ഒരു ക്ഷീണം…..
എന്നിട്ട് മുറിയിൽ കയറി
കവിത. ചായ വക്കാം……
അവൾ അടുക്കളയിൽ കയറി…. ഞാൻ കതക് അടച്ചു…… കട്ടിലിൽ കിടന്നു…. അവിടെ കിടന്നു ഞാൻ കാത് കൂർപ്പിച്ചു ………. വേഗത്തിൽ നടന്നു പോകുന്ന ശബ്ദം ഒരാളുടെ അല്ല രണ്ടു പേരുടെ…..
ഓഹ് അവൾ അവനെ യാത്രയാക്കാൻ പോയത് ആയിരുന്നു… ഞാൻ ജനലിൽ ചെന്ന് നോക്കി.. അതാ അവൻ ഓടുന്നു….. ഓടിക്കോ കണ്ടം വഴി… അതുപോലെആയിരുന്നു അവന്റെ ഓട്ടം..
അവൻ പോയിക്കഴിഞ്ഞു… ഞാൻ ബെഡിൽ കിടന്നു… അപ്പോൾ കവിത വന്നു വാതിൽ തുറന്നു നോക്കി
വേറെ ഒന്നും അല്ല ഞാൻ അവിടെ കിടപ്പുണ്ടോ എന്ന് നോക്കാൻ ആണ്…
കവിത. ചായ വേണോ
ഞാൻ. വേണ്ട നീ കുടിച്ചോ….
ഞാൻ അതു പറയാൻ നോക്കിനിൽക്കുകയായിരുന്നു അവൾ പെട്ടന്ന് അടുക്കളയിൽ പോയി.
ഞാൻ ഉടനെ ഓഫീസ് മുറിയിൽ ചെന്നു അതിനു മുമ്പേ അവൾ ഒളിപ്പിച്ചു വച്ചിരുന്ന ഉറക്ക മരുന്ന് അവിടെ നിന്നും മാറ്റി പകരം ഞാൻ കൊണ്ട് വന്ന കുപ്പി വച്ചു അതിൽ നല്ല ശുദ്ധ ജലം നിറച്ചു വച്ചിരുന്നു.
ഓഫീസ് മുറിയിൽ ഇരുന്നു ഞാൻ അവരുടെ ചാറ്റിങ് നോക്കി. അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി.. കവിത ഇതിനു മുൻപേ ഒരുപാടു ലീവ് ഓഫീസിൽ നിന്നും എടുത്തിരുന്നു..
ഇന്നും ലീവ് ആണ് അവൾ എടുത്തിരുന്നത്. ഈ എടുത്ത ലീവ് ഒക്കെ അവൾ അവളുമായി കൂടാൻ ആയിരുന്നിരിക്കണം. ഇടക്ക് അവളുടെ അച്ഛനു വയ്യായിരുന്ന സമയം വന്നപ്പോൾ എടുത്തു….
ഇനി കുറച്ചു നാൾക്ക് അവൾക്ക് ലീവ് എടുക്കാൻ സാധിക്കില്ല അതു ചിലപ്പോൾ
ജോലിയെ ബാധിക്കും.. അതുകൊണ്ട് എന്നെ മയക്കികിടത്തി ഇവിടെ കൂടാം എന്നാണ് പ്ലാൻ….
ഇനി അവരുടെ പ്ലാനിങ്…
കവിത. പിന്നെ ഞാൻ ട്രാൻസ്ഫറിനു അപ്ലൈ ചെയ്തു കഴ്ഞ്ജുബ്
സുരേഷ്. എവിടെ…..
കവിത. വടക്ക്….. കാസർഗോഡ്… ജില്ലയിൽ
സുരേഷ്. നല്ലത്….. ഇവിടെ നിന്നും നല്ല ദൂരം .. അതു പറഞ്ഞു വേണം….
കവിത. പ്ലാൻ പോലെ അവിടെ വീട് എടുക്കണം കേട്ടോ
സുരേഷ്. നീ പറഞ്ഞ സ്ഥലത്തിന്റെ അടുത്തു നിന്നും ഒരു ഇരുപത്തിയഞ്ചു കിലോമീറ്റർ അടുത്തുള്ള ഒരു ഗ്രാമ പ്രദേശം… അവിടെ ഒരു വീട് കിട്ടി.
നല്ല വീട് മൂന്നു മുറി അടുക്കള ഹാൾ എല്ലാം ഉണ്ട്. വെള്ളം…
കവിത. വാടക ആണോ….
സുരേഷ്. അല്ല പണയത്തിനു എടുത്തു…. പിന്നെ അതു വിലക്ക് വാങ്ങാം
കവിത. സ്ഥലം നോക്കാൻ ആൾ എന്ന് വരും
സുരേഷ്. നാളെ വരും…..
കവിത. ഒരു മുപ്പതു സെന്റ് കൊടുത്താൽ വീട് വിലക്ക് എടുക്കാൻ ഉള്ള സ്ഥലം കിട്ടും അല്ലെ
സുരേഷ്. കിട്ടും ഉറപ്പ്…… പിന്നെ എത്രയും പെട്ടന്ന് ആധാരം എവിടെ ആണ് എന്ന് കണ്ടു പിടിക്ക്
കവിത. ഞാൻ നോക്കാം
സുരേഷ്. അതിനു മുൻപേ അവനോട് ഒന്ന് തഞ്ചത്തിൽ ചോദിച്ചു നോക്ക്. പിന്നെ ഒരു വർഷം ഞാൻ അവരോട് സമയം പറഞ്ഞു. അവർക്കും ഫണ്ട് ഒപ്പിക്കാൻ സമയം വേണമല്ലോ
കവിത. അതു നന്നായി…..
സുരേഷ്.ആ വാഴതോട്ടം കൂടി ഒരു പാർട്ടിക്ക് നോട്ടം ഉണ്ട്….
കവിത. ഒരു വർഷം ആകട്ടെ… എല്ലാം വിറ്റ് അവിടെ ഇതുപോലെ ഒരു സ്ഥലം ഒക്കെ വാങ്ങാം പിന്നെ ഏട്ടൻ ജോലിക്
പോകേണ്ട കൃഷി ഒക്കെ നോക്കി നടത്തേണ്ട…
സുരേഷ്. അതു ഞാൻ വിചാരിച്ചതാണ്… ഇനി സ്വത്ത് ഒന്നും ഇല്ലങ്കിൽ പോലും എനിക്ക് നിന്നെ മതി…. നിന്നെ ഒരു കുറവ് പോലും ഇല്ലാതെ നോക്കാൻ ആവശ്യത്തിനു എല്ലാം ഉണ്ട്. പിന്നെ സർക്കാർ ജോലി ഉണ്ടല്ലോ നിനക്ക്
കവിത. എല്ലാം എന്റെ പേരിൽ ആണെന്ന് അറിഞ്ഞ സ്ഥിതിക്ക് ഞാൻ ഇതൊക്കെ എന്തിനു വിട്ടു കളയണം.എല്ലാം വിൽക്കണം വീടും എല്ലാം….. അവനു കയറികിടക്കാൻ ഒരു വീട് പോലും വേണ്ട.
എന്റെ ജീവിതത്തിൽ നിന്ന് അവൻ പെട്ടന്ന് ഒഴിഞ്ഞു പോകുകയെങ്കിൽ അക്കരയിലെ ആ ഭൂമി അവനു
സുരേഷ്. അതു വേറെ സ്ഥലം ആണെങ്കിൽ അതു അവന്റെ പേരിൽ ആയിരിക്കും അത് പോട്ടെ ആ നാറിക്ക് സംശയം ഒന്നും ഇല്ലല്ലോ….
കവിത. ഇല്ലാ ഞാൻ ഇന്ന് ഇല്ലാണ്ടായി പോയി
സുരേഷ്. ശെ നിന്നെ ആസ്വദിച്ചു കിസ്സ് അടിച്ചു വന്നപ്പോൾ ആയിരുന്നു ആ നാറിയുടെ വരവ് അവന്റെ അമ്മയെ കെട്ടിക്കാൻ……
