സി ഐ. വരട്ടെ അതിനു മുൻപേ എനിക്ക് ചിലത് അറിയണം… ഈ സ്ഥലം കവിതയുടെ പേരിൽ ആണ് എന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി അല്ലങ്കിൽ ആര് നിങ്ങളോട് പറഞ്ഞു ഈകാര്യം…
കവിത. അതു…… അത്…………
സുരേഷ്. അത്…. ഞങ്ങൾ സബ് രെജിസ്റ്റർ ഓഫീസിൽ പോയി മനസിലാക്കി… കല്യാണം രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ….
കവിത. അതെയതെ
സി ഐ. നല്ലത്… എപ്പോൾ എന്ന് മുതൽ ആണ് ഇതു നിങ്ങളുടെ പേരിൽ ആയതു അതിനെപ്പറ്റി അറിയാമോ
കവിത. ഒന്നരവർഷം മുൻപേ ആണ് .
ഇനി എന്താണ് താമസം.. ഡോക്യുമെന്റ് വാങ്ങി നൽകൂ സാർ… ഞങ്ങൾ അതിൽ നിന്നും കുറച്ചു വിൽക്കാൻ പോകുകയാണ്.
അതു വാങ്ങാൻ ഉള്ളവർ ഇപ്പോൾ വരും അവരിൽ നിന്നും ഞങ്ങൾ അഡ്വൻസ് വാങ്ങി
സി ഐ. ആരോട് ചോദിച്ചു ആണ് വാങ്ങിയത്..
സുരേഷ്. അതിനു എന്താണ് തെറ്റ് ഇപ്പോൾ സ്ഥലം എന്റെ ഭാര്യയുടെ പേരിൽ അല്ലെ
സി ഐ. രജിസ്റ്റർ ഓഫീസിലെ ആരാണ് തന്നോട് പറഞ്ഞത് ഈ സ്ഥലം കവിതയുടെ പേരിൽ ആണെന്ന്
സുരേഷ്. അതു…….
സി ഐ. അതു പറയാൻ ബുദ്ധിമുട്ടേണ്ട…. ഈ സ്ഥലം ആരുടെ പേരിൽ ആണെന്നും അതു സ്ഥാപിക്കുന്ന ഡോക്യുമെന്റ് രവിഇവിടെ ഹാജർ ആക്കിയിട്ടുണ്ട്..
ആ സ്ഥലം രവിയുടെ അച്ഛന് അദ്ദേഹത്തിന്റെ കുടുംബസ്വത്തായി കിട്ടിയത് ആണ് അത് മൂന്ന് വർഷം മുൻപ് രവിയുടെ പേരിൽ ആയതു അത് എങ്ങനെ കവിതയുടെ ആകും……
നിങ്ങൾക്ക് ഇതിൽ യാതൊരു അവകാശവും ഇല്ലാ.. ഇതാ ഈ ഡോക്യുമെന്റ് നോക്കൂ… നിങ്ങൾക്ക് വിവരം എന്ന് പറയുന്നത് ഒന്നും ഇല്ലേ…. ഒരു അന്വേഷണം നടത്താതെ കണ്ണിൽ കണ്ടവരുടെ സ്ഥലത്തിന് വെറുതെ അവകാശം ഉന്നയിക്കുന്നോ അതു ശരിയായ നടപടി അല്ല.
ഈ മറുപടി കേട്ടപ്പോൾ കവിതയുടെയും സുരേഷിന്റെയും മുഖത്ത് ചോരമായും പാടെ വറ്റി. കവിതയുടെ അച്ഛന്റെ മുഖഭാവവും മറിച്ച് അല്ലായിരുന്നു. വളരെ പ്രതീക്ഷയോടെ വന്നിട്ട് അത് തകർന്നു പോയതിന്റെ തകർച്ച അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
അത് ഞാൻ നല്ലവണ്ണം നോക്കി നിന്ന് ആസ്വദിച്ചു.
സി ഐ തുടർന്നു നിങ്ങൾ മുമ്പ് രവിയുടെ ഭാര്യയായിരുന്നു ഇപ്പോൾ അല്ല എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ സ്വത്തിന് നിങ്ങൾക്ക്
അവകാശമുണ്ടായിരിക്കുകയില്ല ഇപ്പോൾ നിങ്ങൾ സുരേഷിന്റെ ഭാര്യയുമാണ്.
നിങ്ങൾ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ സ്ഥലം കയ്യേറി വേറെ വില്പനയ്ക്ക് ശ്രമിക്കുന്നത്. വേഗം തന്നെ ആ കയ്യേറ്റം ഒഴിവാക്കി അവിടെനിന്ന് ഇറങ്ങുക അല്ലെങ്കിൽ നിങ്ങൾക്കെതിരെ ഞങ്ങൾ നിയമ നടപടി എടുക്കും.
ആരാണ് നിങ്ങളോട് പറഞ്ഞത് ഈ സ്ഥലം നിങ്ങളുടേതാണെന്ന്. രവിയുടെയും നിങ്ങളുടെയും കല്യാണം നടക്കുന്നതിന് ഏതാണ്ട് ഒന്നരവർഷം മുമ്പ് രവിയുടെ പേരിൽ ആയതാണ്.
അതിനുശേഷം അവിടെ നിന്നും ആരുടെ പേരിലേക്ക് ഭൂമിയുടെ ട്രാൻസാക്ഷൻ നടന്നിട്ടില്ല.
അവർ ഡോക്യുമെന്റ് വാങ്ങി പരിശോധിച്ചു അത് വായിച്ചു നോക്കുന്നവരും അവരുടെ എല്ലാവരുടെയും മുഖം വിളറി…
സുരേഷ്. സാർ അപ്പോൾ സ്ഥലം
സി ഐ. നല്ല ആരോഗ്യമുണ്ടല്ലോ പോയി പണിയെടുപ്പുണ്ടാക്കൂ സ്ഥലവും സ്വത്തും ഒക്കെ. അല്ലാതെ ഇങ്ങനെ പരിപാടി കാണിച്ച് നടക്കരുത്. പൊക്കോ എല്ലാവരും
മൂവരും മുഖം താഴ്ത്തി നിരാശ പാവത്തോട് സി ഐയുടെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.ഞാൻ പിന്നെ നിന്നില്ല പിറകെ ഇറങ്ങി…
ഞാൻ സുരേഷിന്റെ അടുത്ത് ചെന്നു… ടാ പുല്ലേ നീ സ്ഥലം സ്ഥലം കൊടുക്കാൻ പോകുന്നും എന്നും പറഞ്ഞു ഇറക്കിയ എല്ലാത്തിനെയും എന്റെ ഇറങ്ങിപ്പോവാൻ പറയണം അല്ലെങ്കിൽ എല്ലാത്തിനെയും അവിടെനിന്ന് ഞങ്ങൾ തല്ലി ഇറക്കും.
പിന്നെ നിനക്ക് അവരോട് വാങ്ങിയ അഡ്വാൻസ് തിരിച്ചു അല്ലെങ്കിൽ പിന്നെ ഇത് സ്റ്റേഷനിൽ പ്രതിയായിട്ട് തന്നെ കിടക്കും.. പിന്നെ ബുദ്ധിയുള്ള ആരെകിലും സ്വന്തം സ്ഥലം കല്യാണം കഴിഞ്ഞു ആറ് മാസത്തിന്റെ ഉള്ളിൽ ഇവളെ പോലെയുള്ളവളുടെ പേരിൽ എഴുതികൊടുക്കുമോ അതും നിന്നെ മനസ്സിൽ കൊണ്ടു നടക്കുന്നവളെ .
പിന്നെ ഞാൻ കവിതയുടെ നേരെ തിരിഞ്ഞു. എടി കഴുതേ
വിവരമുള്ള ആരെങ്കിലും നിന്റെ പേര് സ്ഥലം എഴുതി വയ്ക്കുമോ. കല്യാണം കഴിഞ്ഞപ്പോൾ മുതലുള്ള നിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഇതൊരു നടക്കു പോകത്തില്ല എന്ന്.
