നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

​പക്ഷേ, ആ ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല…

 

​പെട്ടെന്ന് ഇരുട്ടിൽ നിന്നും ടോർച്ചിന്റെ ശക്തമായ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചുകയറി

​കണ്ണുകൾ മഞ്ഞളിച്ചുപോയി…

 

മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലും വ്യക്തമല്ല.

 

​പക്ഷേ, നിൽക്കാൻ സമയമില്ല. വന്നവൻ ആരായാലും അവന്റെ കാര്യത്തിലും ഒരു തീരുമാനമാക്കാം എന്ന് കരുതി ഞാൻ വീണ്ടും കൈ ചുരുട്ടി മുന്നോട്ടാഞ്ഞു.

 

​”എടാ… അടിക്കല്ലേ… ഇത് ഞാനാ… ഞാനാടാ…!”

 

​വെപ്രാളത്തോടെ ആ രൂപം അലറിക്കൊണ്ട്, കയ്യിലിരുന്ന ടോർച്ച് സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിച്ചു.

​ആ വെളിച്ചത്തിൽ തെളിഞ്ഞുവന്ന മുഖം കണ്ടതും, ഓങ്ങിയ കൈ പാതിവഴിയിൽ ഞാൻ പിടിച്ചു നിർത്തി.

 

​ആമി…!

 

​അപ്പോൾ ഈ നിലത്ത് കിടക്കുന്നവർ…?😳

 

ആകാശത്തെ കാർമേഘങ്ങൾ മെല്ലെ മാറാൻ തുടങ്ങി…

​മേഘപാളികൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻ തന്റെ മുഖം പുറത്തേക്ക് കാട്ടി.

 

​വായുവിൽ അരിച്ചിറങ്ങിയ ആ നിലാവെളിച്ചം, മഞ്ഞിലൂടെ തുളച്ചുകയറി നിലത്ത് കിടക്കുന്ന രൂപങ്ങൾക്ക് മേൽ പതിച്ചു…

 

​ആ വെളിച്ചത്തിൽ, മൂക്കും പൊത്തിപ്പിടിച്ച് കിടക്കുന്നവന്റെയും, നെഞ്ചുതടവി എഴുന്നേൽക്കാൻ ശ്രമിക്കുന്നവന്റെയും മുഖങ്ങൾ വ്യക്തമായി…

 

രാഹുലും, സച്ചിനും!

 

​അടി കൊണ്ടുള്ള അവരുടെ കോലം കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നെങ്കിലും, സാഹചര്യം മോശമായതുകൊണ്ട് ഞാൻ അത് കഷ്ടപ്പെട്ട് കടിച്ചുപിടിച്ചു.

​ഞാൻ വേഗം ഓടിച്ചെന്ന് രാഹുലിനെയും സച്ചിനെയും പിടിച്ചെഴുന്നേൽപ്പിച്ചു.

 

​”വേദനയുണ്ടോടാ…?”

 

​ഒരുമാതിരി മറ്റേടത്തെ ചോദ്യം ആയിപ്പോയി എന്നറിയാം, എന്നാലും അടിച്ച നമ്മുക്കൊരു മര്യാദ വേണ്ടേ..?

 

​ദേഷ്യത്തോടെ നോക്കി എന്നല്ലാതെ അവർ വേറേ ഒന്നും ചെയ്തില്ല…

 

​ആ രംഗം ഒന്ന് ശാന്തമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്തത്…

 

​”ഇങ്ങോട്ട് കെട്ടിയെടുത്തത് പെട്ടെന്ന് ചാവാനുള്ള റെക്കോർഡ് വല്ലതും തിരുത്താൻ ആണോ…?”

 

​ആ മഞ്ഞിലൂടെ ഒഴുകിയെത്തിയ പരിഹാസം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ…

​കട്ടപിടിച്ച മഞ്ഞിനെ വകഞ്ഞുമാറ്റി, എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നിധി നടന്നു വരുന്നു!

 

​അവളുടെ മുഖത്ത് ദേഷ്യമാണോ അതോ എന്നോടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.

 

​പക്ഷേ, എന്റെ ശ്രദ്ധ അവളിലായിരുന്നില്ല.

 

​അവളുടെ തൊട്ടുപിന്നാലെ, മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം കൂടി തെളിഞ്ഞു വന്നു.

 

​ആളെ വ്യക്തമായി കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.

 

​ഐഷു ചേച്ചി…!

 

​ഇവരെങ്ങനെ ഇവിടെത്തി…?

​വിശ്വാസം വരാതെ, ചോദ്യചിഹ്നമായി നിൽക്കുന്ന എന്റെ മുഖം കണ്ടതും നിധിക്ക് കാര്യം പിടികിട്ടി.

 

​അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

 

​”നോക്കണ്ട… ഒക്കെ നീ കാരണമാ…”

 

​നിധി ചിറിക്കോട്ടിക്കൊണ്ട് പറഞ്ഞു…

 

ആമിയെ കണ്ടതും റോസിന് ജീവൻ തിരിച്ചു കിട്ടിയത് പോലെയായി.

 

​അത്രയും നേരം അനുഭവിച്ച പേടി മുഴുവൻ അവൾ ആമിയുടെ തോളിലേക്ക് ഇറക്കിവെച്ചു. ഓടിച്ചെന്ന് ആമിയെ കെട്ടിപ്പിടിച്ച്, വിറയ്ക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു:

 

​”ആമി… നമുക്ക് വേഗം ഇവിടുന്ന് പോവാം… എനിക്ക് പേടിയാവുന്നു…”

 

​റോസിന്റെ അവസ്ഥ കണ്ട് ആമി അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

​ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഞങ്ങൾ എല്ലാവരും തിരിഞ്ഞ് നടക്കാൻ തുടങ്ങിയതായിരുന്നു.

 

​”നിൽക്ക്…”

 

​നിധിയുടെ ഗൗരവമുള്ള ശബ്ദം കേട്ട് ഞങ്ങൾ നിന്നു.

 

​”നമ്മൾ വെറുതെ നടന്നാൽ പോര… എല്ലാവരും പരസ്പരം കൈ കോർത്ത് പിടിക്കണം.”

 

​അവൾ തന്റെ വിരലിലെ മോതിരത്തിലേക്ക് ഒന്ന് നോക്കി. ശേഷം ഞങ്ങളോടായി പറഞ്ഞു:

 

​”ഈ മോതിരത്തിന്റെ ബന്ധം നമ്മളിൽ എല്ലാവരിലും ഉണ്ടെങ്കിൽ… നമ്മൾ കൈ കോർത്ത് പിടിച്ച് ഒറ്റക്കെട്ടായി നിന്നാൽ, ഒരു ദുഷ്ട്ട ശക്തിക്കും നമ്മളെ തൊടാൻ പോലും കഴിയില്ല…”

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *