നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​”ഇതൊക്കെ ആരാടി…?”

 

​”ആവോ… എനിക്കെങ്ങനെ അറിയാം…”

 

​അവരിൽ നിന്നും കണ്ണെടുക്കാതെ,അവൾ മറുപടി പറഞ്ഞു….

 

“പിന്നേ നീന്നേയെന്തിനാ ഈ രാത്രി നേരത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത്….. ”

 

“എടാ ചെക്കാ നീയൊന്ന് മിണ്ടാതെ ഇരി അവരെന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ….”

 

എന്റെ മറുപടി കേൾക്കുന്നുണ്ടെങ്കിലും കൃതികയുടെ ശ്രദ്ധ പൂർണമായും അവരിൽ തന്നെയായിരുന്നു….

 

“എടീ… നീ കാര്യം…. ”

 

പറഞ്ഞു തീരുന്നതിനുമുന്ബെ റോസ് എന്റെ വായപൊത്തി…

 

അവളുടെ വായ ഞാൻ ആദ്യമേ പൊത്തിയതുക്കൊണ്ട് മറുപടിക്കായി കണ്ണുകളെയാണ് ഞാൻ ആശ്രയിച്ചത്…

 

അവൾ കണ്ണുകൾ കൊണ്ട് ‘അങ്ങോട്ട് നോക്ക്’ എന്ന രീതിയിൽ വണ്ടിയുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു.

 

​അവളുടെ ആ നോട്ടം കണ്ടതും ഞാൻ മെല്ലെ തല തിരിച്ചു.

 

​ആ പെണ്ണ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോൺ പുറത്തെടുക്കുന്നത് ഞാൻ കണ്ടു.

​വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോട് ചേർത്തു. ആർക്കോ വിളിക്കുകയാണ്… മുഖത്തെ ഭാവം കണ്ടിട്ട് നല്ല അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നുന്നു…

 

ആ നിശബ്ദതയിൽ കാറിന്റെ നേരിയ മുഴക്കത്തിന് മുകളിലൂടെ അവളുടെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.

 

​”Sir, we failed…”

 

​അവളുടെ സംസാരരീതിയിൽ നിന്നും, മറുതലക്കൽ ഉള്ളത് അവളുടെ ബോസ് ആണെന്ന് വ്യക്തമായിരുന്നു. പരാജയം സമ്മതിക്കുമ്പോഴും അവളുടെ ശബ്ദത്തിൽ വലിയൊരു ഞെട്ടലുണ്ടായിരുന്നു.

 

​”No, listen to me… Something is wrong here.”

 

​അവൾ ചോര പുരണ്ട ഷർട്ടിൽ കൈ അമർത്തിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അസ്വസ്ഥതയോടെ നടന്നു.

 

​”There is a change… It’s not like the previous loops. I repeat, something has changed significantly this time!”

 

അതു വരെയും സാധാരണമായി പോയിക്കൊണ്ടിരുന്ന സംഭാഷണത്തേ മാറ്റിമറിക്കുന്നതായിരുന്നു ആ വാക്കുകൾ…

 

‘ലൂപ്പ്’…!

 

​അവളുടെ വായിൽ നിന്നും ആ വാക്ക് വീണതും, എന്റെ തലയ്ക്കുള്ളിൽ ഇടിമുഴക്കം ഉണ്ടായതുപോലെ തോന്നി.

 

അതുവരെ ഉണ്ടായിരുന്ന എല്ലാ പേടിയും മാറി, വലിയൊരു ഞെട്ടൽ എന്നെ വരിഞ്ഞുമുറുക്കി.

 

​മുൻപ് നടന്ന ലൂപ്പുകളോ…?

 

​എന്റെ കണ്ണുകൾ സംശയം കൊണ്ട് കൂർത്തു…

 

ഇവർക്ക് ഇതെങ്ങനെ അറിയാം…?

​ഇവർ ഇതിന്റെ ഭാഗമാണോ… അതോ ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് ഇവരാണോ?

​ചോദ്യങ്ങൾ എന്റെ തലച്ചോറിനെ കാർന്നുതിന്നാൻ തുടങ്ങി. ഞാൻ ശ്വാസം വിടാൻ പോലും മറന്ന്, അന്തംവിട്ട് ആ പെണ്ണിനെ തന്നെ നോക്കിയിരുന്നു.

 

അവൾ ഫോൺ ഒന്നുകൂടി ചെവിയിൽ അമർത്തിപ്പിടിച്ചു.

 

​”If we are proceeding with the plan, we need more men… Just increase the team strength. We can’t handle this with the current squad.”

 

​അവളുടെ വാക്കുകളിൽ നിന്നും, അവർ നേരിട്ടത് സാധാരണ ഒരു പ്രശ്നമല്ലെന്നും, കാര്യങ്ങൾ അവരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണെന്നും വ്യക്തമായിരുന്നു…

 

“Understood Sir… We will wait for your command.”

 

​പല്ലുകൾ അണച്ചുകൊണ്ട്, ഉള്ളിലെ അമർഷം പരമാവധി കടിച്ചമർത്തി അവൾ പറഞ്ഞു.

 

​കാൾ കട്ട് ചെയ്തതും, അത്രയും നേരം പിടിച്ചുനിർത്തിയ അവളുടെ നിയന്ത്രണം അണപൊട്ടിയിരുന്നു. കയ്യിലിരുന്ന ഫോൺ അവൾ സർവ്വ ശക്തിയുമെടുത്ത് ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. ദൂരെ ഏതോ പാറക്കൂട്ടങ്ങൾക്കിടയിൽ തട്ടി അത് ചിതറുന്ന ശബ്ദം നിശബ്ദതയിൽ മുഴങ്ങി.

 

​പിന്നെ, കലിയിളകിയ ഒരു സിംഹിയെപ്പോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉള്ളിലെ ദേഷ്യം എന്തുചെയ്യണം എന്നറിയാതെ അവൾ വീർപ്പുമുട്ടുകയായിരുന്നു.

 

​പെട്ടെന്ന​വൾ നിന്നു. ശേഷം തിരിഞ്ഞു വന്ന്, തന്റെ സകല കോപവും ആവാഹിച്ച് കാറിന്റെ ബോണറ്റിലേക്ക് ആഞ്ഞൊരു അടി

 

​”ഠോ…!!”

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *