വിജനമായ ആ വഴിയിലൂടെ ഞാൻ മുന്നോട്ട് നടന്നു. തൊട്ടുപിന്നിലായി അവർ മൂന്നുപേരും ഉണ്ടായിരുന്നു.
ദൂരെ… ആ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചിൽ, താടിക്ക് കയ്യും കൊടുത്ത് ഉദാസീനയായി ഇരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. ഒറ്റയ്ക്കിരിക്കുന്ന ആ രൂപത്തിന് ചുറ്റും എന്തോ ഒരു ശൂന്യത തളംകെട്ടി നിൽക്കുന്നതുപോലെ.
ഓരോ ചുവട് വെച്ച് അടുത്തെത്തുംതോറും ആ രൂപം കൂടുതൽ വ്യക്തമായി വന്നു…
അതെ… അത് കൃതികയായിരുന്നു.
വന്നിട്ട് കുറേ നേരമായെന്ന് മിക്കവാറും എനിക്കിന്ന് അവളുടെ കയ്യിൽ നിന്നും കിട്ടും😐
കരിയിലകൾ നിറഞ്ഞ ആ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
കാലുകൾ നിലത്തമരുമ്പോൾ ഉണ്ടാകുന്ന ചരചര ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു, എന്നിട്ടും അവൾ തലയുയർത്തി നോക്കിയില്ല.
താടിക്ക് കൈയ്യും കൊടുത്ത്, ശൂന്യമായ റെയിൽപ്പാളങ്ങളിലേക്ക് നോക്കി പ്രതിമ പോലെ ഇരിക്കുകയാണ് അവൾ.
ആ ഇരിപ്പ് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി, യാത്രയുടെ ക്ഷീണം കാരണം അവൾ ഇനി ഉറങ്ങിപ്പോയോ എന്ന്.
കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തെ പാതിയോളം മറച്ചിരുന്നു.
ഞാൻ അവൾക്ക് തൊട്ടുമുന്നിലായി ചെന്നു നിന്നു. എന്റെ നിഴൽ അവളുടെ ദേഹത്ത് വീണിട്ടുപോലും അവളതറിഞ്ഞില്ല. അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി.
ഒടുവിൽ, നിറഞ്ഞൊഴുകുന്ന ആകാംക്ഷയോടെ ഞാൻ അവളെ വിളിച്ചു…
”കൃതി…”
ആ പേര് കാതിൽ പതിഞ്ഞതും… വളരെ സാവധാനം, ഒരു യന്ത്രപ്പാവ ചലിക്കുന്നത് പോലെ അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി…
പ്രതീക്ഷിച്ചതുപോലൊരു ക്ഷീണമോ പരിഭവമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. ആ ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയൊരു ഭയം അലിഞ്ഞില്ലാതായി.
ആ പുഞ്ചിരിയോടെ തന്നെ അവൾ പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
എന്നെ ചേർത്തുപിടിക്കാനോ സംസാരിക്കാനോ ആണെന്നാണ് ഞാൻ കരുതിയത്. അവളുടെ കണ്ണുകളിൽ സൗമ്യതയുണ്ടായിരുന്നു.
പക്ഷേ…
ഒരു നിമിഷം… കണ്ണിമ വെട്ടുന്ന വേഗത്തിൽ ആ ഭാവം മാറി.
അവളുടെ കൈ വായുവിലൂടെ പാഞ്ഞു വന്നു. സർവ്വ ശക്തിയും എടുത്ത് എന്റെ കരണക്കുറ്റി നോക്കി ഒറ്റ വീശൽ!
ശരിക്കും പറഞ്ഞാൽ ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, വർഷങ്ങളായി മുടങ്ങാതെ ചെയ്യുന്ന രാവിലത്തെ പ്രാക്ടീസ് എന്റെ ശരീരത്തിന് നൽകിയ മെയ്‌വഴക്കം ആ നിമിഷം എന്നെ തുണച്ചു. ചിന്തകൾക്കും മുൻപേ ശരീരം പ്രതികരിച്ചു
അവളുടെ കൈ എന്റെ മുഖത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ്, ഒരു മിന്നൽപിണർ പോലെ ഞാൻ തല വെട്ടിച്ച് പിന്നോട്ട് മാറി.
അവളുടെ കൈ എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ശൂന്യതയിൽ വീശിപ്പോയി. വായു കീറിമുറിച്ചു പോയ ആ കൈവീശലിന്റെ ശക്തിയിൽ അവൾ ഒന്ന് വേച്ചുപോയി.
അടി ലക്ഷ്യം തെറ്റി വായുവിലൂടെ പാഞ്ഞുപോയപ്പോൾ, അവളുടെ മുഖത്ത് ഒരു നിമിഷം ജാള്യതയും പിന്നെ വല്ലാത്തൊരു പരിഭവവും ഉണ്ടായിരുന്നു
“പട്ടി തെണ്ടി നായിന്റെ മോനേ നിന്നോട് എപ്പോ വരാനാടാ ഞാൻ പറഞ്ഞത്… ”
ഹോ സമാധാനമായി ഇവൾക്കൊരു മാറ്റവും വന്നിട്ടില്ല….
ചുണ്ടുകൾ കൂർപ്പിച്ച്, നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു.
ആ നോട്ടം അധികനേരം നീണ്ടുനിന്നില്ല…
എന്തെങ്കിലും പറയുന്നതിന് മുൻപേ, അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു. കഴുത്തിലൂടെ കൈകൾ വരിഞ്ഞു മുറുക്കി, എന്നെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.
ഞാൻ പകച്ചു നിൽക്കുന്നതിനിടയിൽ, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തിരുന്നു..
ആദ്യത്തെ അമ്പരപ്പിൽ ഞാനൊന്ന് മരവിച്ചുപോയി.
ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ…
പക്ഷെ ആ ലഹരിയിൽ കൂടുതൽ നേരം മുഴുകാൻ എനിക്ക് സാധിച്ചില്ല.
