നിധിയുടെ കാവൽക്കാരൻ – 9 125അടിപൊളി  

 

​”ചന്തിക്ക് കേറിപ്പിടിക്കുന്നോടാ നാറി!”

 

​ഉറക്കപ്പിച്ചുപിടിച്ച് ഞെട്ടിത്തെറിച്ചുകൊണ്ട് അവൾ കൈ വീശിയടിച്ചപ്പോൾ അതേറ്റുവാങ്ങാൻ മാത്രമേ എൻ്റെ ശരീരത്തിന് സാധിച്ചുള്ളൂ.

 

​😐

 

​കിട്ടിയ അടിയും വാങ്ങി കുറച്ചുനേരം ഞാൻ ചത്തതുപോലെത്തന്നെ കിടന്നു.

 

​ശേഷം തല പതിയെ ഒന്നു ചരിച്ച് നോക്കി.

​ഹോ, സമാധാനം. അവൾ ഇപ്പോഴും ഉറക്കത്തിലാണ്. എന്നെ തല്ലിയത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

 

​പിന്നീട് ഞാൻ അവളെ ഉണർത്താൻ നിന്നില്ല.

 

അങ്ങനെ കണ്ണടച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

​അവൾ പോകുകയോ പോകാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ, എനിക്കിനി അടികൊള്ളാൻ വയ്യ! 😤

 

​പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ പ്രകാശം പൂർണ്ണമായും മുറിയെ പുൽകിയിരുന്നു.

​ആദ്യം നോക്കിയത് നിധി അടുത്തുണ്ടോ എന്നാണ്. അവളെ അവിടെയെങ്ങും കണ്ടില്ല.

​മിക്കവാറും അവൾ കോളേജിൽ പോയിക്കാണും.

 

​കുറച്ചുനേരം ദിവാനിൽത്തന്നെ ഇരുന്നു. രാത്രി നിധി പറഞ്ഞ കാര്യങ്ങളാണ് മനസ്സിൽ. ഒപ്പം ആമിയുടെ ഇന്നലത്തെ പെരുമാറ്റം കൂടിയാകുമ്പോൾ…

​ഹോ, എത്ര ആലോചിച്ചിട്ടും ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല.

 

​ഞാൻ മൂന്നു തവണയിലധികം മരിക്കുക എന്നുവെച്ചാൽ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും, പാവം ഞാൻ!

 

​അവൾ പറയുന്നതെല്ലാം സത്യമാണെങ്കിൽ, ഇത്തവണയും മരിക്കേണ്ടിവരും. ആമിയെയും നിധിയെയും പതിയെ ഒഴിവാക്കാം. 😤

 

​അതേ, അതാണ് നല്ലത്.

 

​ഇന്ന് മുതൽ ഈ ദേവ ഒരു പുതിയ മനുഷ്യനാണ്. ഇനി ഇവിടുന്ന് പോവുന്നത് വരെ എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല! 😤

 

​കൃതികയെ കൂട്ടാൻ പോകാനുള്ളതുകൊണ്ട് പിന്നെ ഒന്നും ആലോചിച്ച് സമയം കളയാൻ നിന്നില്ല. വേഗം കുളിച്ച് റെഡിയായി.

 

​ഇന്നലെ വിളിച്ചപ്പോൾ റോസ് ഇങ്ങോട്ട് ഒരു പതിനൊന്ന് മണിയാകുമ്പോഴേക്കും വരാമെന്നും, ഇവിടെ നിന്നും ഒരുമിച്ച് സ്റ്റേഷനിലേക്ക് പോകാമെന്നും സൂചിപ്പിച്ചിരുന്നു.

​ഇനി താഴെപ്പോയി ഫുഡ് കഴിച്ചാൽ മാത്രം മതി.

 

​ഞാൻ താഴോട്ടുപോയി.

 

പക്ഷേ ആരുടെയും സംസാരശബ്ദമോ അനക്കമോ കേൾക്കുന്നില്ല. മൊത്തത്തിൽ ഒരു ശാന്തത വീടുമുഴുവൻ തളംകെട്ടി നിൽക്കുന്നു.

 

​”ആൻ്റീ…”

 

​ഞാൻ നീട്ടി വിളിച്ചു.

 

​വിളിച്ചതും അടുക്കളയിൽ നിന്നും ഒരു പാത്രം വീഴുന്ന ശബ്ദവും ഒപ്പം ചെറിയൊരു നിലവിളിയും കേട്ടു.

 

​ദൈവമേ, തള്ള വിളി കേട്ട് ബോധം കെട്ടുവീണതോ മറ്റോ ആണോ ഇനി!

 

​ഞാൻ വേഗം അടുക്കളയിലേക്ക് ഓടി.

 

​അവിടെയെത്തിയപ്പോൾ കാണുന്നത് നിലത്തുവീണ് കറങ്ങിക്കൊണ്ടിരിക്കുന്ന പാത്രവും, തൊട്ടടുത്തായി കൈമുട്ട് പിടിച്ച് തിരുമ്മുന്ന നിധിയെയും. 😐

 

​ഇവൾ ഇന്ന് പോയില്ലേ?

 

​എന്നെ കണ്ടതും അവൾ ഒരു അളിഞ്ഞ ചിരി പാസാക്കി.

 

​”നോക്കിനിൽക്കാതെ ഒന്നു വന്ന് സഹായിക്കടാ.”

 

​ഓ, പിന്നേ! എനിക്കതല്ലേ പണി!

​അവളെ ഒന്നു സഹായിക്കാൻ പോലും കൂട്ടാക്കാതെ ഞാൻ അടുക്കളയിൽ നിന്നും പോന്നു.

 

​ശേഷം ഡൈനിങ് ടേബിളിൽ വന്നിരുന്നു.

 

​മേശപ്പുറത്ത് പാത്രങ്ങളൊന്നുമില്ല. വേറെ ആരെയും കാണുന്നുമില്ല. ഇന്ന് പട്ടിണിയാണെന്ന് വിചാരിച്ചിരുന്നപ്പോഴാണ് നിധി ഒരു ചെറിയ പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്.

​കയ്യിലെ പാത്രം കൊറുവിച്ചുകൊണ്ട് അവൾ എൻ്റെ അടുത്തേക്ക് നീട്ടി.

 

​പിടിച്ച് എഴുന്നേൽപ്പിക്കാൻ സഹായിക്കാത്തതിൻ്റെ ദേഷ്യമാണെന്ന് തോന്നുന്നു. ഞാൻ അധികം മൈൻഡ് ചെയ്യാൻ നിന്നില്ല.

 

​പാത്രത്തിൽ ഉണ്ടായിരുന്നത് കുറച്ച് പുഴുങ്ങിയ മുട്ടകളാണ്.

​ഇതുണ്ടാക്കാനാണോ ഇവൾ ഈ കണ്ട പരാക്രമങ്ങളൊക്കെ കാണിച്ചുകൂട്ടിയത്?

 

​എന്നാലും ഇവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരൊക്കെ എങ്ങോട്ടുപോയി?

 

​”രാമേശ്വരത്തുള്ള അമ്മയുടെ ഒരു ബന്ധു മരിച്ചു. അച്ഛനും അമ്മയും അച്ഛമ്മയുമൊക്കെ അങ്ങോട്ട് പോയിരിക്കുകയാണ്. ഒരു നാലഞ്ചുദിവസം കഴിയാതെ അവരെ ഇനി പ്രതീക്ഷിക്കണ്ട.”

Leave a Reply

Your email address will not be published. Required fields are marked *