അമ്മു: (ദേഷ്യത്തോടെ) “എന്താ മഹേഷേട്ടാ ഇത്? എത്രയെണ്ണമാ വലിച്ചു കയറ്റിയത്? ഹൻസിയുടെ അവസ്ഥ നോക്കിയേ!”
മഹേഷ്: (കുഴഞ്ഞ ശബ്ദത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട്) “അമ്മൂ… അതൊരു ആവേശത്തിന് ഷോട്ട് അടിച്ചതാ. നീ വിചാരിക്കുന്നതുപോലെയല്ല, പത്തെണ്ണം കഴിഞ്ഞപ്പോഴാ ഞാൻ എണ്ണാൻ മറന്നുപോയത്. പിന്നെ ഈ ഹൻസി ഉണ്ടല്ലോ… ഇവൾ കാണുന്നതുപോലെയല്ല, ഇവൾ നല്ല ഒന്നാന്തരം കീറാണ്! .”
മഹേഷ് അത് പറഞ്ഞതും ഹൻസി കണ്ണുകൾ പകുതി അടച്ച് മഹേഷിന്റെ തോളിൽ പതുക്കെ ഒന്ന് തല്ലി.
ഹൻസി: “ഒന്ന്… ഒന്ന് പോ മഹേഷേട്ടാ… ചുമ്മ ഓരോന്ന് പറയല്ലേ…” അവളുടെ വാക്കുകൾ നാവിൽ തടയുന്നുണ്ടായിരുന്നു.
അജ്മൽ തന്റെ ഭാര്യയെ ഇങ്ങനെ ഒരു അവസ്ഥയിൽ ആദ്യമായിട്ടാണ് കാണുന്നത്. അവൻ ആകെ പരുങ്ങി നിൽക്കുകയാണ്.
അമ്മു: “ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. അജൂ, നമുക്ക് ഇവരെയും കൊണ്ട് വേഗം മുറിയിൽ പോകാം.”
അങ്ങനെ കഷ്ടപ്പെട്ട് അവരെ രണ്ടുപേരെയും താങ്ങിപ്പിടിച്ച് ഞങ്ങൾ പബ്ബിന് പുറത്തെത്തി. അവിടെ നിന്നും ഒരു ടാക്സി വിളിച്ച് നേരെ ഹോട്ടലിലേക്ക് തിരിച്ചു. കാറിനുള്ളിലിരുന്ന് മഹേഷും ഹൻസിയും എന്തൊക്കെയോ അസംബന്ധങ്ങൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.
അമ്മുവും അജ്മലും പരസ്പരം നോക്കി. ആ നോട്ടത്തിൽ കുറച്ചു മുൻപ് പബ്ബിൽ വച്ച് നടന്ന ആ നിമിഷങ്ങളുടെ ഓർമ്മകളും, ഇപ്പോൾ ഈ കുടിയന്മാരെ കൈകാര്യം ചെയ്യേണ്ടി വരുന്നതിലുള്ള കഷ്ടപ്പാടും കലർന്നിരുന്നു.
ടാക്സിയിൽ നിന്ന് ഇറങ്ങുമ്പോൾ മഹേഷും ഹൻസിയും ശരിക്കും ഒരു ‘സർക്കസ്’ തന്നെയായിരുന്നു കാഴ്ചവെച്ചത്. അജ്മൽ ഹൻസിയെ താങ്ങാൻ നോക്കുമ്പോൾ അവൾ മഹേഷിന്റെ തോളിൽ പിടിക്കുന്നു, മഹേഷ് അമ്മുവിനെ മാറ്റാൻ നോക്കുമ്പോൾ ടാക്സി ഡ്രൈവറെ കെട്ടിപ്പിടിക്കാൻ ആഞ്ഞു നിൽക്കുന്നു!
മഹേഷ്: (ടാക്സി ഡ്രൈവറോട്) “ഭായ്… ഇതിലും നന്നായി ഞങ്ങടെ നാട്ടിലെ. ദിവകരേട്ടൻ വണ്ടി ഓടിക്കും…തന്നെയൊക്കെ ഈ പണി ആരാടോ പഠിപ്പിച്ചേ…
ഞാൻ മാന്യനായത് തന്റെ ഭാഗ്യം ഇല്ലെങ്കിൽ തന്റെയീ തുക്കടാ വണ്ടിയിൽ വാള് വച്ചു നശിപ്പിച്ചെനെ…പറഞ്ഞു കോഡ്രീ ഹൻസു എന്നെ പറ്റി….””
മഹേഷ് അലറി…
ഹൻസിയ : മ്.. മഹേഷേട്ട…എനിക്ക് വാള് വക്കണം മഹേഷേട്ട….
അവർ പറയുന്നക്തൊന്നും ആ ടാക്സി ട്രൈവർക്ക് മനസ്സിലായില്ല.. കാരണം അയാൾ മലയാളി അല്ലായിരുന്നു…
അമ്മു : എന്റെ കർത്താവേ ഇതുങ്ങള് രണ്ടും കൂടെ കുളമാക്കും.. അജു വേഗം പോകാം വാ…””
അമ്മു മഹേഷിനെ വലിച്ചു കൊണ്ടുപോകുന്നു..
അജു ഹൻസിയെയും..
ലോബിയിലുള്ള വിദേശികളൊക്കെ ഈ കപ്പിൾസിന്റെ പ്രകടനം കണ്ട് അന്തംവിട്ടു നിൽക്കുകയാണ്.
എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവരെ ലിഫ്റ്റിൽ കയറ്റി മുകളിലെത്തിച്ചു.
ലിഫ്റ്റിലെ ആ കണ്ണാടിയിൽ നോക്കി മഹേഷ് തന്റെ മുടി ശരിയാക്കാൻ നോക്കുകയാണ്.
“അമ്മൂ… എന്റെ കണ്ണുകൾക്ക് ഇതെന്താ ഒരു പവർ? ഞാൻ നോക്കുമ്പോൾ ഈ ലിഫ്റ്റ് ഇങ്ങനെ വട്ടം കറങ്ങുന്നത് എന്തിനാ?”
അമ്മു ഒന്നും മിണ്ടിയില്ല, പകരം മഹേഷിന്റെ ചെവിയിൽ ഒന്ന് പിടിച്ചു തിരിച്ചു. മുറിയിൽ എത്തിയ ഉടനെ അമ്മു അവനെ ബെഡിലേക്ക് ഒരൊറ്റ തള്ളു വെച്ചു കൊടുത്തു.
മഹേഷ്: (ബെഡിൽ കിടന്നുകൊണ്ട്) “ആഹാ… ഈ മെത്തയ്ക്ക് വല്ലാത്തൊരു സ്നേഹം. അമ്മൂ… ഞാൻ ശരിക്കും ഒരു പൈലറ്റാവാൻ ജനിക്കേണ്ടവനായിരുന്നു. ഈ ഫാൻ കറങ്ങുന്നത് കണ്ടോ… അത് വിമാനം പറക്കുന്നത് പോലെയാ… സുഹുർത്തുക്കളെ… നമ്മൾ ഇപ്പോൾ ഗോവയുടെ മുകളിൽ കൂടെ പറക്കുകയാണ്…”
പറഞ്ഞു തീരുന്നതിന് മുൻപ് മഹേഷ് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി.
