നിധിയുടെ കാവൽക്കാരൻ – 9 125അടിപൊളി  

 

കയ്യിൽ കിടക്കുന്ന മോതിരമായിരുന്നു ലക്ഷ്യം..

 

അതൂരി വലിച്ചെറിഞ്ഞാൽ തീരില്ലേ ഇവളുടെ കഴപ്പ്… 😤

 

അവളുടെ ശരീരത്തിന്റെ മൃദുലതയും സുഗന്ധവും എന്നെ പലതും ചെയ്യാൻ പ്രേരിപ്പിച്ചെങ്കിലും എല്ലാ വികാരങ്ങളും കുറച്ചു നിമിഷത്തേക്ക് കടിച്ചമർത്താൻ തന്നേ ഞാൻ തീരുമാനിച്ചു.

 

ഒരുത്തരത്തിലുമുള്ള പ്രതിരോധം ഇല്ലാത്തതുകൊണ്ട് തന്നേ ഒരു കൈ മാത്രം മതിയായിരുന്നു അവളുടെ രണ്ടു കൈകളെയും ഒതുക്കി നിർത്താൻ. കൈകളെ കൂട്ടിപ്പിടിച്ചതിനു ശേഷം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

 

ശേഷം സിനിമയിൽ നായികയേ പീഡിപ്പിക്കുന്ന വില്ലന്മാരുടെ പോലേ ഒറ്റ ചിരി..

 

“ഹ…. ഹാ…. ഹാ……. ഹാ….. 😈”

 

പക്ഷേ ആ ചിരി അവളുടെ വികാരരഹിതമായ മുഖം കാണുന്ന വരെയേ ഉണ്ടായുള്ളൂ….

 

ഇവൾക്കൊന്ന് പേടിച്ചൂടെ 😐

 

“എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം ചെയ്യ്. ഇത് കഴിഞ്ഞിട്ടുവേണം എന്തെങ്കിലും കഴിക്കാൻ വെച്ചുണ്ടാക്കാൻ…”

 

അവളുടെ ഭാവ വ്യത്യാസമില്ലാത്ത മറുപടി…

 

ഓ പിന്നേ…..അങ്ങനെ ഞാൻ എന്തെങ്കിലും ചെയ്തിട്ട് നീ സുഖിക്കേണ്ട…

 

അവളുടെ മറുപടി പുച്ഛിച്ചു തള്ളിയ ശേഷം ഞാൻ എന്റെ കൈകളെ അവളുടെ വിരലുകൾ ലക്ഷ്യമാക്കി നീക്കി മോതിരത്തിൽ തൊട്ടു.

 

ശേഷം അവസാനമായി ഒരു പുഞ്ചിരിക്കൂടെ നൽകി ഒറ്റ വലിയിൽ മോതിരം അവളുടെ വിരലുകളിൽ നിന്നും ഊരാൻ നോക്കിയതും ഒരു ശക്തമായ പച്ചവെളിച്ചം ആ മോതിരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു.

 

പിന്നെ നടന്നതെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

 

ഒരു അതീന്ദ്രിയ ശക്തി എന്നെ പിന്നോട്ട് തള്ളി മാറ്റുന്നതായി അനുഭവപ്പെട്ടു. ഞാൻ നിയന്ത്രണം വിട്ട് പിന്നോട്ട് തെറിച്ചു വീണു. തലയിടിച്ച് നിലത്ത് വീണതിന്റെ ആഘാതത്തിൽ എന്റെ തലച്ചോറ് മരവിച്ചു പോയി

 

കുറെ നക്ഷത്രങ്ങളും കിളികളും ചുറ്റും വട്ടം കറങ്ങുന്നുണ്ട്….

 

ഭൂമി കറങ്ങുന്നത് നിന്നു എന്ന് തോന്നിയപ്പോൾ ഞാനെന്റെ കണ്ണുകൾ പതിയെ തുറന്നു.

 

ആദ്യം നോക്കിയത് ആ പൂതനയേയാണ്…

 

അവളുടെ കണ്ണിലേ വെള്ളം കണ്ടപ്പോൾ ആദ്യം തെറ്റിദ്ധരിച്ചുവെങ്കിലും. ചുണ്ടിലേ ചിരി കണ്ടപ്പോൾ മനസ്സിലായി ചരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നതാണെന്ന്…

 

അല്ലെങ്കിലും അവളേ പറഞ്ഞിട്ട് കാര്യമില്ല. ഒരു മടിയും കൂടാതെ കൈ വിരലുകൾ തുറന്ന് തന്നപ്പോൾ ഞാൻ തന്നെ മനസ്സിലാക്കണമായിരുന്നു എന്തോ വലുത് വരാനുണ്ടെന്ന്…

 

ചാടിയെഴുന്നേറ്റ് കരണം നോക്കി ഒരടി അടിക്കണമെന്നുണ്ടായിരുന്നെങ്കിലും, ചത്ത പോലേ കിടക്കുന്ന എനിക്കെന്ത് ജീവൻ…

 

പിന്നീട് അവിടേ നിന്നും എഴുന്നേൽക്കാൻ ഞാൻ ശ്രമിച്ചില്ല കണ്ണടച്ച് നിലത്ത് തന്നെ കിടന്നു…

 

നിലത്ത് കിടക്കാതെ അവളുടെ അടുത്ത് പോയി കിടക്കാൻ ഇടക്കിടക്ക് അവൾ ആവശ്യപെടുന്നുണ്ടെങ്കിലും ഞാൻ അതിനെയെല്ലാം മൗനമെന്ന ആയുധം കൊണ്ട് നേരിട്ടു…

 

നിമിഷങ്ങൾ കടന്നുപോയി…

 

“ശരി നീ ഇവിടേ കിടക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വരാം… ”

 

അതുംപറഞ്ഞുകൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റു…

 

​പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.

​താഴെ നിന്നും കോണിപ്പടികൾ കയറി വരുന്ന ചുവടുകളുടെ ശബ്ദം.

 

​ശബ്ദം ആദ്യം നേർത്തതായിരുന്നു, പിന്നെ ക്രമേണ ഉച്ചത്തിലായി മുറിയിലേക്ക് അടുക്കുന്നതായി എനിക്ക് തോന്നി.

 

അത് ഒന്നോ രണ്ടോ പേരുടെ കാൽപ്പെരുമാറ്റമാണോ അതോ അതിൽ

കൂടുതലാണോ എന്ന് വ്യക്തമായില്ല.

 

​ഞാനും നിധിയും പരസ്പരം നോക്കി. ഞങ്ങളുടെ കണ്ണുകളിൽ ഒരേ സമയം അമ്പരപ്പും ആകാംഷയും നിഴലിച്ചു. ആരായിരിക്കും ഈ സമയത്ത്?

 

അവളുടെ അച്ഛനും അമ്മയും തിരിച്ചു വന്നതോ? അതോ മറ്റാരെങ്കിലും?

 

​ഞങ്ങൾ നിശബ്ദമായി, വാതിലിലേക്ക് ശ്രദ്ധിച്ചു.

 

വാതിൽ തുറന്നു കിടക്കുന്നതുകൊണ്ട് തന്നേ ആര് വന്നാലും കാണാം…

 

കാത്തിരിപ്പിനൊടുവിൽ വന്ന ആളുകളുടെ മുഖം ഞാൻ കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *