രൂപങ്ങളെ മെല്ലെ വിഴുങ്ങി, കാഴ്ചയിൽ നിന്നും മറച്ചു.
തുടരണോ……?

Yes thudaru
Keep going