നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​ഞങ്ങൾ മൂന്നുപേരും ശ്വാസമടക്കിപ്പിടിച്ച് ആ പാറയുടെ മറവിൽ പതുങ്ങിയിരുന്നു.

 

​കൃതികയോട് ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു. പക്ഷേ, സാഹചര്യം അതല്ലെന്ന് ബോധ്യമുള്ളതുകൊണ്ട്, സംശയങ്ങളെല്ലാം തൽക്കാലത്തേക്ക് മാറ്റിനിർത്തി, ഞാൻ കണ്ണെടുക്കാതെ ആ വരുന്ന വണ്ടിയെത്തന്നെ നോക്കിയിരുന്നു.

 

​നിമിഷങ്ങൾക്കുള്ളിൽ ആ കാഴ്ച തെളിഞ്ഞു.

 

​കട്ടപിടിച്ച മഞ്ഞിനെ വകഞ്ഞുമാറ്റി, മദമിളകിയ ഒരു കൊമ്പനാനയെപ്പോലെ ആ കറുത്ത ഡിഫൻഡർ ഞങ്ങളുടെ കാഴ്ചയിലേക്ക് പാഞ്ഞു വന്നു!

 

പാഞ്ഞു വന്ന ആ വണ്ടി മലയിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് തന്നെ സഡൻ ബ്രേക്കിട്ടു നിന്നു.

 

​അത് നിന്നതും എന്റെ നെഞ്ചിലൊരു ആളൽ ഉണ്ടായി.

 

​ഞങ്ങളെ കണ്ടിട്ടാണോ അവർ വണ്ടി നിർത്തിയത്…?

 

പാറയുടെ മറവിലായിരുന്നെങ്കിലും, ഹെഡ്‌ലൈറ്റിന്റെ ആ വെളിച്ചം ഞങ്ങളെ ഒറ്റിക്കൊടുത്തോ എന്നൊരു ഭയം എന്നെ പിടികൂടി.

 

​കുറച്ചു നിമിഷങ്ങൾ…

കൊടും മൗനം തളം കെട്ടി നിന്ന നിമിഷങ്ങൾ. വണ്ടിയുടെ എൻജിൻ ഒച്ചയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

 

​ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പെട്ടെന്നാണ് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.

 

​ആ ശബ്ദം കേട്ടതും റോസ് ഒന്ന് ഞെട്ടിവിറച്ചു.പാവം ഇപ്പോൾ തന്നേ ഒരുപാടധികം പേടിച്ചിട്ടുണ്ട്.അതിനാൽ തന്നേ അവളുടെ തൊണ്ടയിൽ നിന്നും എന്തെങ്കിലും തരത്തിൽ ഒരു ശബ്ദം ഉയരുമോ എന്ന് ഞാൻ ഭയന്നു.

 

​രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ, ഞാൻ വേഗം അവളെ എന്നിലേക്ക് വലിച്ച് ചേർത്തു. എന്റെ കൈപ്പത്തികൊണ്ട് അവളുടെ വായ ഞാൻ പൊത്തിപ്പിടിച്ചു.​അവളുടെ ഹൃദയത്തിന്റെ താളം എന്റെ കൈകളിൽ നിന്നും എനിക്ക് മനസ്സിലാക്കാമായിരുന്നു…

 

ഞാൻ കണ്ണിമ ചിമ്മാതെ, കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നത് ആരാണെന്നറിയാൻ ആ കാറിലേക്ക് തന്നെ നോക്കിയിരുന്നു….

 

പിൻസീറ്റിലെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ രൂപത്തെ കണ്ടതും എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി.

 

​കറുത്ത കോട്ടും സ്യൂട്ടും ഒക്കെ ഇട്ട്, ഒരു ഹോളിവുഡ് സിനിമയിലെ നായികമാരെ അനുസ്മരിപ്പിക്കുന്ന ഒരു ഒന്നൊന്നര ഐറ്റം!

 

​ഈ കൂരിരുട്ടിലും തിളങ്ങുന്ന സൗന്ദര്യം.

 

ഭയത്തിൽ നിൽക്കുമ്പോഴും, മുന്നിൽ നിൽക്കുന്ന സൗന്ദര്യത്തെ ആസ്വദിക്കാൻ കാണിക്കുന്ന എന്റെ മനസ്സിന്റെ ആ ഒരു ഇത് ഉണ്ടല്ലോ, അത് സമ്മതിച്ചു കൊടുക്കണം.

 

​തൊട്ടുപിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മറ്റൊരാൾ ഇറങ്ങി. ഏകദേശം ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന, അതേ വേഷം ധരിച്ച ഒരുത്തൻ.

 

​പണ്ടേ ആണുങ്ങളെ നോക്കി സമയം കളയാൻ എനിക്ക് വലിയ താല്പര്യമില്ലാത്തതുകൊണ്ട്, ഞാൻ അവനേ നൈസായിട്ടങ്ങ് ഒഴിവാക്കി. ശേഷം എന്റെ കണ്ണുകൾ ഒരു സ്കാനർ പോലെ ആ പെണ്ണിലേക്ക് തന്നെ ലോക്ക് ചെയ്തു.

 

​എന്റെ ആ നോട്ടത്തെ സഹായിക്കാൻ എന്നവണ്ണം, അവൾ പെട്ടെന്ന് തന്റെ കറുത്ത കോട്ട് ഊരിമാറ്റി.

 

​മുഖത്ത് എന്തോ വലിയ അസ്വസ്ഥതയും വെപ്രാളവും ഉള്ളതുപോലെ…

 

ഊരിയ കോട്ട് അവൾ ദേഷ്യത്തിൽ കാറിനുള്ളിലേക്ക് തന്നെ വലിച്ചെറിഞ്ഞു.

 

​പക്ഷേ, ആ കോട്ട് മാറിയതും ഹെഡ്ലൈറ്റിന്റെ വെളിച്ചം അവളുടെ വെളുത്ത ഷർട്ടിൽ പതിച്ചു.

 

അത്രയും നേരം കണ്ട മാലാഖയുടെ രൂപം മാറി പകരം ചെകുത്താന്റെ രൂപം എന്റെ മനസ്സിലേക്ക് ചേക്കേറി…

 

​വെളുത്ത ഷർട്ടിൽ നിറയെ അഴുക്കും ചെളിയും മാത്രമല്ല…

​നല്ല ചുവന്ന ചോരപ്പാടുകളും ഉണ്ടായിരുന്നു!..

 

“ശേ… നിനക്ക് കുറച്ച് നേരത്തേ വരായിരുന്നില്ലേടാ…”

 

​എന്റെ കയ്യിലെ മാംസത്തിൽ അമർത്തി നുള്ളിക്കൊണ്ട് കൃതിക ശബ്ദമമർത്തി ചോദിച്ചു….

 

​സാഹചര്യം ഇതായിപ്പോയി… അല്ലെങ്കിൽ ഈ സാധനത്തിനെ കാലേ വാരി നിലത്തടിച്ചേനെ ഞാൻ!

 

​വേദന കടിച്ചമർത്തിക്കൊണ്ട്, ശബ്ദം പരമാവധി താഴ്ത്തി ഞാൻ ചോദിച്ചു:

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *