നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​”വാ… നമുക്ക് പോകാം…”

 

​ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

​വലതു കൈയിൽ റോസിനെയും, ഇടതു കൈയിൽ കൃതികയെയും ചേർത്തുപിടിച്ച്, മേഘം മൂടിയ ആ കൂരിരുട്ടിൽ ഞങ്ങൾ പിന്നോട്ട് നടന്നു…

 

​വെക്കുന്ന ഓരോ ചുവടിലും എന്റെ ഹൃദയമിടിപ്പ് എന്തെന്നില്ലാതെ കൂടിക്കൊണ്ടിരുന്നു…. ഒരുപക്ഷെ ഇതിനു മുൻപ് ഇവിടേ നടന്ന കാര്യങ്ങൾക്കൊണ്ടാവാം…

 

ഈ കാടിന് മുഴുവൻ തീയിട്ടാലും ഇത്രക്കും പുകവരുമോ എന്ന രീതിയിൽ ഞങ്ങളെ മഞ്ഞ് പൂർണമായും മൂടിയിരുന്നു.എന്നിരുന്നാലും

​മുന്നോട്ട് നടക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല….

 

​കൃതിക യാതൊരു പ്രതികരണവുമില്ലാതെ എന്റെ ഒപ്പം നടന്നുവരുന്നുണ്ട്. റോസാണെങ്കിൽ എന്റെ കൈയിൽ നഖം അമർത്തിപ്പിടിച്ച് ടാറ്റൂ വരക്കുകയായിരുന്നു… 😐

 

​കുറച്ചു ദൂരം നടന്നതേയുള്ളൂ.​പെട്ടെന്നെന്റെ കാലുകൾ തനിയെ നിന്നു.

​മുന്നിലെ കാഴ്ച കണ്ട് എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

 

​കട്ടപിടിച്ച മഞ്ഞിന്റെ പുകച്ചുരുളുകൾക്കിടയിൽ… ഏകദേശം പത്ത് മീറ്റർ അകലെയായി…

​ഒരു മനുഷ്യരൂപം! പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഒരാൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി….​ആരൊക്കെയോ മഞ്ഞിലൂടെ ഞങ്ങൾക്ക് നേരെ നടന്നു വരുകയാണ്…!

 

 

മുന്നിൽ ആ രൂപം കണ്ടതും എന്റെ കാലുകൾ തനിയെ പിന്നോട്ട് വലിയാൻ തുടങ്ങി.

 

​പക്ഷേ പ്രശ്നം അതല്ല, എന്റെ കാലുകൾ പിന്നോട്ട് പോകുന്തോറും, മുന്നിലെ പുകമറയ്ക്കുള്ളിലെ രൂപങ്ങൾ ഞങ്ങളുടെ മുന്നിലോട്ട് വന്നുകൊണ്ടിരിക്കുന്നുണ്ട്…

 

ഇനി ഒരുപക്ഷെ തിരിച്ചു പോയ ആ പെണ്ണ് തന്റെ ടീമിനെക്കൊണ്ട് വീണ്ടും വന്നതായിരിക്കുമോ..? അതോ ഈ കാട്ടിൽ തന്നേ അന്തിയുറങ്ങുന്ന പ്രേതങ്ങൾ ആയിരിക്കുമോ..?

 

എന്ത് തന്നെയായാലും ​ഓടിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാര്യമുണ്ടെന്ന് തോന്നിയാലും കാലുകൾ അതിന് സമ്മതിക്കില്ല….

 

​ഞാൻ മെല്ലെ റോസിന്റെയും കൃതികയുടെയും കൈകളിലെ പിടി വിട്ടു.

 

​”രണ്ടാളും… കുറച്ച് പുറകോട്ട് മാറി നിക്ക്…”

 

​ശബ്ദം താഴ്ത്തിയാണെങ്കിലും അതിലൊരു ആജ്ഞയുണ്ടായിരുന്നു. അവർ പേടിയോടെ ഒന്ന് പരുങ്ങി നിന്ന ശേഷം രണ്ട് ചുവട് പിന്നോട്ട് വെച്ചു.

 

“ദേവാ വേണ്ടാ…. ”

 

അത്രയും നേരം മിണ്ടാതിരുന്ന കൃതിക അതും പറഞ്ഞുക്കൊണ്ടേൻറെ കയ്യിൽ പിടിച്ചു. അത് വരെയും ഉണ്ടാവാത്ത ഭയം ഞാൻ അവളുടെ കണ്ണുകളിൽ കണ്ടു…

 

“ഒന്നും സംഭവിക്കില്ല…”

 

അവളുടെ കൈ എന്റെ കയ്യിൽ നിന്നും വിടുവിച്ചുക്കൊണ്ട് ഞാൻ അവരോടായി പറഞ്ഞു…

 

അവരൊന്ന് പരുങ്ങി നിന്ന ശേഷം, പേടിയോടെയാണെങ്കിലും രണ്ട് ചുവട് പിന്നോട്ട് വെച്ചു.

 

​ഇനി ഞാൻ… ഞാൻ മാത്രം!

 

കാത്തുനിൽക്കാൻ സമയമില്ല. ഭയത്തെ ദേഷ്യം കൊണ്ട് മറികടക്കാൻ ഞാൻ തീരുമാനിച്ചു. സർവ്വ ധൈര്യവും സംഭരിച്ച്, മുന്നിലെ മഞ്ഞിലേക്ക് ഞാൻ കുതിച്ചു.

​അവ്യക്തമായ ആ രൂപത്തിന് നേരെ, വായുവിൽ ഉയർന്ന് നെഞ്ചിൻകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ട്!

 

“ദേവ്യേ….. ”

 

ആ രൂപം ദയനീയമായി നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് മറിഞ്ഞു വീണു.

 

​ആ വീഴ്ചയുടെ ആഘാതത്തേക്കാൾ എന്നെ പിടിച്ചുലച്ചത് ആ ശബ്ദമായിരുന്നു. എവിടെയോ കേട്ട് മറന്ന, വളരെ പരിചിതമായ വൃത്തികെട്ട ശബ്ദം…. 🤔

 

​പക്ഷേ, ചിന്തിച്ചു നിൽക്കാൻ സമയം കിട്ടിയില്ല…

 

“എടാ……”

 

​പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം വെപ്രാളത്തോടെ പാഞ്ഞടുത്തു.

​വാക്കുകൾ എന്റെ തലച്ചോറിലെത്തും മുൻപേ, എന്റെ ശരീരം പ്രതികരിച്ചു കഴിഞ്ഞിരുന്നു.

 

ഇടംകൈ കൊണ്ടൊരു ഒന്നൊന്നര അടി!

 

​അടി കൊണ്ടതും ആ രൂപവും കറങ്ങിത്തിരിഞ്ഞ് ആദ്യത്തെവന്റെ ദേഹത്തേക്ക് തന്നെ മറിഞ്ഞു വീഴുന്നത് ആ ചെറിയ വെളിച്ചത്തിലും മഞ്ഞിലും ഞാൻ കണ്ടു…

 

​രണ്ടാമത്തെ രൂപവും നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ മാത്രമാണ് എന്റെ കിതപ്പ് ഒന്ന് കുറഞ്ഞത്…

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *