അവരുടെ വരവ് കണ്ടാൽ തോന്നും യുദ്ധം ജയിച്ചു വരുന്ന പോരാളികളാണെന്ന്. പക്ഷേ പ്ലേറ്റിലേക്ക് നോക്കിയാൽ യുദ്ധത്തിൽ തോറ്റവന്റെ മുഖമാണ് രണ്ടുപേർക്കും.
അവരുടെ നോട്ടം എന്റെയും നിധിയുടെയും ഇടയിലുള്ള ആ കെമിസ്ട്രിയിലേക്കാണോ അതോ എന്റെ പ്ലേറ്റിലെ മീനിലേക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സച്ചിൻ ഇടയ്ക്കിടെ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.
അവൾ പറഞ്ഞ കാര്യവും, ഇവന്മാരുടെ ഈ നോട്ടവും എല്ലാം കൂടെ ആയപ്പോൾ അവിടെയാകെ വല്ലാത്തൊരു വീർപ്പുമുട്ടൽ എനിക്ക് അനുഭവപ്പെട്ടു.
ഈ മൂകമായ അവസ്ഥയും അവരുടെ തുറിച്ചുനോട്ടവും ഒഴിവാക്കാൻ വേണ്ടി ഞാൻ പെട്ടെന്ന് സംസാരവിഷയം മാറ്റാൻ തീരുമാനിച്ചു.
ഞാൻ ചോറിനിടയിൽ നിന്നും ഒരു മുള്ള് മാറ്റുന്നതിനിടയിൽ അവരേ നോക്കി ചോദിച്ചു…
”അല്ല ഇന്നെന്താ നിങ്ങൾ നേരത്തേ വന്നേ? കോളേജ് വിട്ടതാണോ അതോ ഇറങ്ങി പോന്നതാണോ…?”
എന്റെ ചോദ്യം കേട്ട് സച്ചിനും രാഹുലും ഭക്ഷണം കഴിക്കുന്നത് നിർത്തി എന്നേ നോക്കി. അവരുടെ മുഖഭാവം മാറിയതും കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്നെനിക്ക് വ്യക്തമായി..
“എന്താടാ എന്താ പറ്റിയേ… ”
ഞാൻ കഴിക്കുന്നത് നിർത്തി അവന്മാരോട് ചോദിച്ചു…
നിധിയുടെ ശ്രദ്ധയും അവരിലേക്കായി…
സച്ചിൻ കൈയിലിരുന്ന ചോറുരുള പ്ലേറ്റിലേക്ക് തന്നെ തിരിച്ചിട്ടു.
അവന്റെ മുഖത്തെ പരിഹാസവും ദേഷ്യവും എല്ലാം മാറി അവിടെ ഭയം നിഴലിക്കുന്നത് പോലെ എനിക്ക് തോന്നി.
രാഹുലും വെള്ളം കുടിച്ച് ഒന്ന് ശ്വാസം വിട്ടു.
”
അളിയാ… കോളേജിലേ ഒരുത്തൻ മരിച്ചു…”
രാഹുലാണ് തുടങ്ങിയത്. അവന്റെ ശബ്ദത്തിൽ ചെറിയൊരു വിറയൽ ഉണ്ടായിരുന്നു.
”മരിച്ചെന്നോ..? എങ്ങനെ..?”
നിധിയാണ് അത് ചോദിച്ചത്. അവളുടെ കണ്ണുകളിലും ഞെട്ടൽ ഉണ്ടായിരുന്നു.
സച്ചിൻ :-”അതൊരു സാധാ മരണമല്ലായിരുന്നു ദേവാ. എന്തോ ഒരു ജീവി ആക്രമിച്ചത് പോലെ… ശരീരം ആകെ കീറി മുറിച്ചിട്ടുണ്ട്. കണ്ടാൽ തന്നെ പേടിയാകും…”
അവൻ ഒന്ന് നിർത്തിയശേഷം വീണ്ടും തുടർന്നു.
”ശരീരം മുഴുവൻ കറുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. ഏതോ വിഷം ഉള്ളിൽ ചെന്നതുപോലെ… ആകെ ഒരു തരം കറുത്ത നിറം.”
”കോളേജിന്റെ ബാക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇപ്പോഴാണ് ബോഡി കണ്ടെടുത്തത്. പോലീസൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ അവസ്ഥ കണ്ടിട്ട് അവിടെ നിൽക്കാൻ തോന്നിയില്ല, അതാ ഞങ്ങൾ നേരത്തെ പോന്നത്.”
ഇത് കേട്ടതും ഞാനും നിധിയും പരസ്പരം നോക്കി. ടേബിളിൽ ഉണ്ടായിരുന്ന കളിചിരികൾ മാറി പെട്ടെന്ന് ഒരു മൂകത അവിടേക്ക് കടന്നുവന്നു.
തുടരും….
പതിവുപോലെ തെറ്റുണ്ടെങ്കിൽ ശ്രമിക്കുക
കഴിഞ്ഞ പാർട്ടിന് കിട്ടിയ കമന്റ്സ് ഒക്കെ കണ്ടിരുന്നു വളരേ സന്ദോഷം.
ഈ പാർട്ട് എഴുതുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു കഴിഞ്ഞ പാർട്ട് പോലെ നന്നാവുമോ എന്ന്.
ഈ പാർട്ട് കുറച്ച് ബോർ ആണെന്നറിയാമെങ്കിലും ഇങ്ങനെ ഒന്ന് കഥയുടെ ഒഴുക്കിന് അനുസരിച്ചു ആവശ്യമായിരുന്നു…
ബാക്കി നിങ്ങൾ വായിച്ചശേഷം ബാക്കി അഭിപ്രായം പറയു…
ഇതോടുകൂടെ കഥയുടെ ആദ്യ പാർട്ട് കഴിഞ്ഞു..
ഇനി പതിയേ adventure, treasure hunt ലേക്കൊക്കെ കടക്കുന്നതായിരിക്കും….
