നിധിയുടെ കാവൽക്കാരൻ – 9 125അടിപൊളി  

 

തോറ്റു എന്നറിഞ്ഞപ്പോഴുള്ള സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും വലുതായിരുന്നു…

 

നിധി കിച്ചണിൽ കിടന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ട്. പിന്നേ നല്ല മീൻ വറുക്കുന്നതിന്റെ മണം വരുന്നതുകൊണ്ട് പോയി നോക്കാൻ നിന്നില്ല…

 

കുറച്ചു കഴിഞ്ഞതും രണ്ടു കയ്യിലും ഓരോ പ്ലേറ്റ് വീതമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…

 

 

അവൾ കൊണ്ടുവന്ന പ്ലേറ്റുകളിലൊന്ന് എന്റെ മുന്നിലേക്ക് വെച്ചു.

 

​ആവി പറക്കുന്ന ചോറും അതിനൊപ്പം മൊരിയിച്ചെടുത്ത മീൻ വറുത്തതും…അതും രണ്ടെണ്ണം… 🫦

 

​അതിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഊറി വന്നിരുന്നു. വിശപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയതുകൊണ്ടാവാം, ആ മീനിലേക്ക് നോക്കിയപ്പോൾ ലോകത്ത് വേറെ ഒന്നിനും അത്ര ഭംഗിയുള്ളതായി എനിക്ക് തോന്നിയില്ല.

 

​എന്നാൽ ബാക്കി കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല നടന്നത്…

 

​കയ്യിലുള്ള രണ്ടാമത്തെ പ്ലേറ്റ് സച്ചിനോ രാഹുലിനോ കൊടുക്കുന്നതിന് പകരം, അവൾ അത് ടേബിളിൽ എന്റെ പ്ലേറ്റിനോട് ചേർത്ത് വെച്ചു.

 

ശേഷം ഒരു കസേര വലിച്ചിട്ട് എന്റെ തൊട്ടടുത്ത് തന്നെ ഇരുന്നു.

​തൊട്ടടുത്ത് എന്ന് പറഞ്ഞാൽ, ഒന്ന് അനങ്ങിയാൽ ദേഹം മുട്ടുന്ന അത്രയും അടുത്ത്…

 

​ഇതെല്ലാം കണ്ട് വായും പൊളിച്ച് ഇരിക്കുന്ന സച്ചിനെയും രാഹുലിനെയും ഞാൻ പാളിയൊന്ന് നോക്കി.

 

അവരുടെ മുഖഭാവം കണ്ട് ചെറിയൊരു സന്ദോഷം എനിക്ക് തോന്നാതിരുന്നില്ല

 

​അവന്മാരുടെ നോട്ടം കണ്ടാൽ എന്നെയും മീനിനെയും കൂട്ടി പച്ചയ്ക്ക് കടിച്ചു തിന്നുമെന്ന് തോന്നും.

 

അവരുടെ കൊത്തിപറി ​സഹിക്കാൻ വയ്യാതെയായപ്പോൾ ഞാൻ മെല്ലെ അവളെ ഒന്ന് തോണ്ടി.

 

​”ഡീ… അവർക്ക് കൊടുക്കുന്നില്ലേ…? ”

 

​ശബ്ദം കുറച്ചാണ് ചോദിച്ചതെങ്കിലും, അത് കേട്ടതും അവൾ ഒന്ന് തിരിഞ്ഞുനോക്കി.

 

ശേഷം അവന്മാരെയും…

 

“ഇതെനിക്കും ദേവക്കും മാത്രമേ ഉള്ളു. നിങ്ങൾക്കുള്ളത് കിച്ചണിൽ ഉണ്ട് പോയി എടുത്ത് കഴിച്ചോ… ”

 

അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

 

പക്ഷേ അവർ പല്ലിരുമ്മി കാണിച്ചത് എന്നെയാണ്…

 

​രാഹുൽ എഴുന്നേറ്റ് കിച്ചണിലേക്ക് പോയി പിന്നാലെ സച്ചിനും.

 

​അവർ പോയതും നിധി വീണ്ടും എന്നിലേക്ക് തിരിഞ്ഞു.

 

​”നീ അത് നോക്കണ്ട, ഇത് കഴിക്ക് ദേവാ…നിനക്ക് മാത്രം ഞാൻ രണ്ടെണ്ണം ഉണ്ടാക്കിയിട്ടുണ്ട്”

 

​അവൾ സ്നേഹത്തോടെ എന്റെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

 

അവളേ നോക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നി. സമ്മതിച്ചു കൊടുക്കണം അവളുടെ മൂഡ് സ്വിങ്സ്.

 

​അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എന്നെ നോക്കി ഇരിക്കാനാണ് താല്പര്യപ്പെടുന്നത് എന്ന് തോന്നി. ഇടയ്ക്കിടെ അവളുടെ കാൽ എന്റെ കാലിൽ തട്ടുന്നുണ്ടായിരുന്നു.

​അതൊരു അബദ്ധം പറ്റുന്നതല്ല, മനപ്പൂർവം ചെയ്യുന്നതാണെന്ന് എനിക്ക് വ്യക്തമായിരുന്നു.

​അവളുടെ സാമീപ്യവും, ആ നോട്ടവും, ടേബിളിനടിയിലെ ആ സ്പർശനവും എല്ലാം കൂടെ ആയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ.

 

​കിച്ചണിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ആ രാക്ഷസന്മാർ ഉള്ളതൊക്കെ വടിച്ചു പെറുക്കി തിരയുകയാണെന്ന് തോന്നുന്നു.

 

​പെട്ടെന്നാണ് നിധി എന്റെ ചെവിയിലേക്ക് ഒന്നുക്കൂടി ചേർന്നിരുന്നത്.

 

​”രാത്രിയാവുമ്പോൾ എന്റെ റൂമിലേക്ക് ഒന്ന് വരണം ട്ടോ… ഒരു കാര്യം പറയാനുണ്ട്…”

 

​അവളുടെ ചുണ്ടുകൾ എന്റെ കാതിൽ തട്ടിയപ്പോൾ ഒരു വെള്ളിടി വെട്ടിയതുപോലെ എനിക്ക് തോന്നി.

 

​പറയാൻ പോകുന്നത് കാര്യമാണോ അതോ വേറെ വല്ലതും ആണോ എന്ന് കണ്ടറിയണം…

 

അവളുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സച്ചിനും രാഹുലും തിരികെ വന്നത്.

 

​കിച്ചണിൽ നിന്ന് കിട്ടിയ ചോറും പേരിന് കുറച്ച് കറികളും ഒരു മീനും പ്ലേറ്റിലേക്ക് ഇട്ടുക്കൊണ്ട് രണ്ട് പേരും കസേരയിലേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *