കഴിഞ്ഞ തവണ സ്റ്റേഷനിൽ വച്ചു കേസ് തീർപ്പാക്കിയ sho ആണ് ഇപ്പോഴും. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ കൂടുതൽ പറഞ്ഞു മനസിലാക്കാൻ ഒന്നുമില്ല…
സ്റ്റേഷനിൽ ചെന്നപ്പോൾ കണ്ടു കവിതയുടെ അച്ഛൻ പിന്നെ അവൻ സുരേഷ് പിന്നെ അവൾ കവിത…. മരച്ചുവട്ടിൽ നിൽക്കുന്നു.. എന്റെ കാർ കണ്ടത് കൊണ്ട് ആന്നെന്നു തോന്നുന്നു എന്നെ രൂക്ഷമായി നോക്കുന്നു.
മുഖത്തു ഒരു പുച്ഛം …… സുരേഷിന്റെ മുഖത്തു നിന്നെ ഞാൻ എടുത്തോളാം എന്ന ഭാവം… എന്റെ കൈയിൽ നിന്ന് കിട്ടിയ തല്ലിന്റെ നന്ദി പ്രകടിപ്പിക്കുന്ന ഭാവത്തിൽ അവൻ നോക്കുന്നു.
കവിതയുടെ വയർ ചുരിദാറിൽ ഉന്തി നിൽക്കുന്നു. ഗർഭിണി ആണെന്ന് വ്യക്തമായി. അന്നത്തെ സംഭവം കഴിഞ്ഞു ഇപ്പോൾ ആറ് മാസം കഴിഞ്ഞു കാണും.
ഞാൻ കാർ ഡോർ തുറനന്ന് ഇറങ്ങി……. എന്നെ കണ്ടതും അവളുടെ അച്ഛൻ അരികിൽ വന്നു അയാൾ ഒരു അധികാരവും അഹങ്കാരവും നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.
എന്റെ മകളുടെ പേരിൽ എന്തൊക്ക ഉണ്ട് അതെല്ലാം നീ ഇവിടെ വച്ചു തിരികെ നൽകികൊള്ളണം ഇല്ലെങ്കിൽ ഞാൻ ആരാണെന്ന് നീ അറിയും നാറി…..
ഞാൻ ഒന്നും പറഞ്ഞില്ല പോയി വന്നിട്ട് പറയാം …. ഇതിന് മറുപടി
അപ്പോഴേക്കും കവിത എത്തി അവൾ എന്നോട് പറഞ്ഞു… അച്ഛൻ പറഞ്ഞത് കേട്ടല്ലോ….. പിന്നെ ആധാരം ഏല്പിച്ചു ഇന്ന് തന്നെ വീടും സ്ഥലവും ഒഴിഞ്ഞോ……….
ഇല്ലെങ്കിൽ പോലീസുമായി വന്നു
ഇറക്കി വിടും…. പിന്നെ നാണം കെട്ടവനെ…. ഞാൻ ഗർഭിണിയാണ് …. സുരേഷ്ചേട്ടനിൽ നിന്നും…. അങ്ങനെ ആണ് ആൺപിള്ളേർ അല്ലാതെ നിന്നെപ്പോലെ…
കെട്ടവൻ അല്ല……… നിന്റെ കൂടെ നിന്നും ഇറങ്ങിയോ അന്ന് ജീവിതം പച്ച പിടിച്ചു തുടങ്ങി. അപ്പോൾ മര്യാദക്ക് ഇറങ്ങിക്കോ.. ഞങ്ങൾ അകത്തു എല്ലാം പറഞ്ഞിട്ടുണ്ട്.
പിന്നെ ഒരു കാര്യം കൂടെ കേട്ടോ… സ്ഥലം ഞങ്ങൾ വിൽക്കാൻ പോകുവാ… നോക്കാൻ ആൾ വന്നിട്ടുണ്ട് തന്റെ കണ്മുന്നിൽ വച്ചു സ്ഥലം പോകുന്നത് താൻ കാണണം.
റോഡിന്റെ അടുത്തുള്ള സ്ഥലം ആണ് ആദ്യം പോകുന്നത്.. …. ഏതായാലും നന്ദി ഉണ്ട് കേട്ടോ സ്ഥലം എന്റെ പേരിൽ വാങ്ങിയത്. ഏതായാലും അകത്തു ചെല്ല് എന്നിട്ട് കിട്ടുന്നത് വാങ്ങിക്കോ…
ഞാൻ അകത്തു ചെന്നു തല ഉയർത്തി തന്നെ.. എന്റെ ജീവിതത്തിൽ സംഭവിച്ചത് ഈ നായിന്റെ മോൾ ശെ…. അല്ലെങ്കിൽ വേണ്ട.. നായ്ക്ക് തന്നെ അപമാനം ആകും..
ഈകാര്യവും ഓർത്തു ഞാൻ SHO യുടെ റൂമിന്റെ മുൻപിൽ ചെന്നു…. അനുവാദം ചോദിച്ചു ഞാൻ അകത്തുകടന്നു… സി ഐ എന്നോട് ഇരിക്കാൻ പറഞ്ഞു…
ഞങ്ങൾ പരിചയക്കാർ ആണ് .. ഏതാണ്ട് ആറു മാസം മുൻപേ നടന്ന അന്നത്തെ ആ സംഭവം മുതൽ ഇങ്ങേര് ആയിരുന്നു സി ഐ……
അയാൾ എന്നോട് അവരുടെ അവകാശവാദം എല്ലാം പറഞ്ഞു പരാതി എഴുതി നൽകിയതിനാൽ അന്വേഷണം നടത്തേണ്ടതുണ്ട്.. അതിനായി ആണ് എന്നെ വിളിപ്പിച്ചത്.. ഇതിൽ സത്യം ഉണ്ടോ…
എന്ന് എന്നോട് ചോദിച്ചു… ഞാൻ ആരുടെ പേരിൽ ആണ് പ്രൊപ്പർട്ടി എന്നും… പ്രമാണം എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. അതു കാറിൽ ഇരിക്കുകയാണ്..
കാറിൽ സോനയുണ്ട് അവളോട് ഞാൻ പുറത്തു ഇറങ്ങേണ്ട എന്ന് പറഞ്ഞിരുന്നു… കവിതയുടെ മുന്നിൽ ചെല്ലേണ്ട… എന്റെ ഭാഗ്യത്തിന് അവർ നിൽക്കുന്നത് കാർ ഇട്ടിരുന്നതിന് കുറെ അകലെ മാറി ആണ്..
ഞാൻ കാറിൽ നിന്ന് ഡോക്യുമെന്റ് എല്ലാം എടുത്തു കൊണ്ട് അകത്തേക്ക് പോയി. അതു കണ്ടപ്പോൾ അവരുടെ എല്ലാം മുഖത്ത് ചിരിയായിരുന്നു . കാര്യം നേടിയവരുടെ ഒരു തരം ചിരി……
ഞാൻ അകത്തു ചെന്ന് സി ഐയെ ആ ഡോക്യുമെന്റ് എല്ലാം കാണിച്ചു ബോധ്യപ്പെടുത്തി… അദ്ദേഹത്തിന് സത്യാവസ്ഥ മനസ്സിലായി… പിന്നെ അദ്ദേഹം ബെൽ അടിച്ചു…
അത് കേട്ടു വന്ന ഒരു പോലീസുകാരനോട് കവിതയോടും സുരേഷിനോടും അകത്തേക്ക് വരാൻ പറഞ്ഞു.. അവർ ഇരുവരും വന്നു കൂടെ കവിതയുടെ അച്ഛനും ഉണ്ടായിരുന്നു.
അവരോട് അവിടെയുള്ള കസേരകളിൽ ഇരിക്കുവാൻ പറഞ്ഞു….. എല്ലാവരേം ഇരുന്നു
സുരേഷ്. സാർ ഇപ്പോൾ മനസ്സിലായിക്കാണും അല്ലെ ഞങ്ങൾ പറഞ്ഞത് ആണ് സത്യം എന്ന്. ഡോക്യുമെന്റ് ഇവന്റെ കൈയിൽ നിന്നും വാങ്ങി ഇവനെ അവിടെ നിന്നും ഒഴിപ്പിച്ചു നൽകണം
